ഡൊമസ്റ്റിക്ക് സീസണ്‍ പ്രഖ്യാപിച്ചു ബിസിസിഐ. ഉള്‍പ്പെടുത്തിയിരിക്കുന്നത് തകര്‍പ്പന്‍ മത്സരങ്ങള്‍

2021-22 സീസണിലേക്കുള്ള ഡൊമസ്റ്റിക്ക് സീസണ്‍ മത്സരങ്ങള്‍ ബിസിസിഐ പ്രഖ്യപിച്ചു. സെപ്തംമ്പര്‍ 21 ന് സീനിയര്‍ വനിതകളുടെ ഏകദിന ലീഗോടെയാണ് ഇന്ത്യന്‍ ഡൊമസ്റ്റിക്ക് സീസണ്‍ തുടക്കമിടുന്നത്. അതിനുശേഷം ഒക്ടോബര്‍ 27 ന് സീനിയര്‍ വനിതകളുടെ ചലഞ്ചര്‍ ട്രോഫിയും നടക്കും.

സെയ്ദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്‍റ് ഒക്ടോബര്‍ 20 മുതല്‍ നടത്താനാണ് ബിസിസിഐ തീരുമാനിച്ചിരിക്കുന്നത്. നവംമ്പര്‍ 12 ന് ടൂര്‍ണമെന്‍റിന്‍റെ ഫൈനല്‍ നടത്താനാണ് ബിസിസിഐയുടെ ഒരുക്കം.

കോവിഡ് കാരണം കഴിഞ്ഞ സീസണ്‍ ഇല്ലാതിരുന്ന രജ്ഞി ട്രോഫി ഈ സീസണ്‍ പുനരാരംഭിക്കും. നവംമ്പര്‍ 16 മുതല്‍ ഫെബ്രുവരി 19 വരെ മൂന്നു മാസത്തെ സമയത്തിനുള്ളില്‍ രജ്നി മത്സരങ്ങള്‍ പൂര്‍ത്തിയാക്കും. അതിനുശേഷമാണ് വിജയ ഹസാരെ ട്രോഫി.

ഡൊമസ്റ്റിക്ക് സീസണില്‍ 2127 മത്സരങ്ങളാണ് ബിസിസിഐ ഒരുക്കിയിരിക്കുന്നത്. കോവിഡ് സാഹചര്യത്തിലും വിജയകരമായി ടൂര്‍ണമെന്‍റ് നടത്താന്‍ കഴിയുമെന്നാണ് ബിസിസിഐ കരുതുന്നത്.