നന്ദി കമ്മിന്‍സ്. ഇന്ത്യക്കായി 50000 ഡോളര്‍ സഹായം

319316

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഫാസ്റ്റ് ബോളര്‍ പാറ്റ് കമ്മിന്‍സ് 50000 ഡോളര്‍ പിഎം കെയേഴ്സ് ഫണ്ടിലേക്ക് സംഭാവന ചെയ്തു. പ്രത്യേകിച്ച് ഓക്‌സിജൻ വാങ്ങാനാണ് ഈ സംഭാവന. ട്വിറ്ററിലൂടെ താരം തന്നെയാണ് വാർത്ത പുറത്തുവിട്ടത്.

മറ്റ് ഓസ്ട്രേലിയന്‍ താരങ്ങള്‍ നാട്ടിലേക്ക് മടങ്ങിയപ്പോഴാണ് പാറ്റ് കമ്മിന്‍സിന്‍റെ ഈ കാരുണ്യ പ്രവര്‍ത്തനം. സഹതാരങ്ങളോടും ഇത്തരത്തിൽ സഹായം ചെയ്യാന്‍ ട്വിറ്ററിലൂടെ കമ്മിന്‍സ് അഭ്യര്‍ത്ഥിച്ചു.

ഇന്ത്യ ഞാൻ കണ്ടതിൽ വച്ച എറ്റവും സ്‌നേഹമുള്ള ദയയുള്ള ജനതയാണ്. അവർ ഇത്തരത്തിൽ ഒരവസ്ഥയിൽ എത്തിയതിൽ എനിക്ക് അതിയായ ദുഃഖമുണ്ട്. ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തിൽ ഐപിഎൽ തുടരണമോ എന്ന കാര്യത്തിൽ ചർച്ച തുടരണമോ എന്ന ചർച്ച നടക്കുന്നുണ്ട്. പക്ഷേ ഇത്തരമൊരു അവസ്ഥയിൽ രാജ്യത്തെ ജനങ്ങൾക്ക് അൽപമെങ്കിലും വിനോദം നൽകി ആശ്വാസം പകരാൻ ഐപിഎല്ലിന് ആകുമെന്നാണ് സർക്കാറിന്‍റെ വിശദീകരണം. ഇതെങ്കിലും നടന്നില്ലെങ്കിൽ രാജ്യത്ത് വൻ പ്രതിസന്ധി രൂപപെടുമെന്നാണ് സർക്കാരിന്‍റെ ഭാഷ്യമെന്ന് കമ്മിൻസ് പറഞ്ഞു. ഈയൊരു അവസ്ഥയിൽ കഷ്ടപെടുന്ന ആയിരങ്ങളുടെ കൂടെ നിൽക്കാൻ ഞാൻ 50,000 ഡോളർ നൽകുകയാണ്. എന്‍റെ സഹതാരങ്ങളോടും ഇത്തരത്തിൽ ഇന്ത്യയുടെ കൂടെ നിൽക്കാൻ ഞാൻ അഭ്യർഥിക്കുകയാണെന്നും കമ്മിൻസ് കൂട്ടിചേർത്തു.

See also  "തല"യുടെ വിളയാട്ടം 🔥🔥 ബാംഗ്ലൂരിനെതിരെ റെക്കോർഡ് സെഞ്ച്വറി നേടി ഹെഡ്. 39 പന്തിൽ സെഞ്ച്വറി.

തീരുമാനം അൽപം വൈകിപ്പോയെന്നു പറഞ്ഞ ഓസ്ട്രേലിയന്‍ താരം ഈ തീരുമാനം ഇന്ത്യയിലെ കുറേ പേരുടെ ജീവിതത്തിലെങ്കിലും വെളിച്ചം കൊണ്ടുവരുമെന്നാണ് കരുതുന്നത്. എന്‍റെ ഈ സംഭാവന അത്രവലുതൊന്നുമല്ലെന്ന് എനിക്കറിയാം, പക്ഷേ ഇത് ചിലരുടെ ഇടയില്ലെങ്കിലും ചില നല്ലമാറ്റങ്ങൾ ഉണ്ടാകുമെന്ന് ഞാൻ കരുതുന്നു- പാറ്റ് കമ്മിൻസ് പറഞ്ഞു

Scroll to Top