കോഹ്ലിയല്ല അവനാണ് കരുത്ത് :പ്രവചനവുമായി ആകാശ് ചോപ്ര

images 2021 09 02T015827.425

ക്രിക്കറ്റ് പ്രേമികൾ എല്ലാം ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തെ കുറിച്ചുള്ള ചർച്ചകളിലാണ്. നിർണായകമായ നാലാം ടെസ്റ്റ്‌ ആരംഭിക്കുവാനിരിക്കെ ക്രിക്കറ്റ്‌ ആരാധകരിൽ എല്ലാം സജീവചർച്ചയായി മാറുന്നത് ഇന്ത്യൻ ടീമിന്റെ ബാറ്റിങ് നിര തന്നെയാണ്. ലീഡ്സ് ടെസ്റ്റിലെ ഇന്ത്യൻ ടീമിന്റെ തോൽവിയുടെ കാരണവും മോശം ബാറ്റിങ് പ്രകടനങ്ങളാണ്. രണ്ടാം ടെസ്റ്റിലും ഒന്നാം ടെസ്റ്റിലും ഇന്ത്യക്കായി ലോകേഷ് രാഹുൽ :രോഹിത് ഓപ്പണിങ് ജോഡി തിളങ്ങിയെങ്കിലും ലീഡ്സിൽ അവരുടെ വിക്കറ്റുകൾ അതിവേഗം വീഴ്ത്തുവാൻ ഇംഗ്ലണ്ടിന് കഴിഞ്ഞു.പക്ഷേ ശേഷിക്കുന്ന രണ്ട് ടെസ്റ്റുകളിൽ നായകൻ വിരാട് കോഹ്ലി, രഹാനെ എന്നുവരും രോഹിത്, പൂജാര, രാഹുൽ എന്നിവർക്ക് ഒപ്പം ഫോമിലേക്ക് എത്തുമെന്നാണ് എല്ലാ ആരാധകരും ടീം മാനേജ്മെന്റും ഉറച്ച് വിശ്വസിക്കുന്നത്.

അതേസമയം ഓവൽ ടെസ്റ്റിന് മുൻപായി ഇന്ത്യൻ ടീമിന്റെ ബാറ്റിങ് കരുത്തിനുള്ള കാരണം ആരാണ് എന്ന് വിശദമാക്കി സംസാരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. പ്രമുഖരായ ഇന്ത്യൻ ടീം ബാറ്റ്‌സ്മാൻമാർ പലരും മോശം ഫോം തുടരുകയാണ് എങ്കിലും ഇന്ത്യൻ ടെസ്റ്റ്‌ ടീമിലെ വ്യത്യസ്തയുള്ള താരമായി മാറി കഴിഞ്ഞിരിക്കുകയാണിപ്പോൾ രോഹിത് ശർമ്മയെന്നും ആകാശ് ചോപ്ര തുറന്ന് പറയുന്നു.

See also  പരാജയത്തിന് കാരണം സഞ്ജുവിന്റെ ആ മണ്ടത്തരം. വജ്രായുധം കയ്യിലിരുന്നിട്ടും ഉപയോഗിച്ചില്ല.

“ഇംഗ്ലണ്ടിലെ ഈ വെല്ലുവിളികൾ നിറഞ്ഞ സാഹചര്യത്തിൽ പോലും തുടക്കത്തിൽ വിക്കറ്റ് നഷ്ടമാക്കാതെ രോഹിത് ശർമ്മ കളിക്കുന്ന രീതി മറ്റുള്ള താരങ്ങൾക്കും ഫോളോ ചെയ്യാവുന്നതാണ്. ബൗളിംഗ് നിരയെ കടന്നാക്രമിച്ച് വിക്കറ്റുകൾ ഒന്നും നഷ്ടമാക്കുവാൻ രോഹിത് ഇപ്പോൾ പക്ഷേ ശ്രമിക്കുന്നില്ല കൂടാതെ ഫീൽഡിൽ രോഹിത് നൽകുന്ന ഊർജവും വളരെ പ്രധാനമാണ് “ആകാശ് ചോപ്ര തന്റെ നിരീക്ഷണം വിശദമാക്കി

അതേസമയം ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ്‌ പരമ്പരയിൽ രോഹിത് വൈകാതെ തന്നെ ഒരു സെഞ്ച്വറി നേടുമെന്ന് മുൻ താരമായ ഗവാസ്ക്കർ അടക്കം അഭിപ്രായപെട്ടു. താരം പരമ്പരയിലെ ആറ് ഇന്നിങ്സിൽ നിന്നും 230 റൺസ് നേടി കഴിഞ്ഞു. ലോക ടെസ്റ്റ്‌ റാങ്കിങ്ങിൽ തന്റെ ഏറ്റവും വലിയ നേട്ടവും രോഹിത് കഴിഞ്ഞ ദിവസമാണ് സ്വന്തമാക്കിയത്. താരം ഐസിസി ടെസ്റ്റ്‌ ബാറ്റ്സ്മാന്മാർ റാങ്കിങ്ങിൽ അഞ്ചാമത് എത്തി.

Scroll to Top