ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ആരംഭിച്ച ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് വളരെ ചുരുങ്ങിയ കാലയളവിൽ തന്നെ ക്രിക്കറ്റ് ആരാധകർ എല്ലാം ഏറ്റെടുത്തിരുന്നു. ഐപിഎല്ലിന്റെ വളർച്ച ലോകത്തെ മറ്റ് ബോർഡുകളെയും ടി.20 ടൂർണമെന്റ് ആരംഭിക്കുവാൻ പ്രേരിപ്പിക്കുകയും ഒപ്പം ബിഗ്ബാഷ് അടക്കം ഇപ്പോൾ ലോകത്തെ മികച്ച ടി :ട്വന്റി ടൂർണമെന്റായി മാറി കഴിഞ്ഞു.എന്നാൽ വരാനിരിക്കുന്ന ലങ്കൻ പ്രീമിയർ ലീഗ് ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരിൽ ഏറെ ചർച്ചയായി മാറുന്നത് ഒരു മുൻ ഇന്ത്യൻ താരത്തിന്റെ സാന്നിധ്യം കൊണ്ടാണ്.ലങ്കൻ പ്രീമിയർ ലീഗിന്റെ രണ്ടാം എഡിഷൻ വൈകാതെ ആരംഭിക്കുവാനിരിക്കെ താരലേലത്തിൽ മുൻ ഇന്ത്യൻ താരവും ഈ വർഷം വിരമിക്കൽ പ്രഖ്യാപിച്ച യൂസഫ് പത്താൻ പേര് രജിസ്റ്റർ ചെയ്തു. ഇന്ത്യയിൽ നിന്നും കളിക്കുവാൻ ആഗ്രഹം അറിയിച്ച ഏക താരവും യൂസഫാണ്
നിലവിൽ ഇന്ത്യൻ താരങ്ങൾ ആരും മറ്റ് രാജ്യങ്ങളിലെ ടി :20 ലീഗുകൾ എല്ലാം കളിക്കാതെ ഒഴിവാക്കുന്നതാണ് പതിവ്. ദേശീയ, ആഭ്യന്തര ക്രിക്കറ്റ് ടീമുകളുടെ ഭാഗമായിട്ടുള്ള താരങ്ങൾക്ക് ആർക്കും തന്നെ മറ്റ് ലീഗുകൾ കളിക്കാനുള്ള അനുമതി ബിസിസിഐ നൽകാറില്ല. കഴിഞ്ഞ വർഷം ലങ്കൻ പ്രീമിയർ ലീഗിൽ ഇർഫാൻ പത്താൻ കളിച്ചത് വൻ വാർത്ത പ്രാധാന്യം നേടിയിരുന്നു.മുൻ ഇതിഹാസ താരം യുവരാജ് സിങ്ങും ചില ടി :20 ലീഗുകൾ കളിച്ചിരുന്നു. താരത്തിന് വിരമിച്ച താരമെന്ന നിലയിലാണ് ചില ബിസിസിഐ അധികൃതർ അനുമതി നൽകിയതെന്നാണ് സൂചന.യൂസഫ് പത്താൻ ഇത്തവണത്തെ റോഡ് സേഫ്റ്റി സീരീസ് ടൂർണമെന്റ് കളിച്ചിരുന്നു.
അതേസമയം ഇപ്പോൾ ലങ്കൻ പ്രീമിയർ ലീഗിൽ പേര് രജിസ്റ്റർ ചെയ്ത പ്രമുഖ താരങ്ങളാണ് ബംഗ്ലാദേശ് ടീമിലെ പ്രമുഖ താരങ്ങളായ ഷാക്കിബ് അൽ ഹസ്സൻ, തമീം ഇക്ബാൽ, മെഹ്‌ദി ഹസൻ, സൗമ്യ സർക്കാർ എന്നിവർ. കൂടാതെ മുൻ സൗത്താഫ്രിക്കൻ ഫാസ്റ്റ് ബൗളർ മോണി മോർക്കലും തന്റെ കളിക്കുവാനുള്ള ആഗ്രഹം വിശദമാക്കി കഴിഞ്ഞു. ഏറെ കാലം സൗത്താഫ്രിക്കൻ ടീമിന്റെ നമ്പർ വൺ ബൗളറായിരുന്നു മോർക്കൽ വീണ്ടും ക്രിക്കറ്റിൽ സജീവമാകുന്നതിന്റെ സന്തോഷം ആരാധകരും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ബിഗ് ബാഷിൽ തിളങ്ങിയ ചില താരങ്ങളും വിൻഡീസ് സ്റ്റാർ താരങ്ങളായ രവി രാംപോൾ, ഷെൽഡ്രൺ കോട്രൽ, നിക്കോളാസ് പൂരൻ എന്നിവരും ലങ്കൻ പ്രീമിയർ ലീഗിൽ കളിക്കും.