ഇന്നലത്തെ പ്രകടനത്തിൽ ഞാൻ പൂർണ്ണ തൃപ്തനല്ല : ജഡേജയുടെ മറുപടിയിൽ ഞെട്ടി ആരാധകർ

320256

ബാറ്റിംഗ് ,ബൗളിംഗ് ,ഫീൽഡിങ് സമസ്ത മേഖലയിലും ആൾറൗണ്ടർ രവീന്ദ്ര ജഡേജ തിളങ്ങിയപ്പോൾ ചെന്നൈ സൂപ്പർ കിങ്സിന് സീസണിലെ നാലാം വിജയം .ബാറ്റിങ്ങിൽ  62 റൺസ് അടിച്ച താരം ബൗളിംഗില്‍  തന്റെ നാലോവറില്‍ വെറും 13 റണ്‍സ് വിട്ട് നല്‍കിയാണ് മൂന്ന്  പ്രധാന വിക്കറ്റുകൾ വീഴ്ത്തിയത്.എതിർ ടീമിലെ  അപകടകാരികളായ എബി ഡി വില്ലിയേഴ്സിന്റെ  മാസ്‌വെലിന്റെയും  വിക്കറ്റുകള്‍ വീഴ്ത്തിയ ജഡേജ ഡാൻ ക്രിസ്റ്റനെ തന്റെ നേരിട്ടുള്ള ത്രോയിൽ റൺ ഔട്ടാക്കി മടക്കി . 15 പന്തില്‍ 34 റണ്‍സ് നേടിയ ദേവ്ദത്ത് പടിക്കലാണ് ആര്‍സിബിയുടെ ടോപ് സ്കോറര്‍. ഗ്ലെന്‍ മാക്സ്വെല്‍ 22 റണ്‍സ് നേടി. സീസണിലെ ബാംഗ്ലൂർ  റോയൽ ചലഞ്ചേഴ്‌സ് ടീമിന്റെ ആദ്യ തോൽവിയാണിത്.

എന്നാൽ മത്സരശേഷമുള്ള ജഡേജയുടെ വാക്കുകളാണിപ്പോൾ ഏറെ ക്രിക്കറ്റ് ലോകത്ത് ചർച്ചയാവുന്നത് .മാൻ ഓഫ്  ദി മാച്ച് പുരസ്ക്കാരം നേടിയ ശേഷം സംസാരിക്കുകയായിരുന്നു താരം .
മത്സരശേഷം സംസാരിക്കവെ ഇന്നത്തെ ദിവസം  വളരെ മികച്ചതായിരുന്നോ എന്ന ചോദ്യത്തിന് താൻ പൂർണ്ണ  സംതൃപ്തനല്ല എന്നായിരുന്നു  രവീന്ദ്ര ജഡേജയുടെ  മറുപടി നൽകിയത്. അതിനുള്ള തക്കതായ  കാരണവും അദ്ദേഹം വ്യക്തമാക്കി. “ഇന്ന് എന്റെ ദിവസമാണ് എന്ന് ഞാൻ കരുതുന്നില്ല .മത്സരത്തിൽ എനിക്ക് ഒരു ക്യാച്ച് എടുക്കുവാൻ കഴിഞ്ഞില്ല .ബാറ്റിംഗിൽ ധോണി ഭായ് നൽകിയ ഉപദേശങ്ങൾ എല്ലാം എന്നെ വളരെ സഹായിച്ചു .”ജഡേജ വാചാലനായി .

See also  പരാജയത്തിന് കാരണം സഞ്ജുവിന്റെ ആ മണ്ടത്തരം. വജ്രായുധം കയ്യിലിരുന്നിട്ടും ഉപയോഗിച്ചില്ല.

അവസാന ഓവറിൽ നോൺ :സ്ട്രൈക്ക് എൻഡിൽ നിന്നും നായകൻ ധോണി നൽകിയ ചില ഉപദേശങ്ങളും ജഡേജ വെളിപ്പെടുത്തി .” അവസാന ഓവറിൽ
കഴിയാവുന്നത്രയും ശക്തിയില്‍ ആഞ്ഞടിക്കാനാണ് ഞാന്‍ ശ്രമിച്ചത്. ഓഫ് സ്റ്റംപിന് പുറത്തായിരിക്കും പേസർ  ഹര്‍ഷല്‍ പട്ടേല്‍ ബൗള്‍ ചെയ്യാന്‍ സാധ്യതയെന്ന്  മഹി ഭായി എന്നോട്  പറഞ്ഞിരുന്നു. ഭാഗ്യവശാല്‍ എന്റെ ഷോട്ടുകള്‍ കണക്ടാവുകയും ചെയ്തു. ഫിറ്റ്‌നസ് മെച്ചപ്പെടുത്താന്‍ ഞാൻ ഏറെ  കഠിനാധ്വാനം നടത്തുകയായിരുന്നു. ഭാഗ്യവശാല്‍ അതിനുള്ള ഫലം ഇപ്പോള്‍ ലഭിക്കുന്നു. ടീമിനായി എപ്പോഴും  ഓള്‍റൗണ്ടറായിരിക്കുകയെന്നത് കടുപ്പമേറിയ കാര്യമാണ്. എല്ലാ  വിഭാഗത്തിലും നിങ്ങള്‍ക്കു നന്നായി പെര്‍ഫോം ചെയ്യേണ്ടി വരും “ജഡേജ അഭിപ്രായം വിശദമാക്കി .

Scroll to Top