എന്ത് ദൂരെയാണ് ആ ബോൾ പോയത് :കോഹ്ലി കാണിച്ചത് അബദ്ധമെന്ന് ഗവാസ്ക്കർ

സൗത്താഫ്രിക്കക്ക്‌ എതിരായ ഒന്നാം ക്രിക്കറ്റ്‌ ടെസ്റ്റിൽ ജയ പ്രതീക്ഷയുമായി ഇന്ത്യൻ ടീം പോരാട്ടം നയിക്കുമ്പോൾ ഏറെ നിരാശ സമ്മാനിച്ചത് നായകൻ വിരാട് കോഹ്ലിയുടെ മോശം ബാറ്റിങ് പ്രകടനമാണ്. ഒന്നാം ഇന്നിങ്സിന് പിന്നാലെ രണ്ടാമത്തെ ഇന്നിങ്സിലും ലഭിച്ച മികച്ച തുടക്കം മുതലാക്കാൻ കഴിയാതെ പോയ കോഹ്ലി വെറും 18 റൺസിൽ പുറത്തായപ്പോൾ വിരാട് കോഹ്ലിക്ക്‌ എതിരെ ക്രിക്കറ്റ്‌ ലോകത്ത് നിന്നും അടക്കം വിമർശനം ഉയരുകയാണ് മോശം ഷോട്ട് സെലക്ഷൻ കോഹ്ലിയടക്കം താരങ്ങൾ ആവർത്തിക്കുന്നതാണ് മുൻ താരങ്ങളെ അടക്കം ചൊടിപ്പിക്കുന്നത്. ഒന്നാം ഇന്നിങ്സിലെ പോലെ രണ്ടാം ഇന്നിങ്സിലും ഓഫ് സൈഡ് ട്രാപ്പിൽ വീണ വിരാട് കോഹ്ലി ഈ വർഷവും അന്താരാഷ്ട്ര സെഞ്ച്വറി നേടാതെ പോവുകയാണ്. നേരത്തെ 2020ലും അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു സെഞ്ച്വറി സ്വന്തമാക്കാൻ കോഹ്ലിക്ക്‌ കഴിഞ്ഞില്ല. കൂടാതെ ഓഫ് സ്റ്റമ്പിന് ഏറെ വെളിയിൽ കൂടിയുള്ള പന്തുകളിൽ വിരാട് കോഹ്ലി അനാവശ്യ ഷോട്ടിന് ശ്രമിക്കുന്നെവന്ന് മുൻ താരങ്ങൾ ആക്ഷേപം ഉന്നയിക്കുന്നു

ഇപ്പോൾ ഈ വിഷയത്തിൽ തന്റെ അഭിപ്രായം വ്യക്തമാക്കുകയാണ് മുൻ ഇതിഹാസ ഓപ്പണർ ഗവാസ്ക്കർ. വിരാട് കോഹ്ലി രണ്ടാം ഇന്നിങ്സിൽ വിക്കറ്റ് നഷ്ടമാക്കിയത് ഒരു മോശം ഷോട്ട് കളിച്ച് തന്നെയാന്നെന്ന് പറഞ്ഞ ഗവാസ്ക്കർ വിരാട് ഈ ഷോട്ട് ശരീരത്തിന് എത്ര അകലെയാണ് കളിച്ചതെന്ന് നോക്കാനും ആവശ്യപെട്ടു.കോഹ്ലിയുടെ ഈ അബദ്ധം തന്നെയാണ് വിക്കറ്റ് നഷ്ടമാക്കാനായി കാരണമെന്നും ഗവാസ്ക്കർ പറഞ്ഞു. “ലഞ്ച് ബ്രേക്കിന് ശേഷമുള്ള ആദ്യത്തെ ബോളായിരുന്നു അത്. ഏതൊരു തരം ബാറ്റ്‌സ്മാനായാലും ബ്രേക്കിന് ശേഷം അൽപ്പം സമയം സെറ്റ് ആകാനായി എടുക്കും. പ്രത്യേകിച്ചും ടെസ്റ്റിൽ അത് നിർണായകമാണ്. കോഹ്ലി അക്കാര്യം മറന്നു “ഗവാസ്ക്കർ നിരീക്ഷിച്ചു

“കോഹ്ലി അത്തരം ഒരു ഷോട്ട് കളിക്കാൻ ശ്രമിക്കാതെ ഒഴിവാക്കേണ്ട ഒരു ബോൾ തന്നെയായിരുന്നു അത്. ബാറ്റിങ് നിര ടെസ്റ്റ്‌ ക്രിക്കറ്റിൽ എപ്പോഴെങ്കിലും ഒരു ബ്രെക്ക് ലഭിച്ചാൽ ശേഷം വീണ്ടും ബാറ്റിങ് ആരംഭിക്കുമ്പോൾ ഒന്നുടെ സെറ്റാകാൻ അൽപ്പം സമയം എടുക്കും. കോഹ്ലി ഇന്ന് ഒരു സീനിയർ താരമാണ്. അദ്ദേഹം ഈ കാര്യമാണ് മറന്നത്. ആ ഷോട്ട് അത്തരം ഒരു സാഹചര്യത്തിൽ ഒഴിവാക്കേണ്ട ഒന്നായിരുന്നു. ഒരുവേള വേഗം സ്കോർ ഉയർത്തി ഡിക്ലയർ ചെയ്യാനാകും കോഹ്ലി ശ്രമിച്ചിരിക്കുക “ഗവാസ്ക്കർ തന്റെ അഭിപ്രായം വിശദമാക്കി