ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ചരിത്രപരമായ അനേകം നേട്ടങ്ങൾ സമ്മാനിച്ച ഒരു പരിശീലകനാണ് രവി ശാസ്ത്രി. വ്യത്യസ്‌ത റോളുകളിൽ ഇന്ത്യൻ പരിശീലക ടീമിന് ഒപ്പം തിളങ്ങിയ രവി ശാസ്ത്രി ഹെഡ് കോച്ച് റോളിൽ നിന്നും ഒഴിഞ്ഞത് ഇത്തവണത്തെ ടി :20 ക്രിക്കറ്റ് വേൾഡ് കപ്പിന് ശേഷമാണ്.ഐസിസി കിരീടങ്ങൾ ഒന്നും നേടാനായി കഴിഞ്ഞില്ല എങ്കിലും വിദേശത്തും നാട്ടിലും അനവധി പരമ്പരകൾ കരസ്ഥമാക്കാനായി ടീം ഇന്ത്യക്ക് സാധിച്ചു. കൂടാതെ ഇന്ത്യൻ താരങ്ങൾ ഐതിഹാസിക പ്രകടനങ്ങൾ പലതും രവി ശാസ്ത്രി പരിശീലന മികവ് കൂടിയാണെന്ന് ക്രിക്കറ്റ് പ്രേമികളും വിലയിരുത്താറുണ്ട്. എന്നാൽ ഇപ്പോൾ ഇന്ത്യൻ ഫാസ്റ്റ് ബൗളർമാരെ കുറിച്ച് വ്യത്യസ്തമായ ഒരു അഭിപ്രായം കൂടി പങ്കുവെക്കുകയാണ് ഇപ്പോൾ.
ഇന്ത്യൻ ടീമിന്റെ പുതിയ കോച്ചായ രാഹുൽ ദ്രാവിഡ് നേരിടാൻ പോകുന്ന പ്രധാന വെല്ലുവിളിയെന്താണെന്നും രവി ശാസ്ത്രി വിശദീകരിച്ചു. “ഇന്ത്യൻ ഫാസ്റ്റ് ബൗളർമാർ കഴിഞ്ഞ മൂന്ന് നാല് വർഷ കാലമായി പുറത്തെടുക്കുന്നത് മികച്ച പ്രകടനമാണ്.പക്ഷേ ഇന്ത്യൻ നിരയിലെ പല പേസർമാർക്കും ഇപ്പോൾ പ്രായം കൂടി വരികയാണ്. അതിനാൽ തന്നെ നമുക്ക് അവരിൽ നിന്നും പഴയ പോലുള്ള പ്രകടങ്ങൾ പ്രതീക്ഷിക്കാനായി കഴിയില്ല. ഇനി ഒന്നര വർഷ കാലം കാര്യങ്ങൾ ഇത് പോലെ മുൻപോട്ട് പോയേക്കാം. അതിന് ശേഷമുള്ള പേസ് ബൗളിംഗ് നിരയെ കുറിച്ച് നാം ഇപ്പോൾ തന്നെ പ്ലാനുകൾ തയ്യാറാക്കണം “ശാസ്ത്രി നിർദ്ദേശിച്ചു.
“പേസർമാർ പലർക്കും പ്രായമേറിയാണ് വരുന്നത്. യുവ നിരക്കൊപ്പം വളരെ മികച്ച എക്സ്പീരിയൻസുള്ള ഫാസ്റ്റ് ബൗളർമാരെ കൂടി ഉൾപ്പെടുത്തി തന്നെ മുന്നോട്ട് പോകണം.യുവ താരങ്ങളെ ഏറെ അവസരങ്ങൾ നൽകി മുൻ നിരയിലേക്ക് കൊണ്ട് വരണം.2023ലെ ലോകകപ്പിൽ പ്രശ്നങ്ങൾ ഇല്ല. പക്ഷേ വിദേശത്ത് കളിക്കുമ്പോഴാണ് കാര്യങ്ങൾ കൂടുതൽ പ്രശ്നമാകുന്നത്. അതിനാൽ തന്നെ അതിനായി മികച്ച 5 ഫാസ്റ്റ് ബൗളർമാരെ തയ്യാറാക്കണം ” രവി ശാസ്ത്രി വാചാലനായി.