ഇന്ത്യ :ഇംഗ്ലണ്ട് ക്രിക്കറ്റ് ടെസ്റ്റ് പരമ്പര എല്ലാ ആരാധകരും ആവേശപൂർവ്വമാണ് നോക്കികാണുന്നത്. നിർണായകമായ ഈ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം കുതിപ്പിന് കാരണമായി മാറുമെന്ന് എല്ലാ ആരാധകരും ഉറച്ച് വിശ്വസിച്ച ഇന്ത്യൻ ടീം നായകൻ വിരാട് കോഹ്ലിയുടെ മോശം ബാറ്റിങ് ഫോമിലാണ് എല്ലാവിധ ക്രിക്കറ്റ് നിരീക്ഷകരും ഇപ്പോൾ ചർച്ചകളെല്ലാം നടത്തുന്നത്. കോഹ്ലിയുടെ കരിയറിൽ തന്നെ ഏറ്റവും മോശം കാലയളവാണ് ഇപ്പോൾ പുരോഗമിക്കുന്നത് എങ്കിലും താരം വൈകാതെ ഫോമിലേക്ക് എത്തും എന്നും ഇന്ത്യൻ ടീം മാനേജ്മെന്റും ഒപ്പം ക്രിക്കറ്റ് പ്രേമികളും വിശ്വസിക്കുന്നുണ്ട്.
എന്നാൽ വിരാട് കോഹ്ലിയുടെ മോശം ഫോം എന്തുകൊണ്ടാണ് സംഭവിക്കുന്നത് എന്നും വിശദമാക്കുകയാണ് മുൻ ഇന്ത്യൻ താരം വി. വി. എസ് ലക്ഷ്മൺ. വിരാട് കോഹ്ലിക്ക് ബാറ്റിങ്ങിലെ ഏതാനും ചില ടെക്നിക്കുകൾ നഷ്ടമായിയെന്നും പറഞ്ഞ താരം അഭിപ്രായം വിശദമാക്കി. കോഹ്ലിക്ക് തന്റെ ഫ്രണ്ട്ഫുട്ടിലെ മികവ് നഷ്ടമായിട്ടുണ്ട് എന്നും വിവരിച്ച മുൻ താരം 2018ലെ വിരാട് കോഹ്ലിയുടെ ഫോം ആവർത്തിക്കാൻ ഇനിയും ബാക്കിയുള്ള മത്സരങ്ങളിൽ കോഹ്ലിക്ക് കഴിയും എന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു.
“കോഹ്ലിയുടെ ഈ പരമ്പരയിലെ എല്ലാ വിക്കറ്റ് നഷ്ടവും ഏകദേശം ഒരേപോലെ തന്നെയാണ്. കോഹ്ലിക്ക് തന്നെ വളരെ വ്യക്തമായ ബോധ്യം ഉണ്ട് ഓഫ് സ്റ്റമ്പിന് പുറത്ത്കൂടിയുള്ള പന്തുകൾ എല്ലാം ഒരു ട്രാപ്പോണ് എന്നുള്ളത്. പക്ഷേ കോഹ്ലിക്ക് തന്റെ ഫ്രണ്ട് ഫൂട്ട് മികവിനാൽ പലപ്പോഴും പന്തുകൾ അരികിൽ എത്തുവാനായി സാധിക്കുന്നില്ല.2018ൽ മനോഹരമായി തന്നെ വലത്തേ കാൽ ചലിച്ചാണ് കോഹ്ലി ഷോട്ടുകൾ കളിച്ചത്. എന്നാൽ ഈ ടെസ്റ്റ് പരമ്പരയിൽ പക്ഷേ അത് കാണുവാൻ സാധിക്കുന്നില്ല “ലക്ഷ്മൺ നിലപാട് വ്യക്തമാക്കി