വിചിത്ര കാരണം കൊണ്ട് കളി മുടങ്ങി :അമ്പരന്ന് ക്രിക്കറ്റ്‌ ലോകം

ഇന്ത്യ : സൗത്താഫ്രിക്ക ഒന്നാം ക്രിക്കറ്റ്‌ ടെസ്റ്റ്‌ മത്സരം അത്യന്തം ആവേശം നിറച്ചാണ് സെഞ്ചൂറിയനിൽ അഞ്ചാം ദിനം പുരോഗമിക്കുന്നത്. പേസും സ്വിങ്ങും വളരെ അധികം ലഭിക്കുന്ന വിക്കറ്റിൽ ബാറ്റ്‌സ്മന്മാർ നേരിടുന്നത് വളരെ ഏറെ സമ്മർദ്ദമാണ്. എന്നാൽ നാലാം ദിനം കളിക്കിടയിൽ സംഭവിച്ച ഒരു വളരെ വിചിത്ര സംഭവം ക്രിക്കറ്റ്‌ പ്രേമികളിൽ എല്ലാം ചർച്ചയായി മാറുകയാണിപ്പോൾ.

ഇന്ത്യൻ ടീം ഉയർത്തിയ 305 റൺസ്‌ ടാർജെറ്റ് പിന്തുടർന്ന സൗത്താഫ്രിക്കൻ രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിക്കും മുൻപാണ് വളരെ രസകരമായ ഒരു കാരണത്താൽ മത്സരം മുടങ്ങിയത്. ഇന്ത്യൻ ഫാസ്റ്റ് ബൗളറായ ബുംറ ആദ്യത്തെ ഓവർ എറിയാനായി റെഡി ആയി നിന്നെങ്കിലും മത്സരം തുടങ്ങാൻ പിന്നെയും ഒരുപാട് സമയം ആവശ്യമായി വന്നു.അമ്പയർ സമ്മാനിച്ച ന്യൂ ബോളാണ് തർക്ക വിഷയമായി മാറിയത്

ഇന്ത്യൻ സീനിയർ ഓഫ് സ്പിന്നർ രവി അശ്വിനാണ് അമ്പയർ ഇന്ത്യൻ ടീം രണ്ടാം ഇന്നിങ്സ് ബൗളിങ്ങിനായി നൽകിയ ബോളിൽ സംശയം ഉന്നയിച്ചത്. ഇത് ബൌളിംഗ് ചെയ്യാൻ തങ്ങൾ ഇന്ത്യൻ ടീം തിരഞ്ഞെടുത്ത ബോൾ അല്ലെന്ന് വേഗം അമ്പയർ അരികിൽ എത്തി പറഞ്ഞ അശ്വിൻ ബോൾ മാറ്റണമെന്നുള്ള ആവശ്യം കൂടി ഉന്നയിച്ചു. വൈകാതെ അശ്വിന് സപ്പോർട്ടുമായി എത്തിയ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും ഇത് ഞങ്ങൾ ഇഷ്ടപ്പെട്ട് സെലക്ട്‌ ചെയ്ത ബോൾ അല്ലെന്ന് ചൂണ്ടികാട്ടി. ശേഷം ഇന്ത്യൻ ടീം ആവശ്യം പ്രകാരം ന്യൂബോൾ ബോക്സ്‌ കൊണ്ടുവരാൻ ഓൺ ഫീൽഡ് ആവശ്യപെട്ടു.

ഇത് പ്രകാരം പിന്നീട് ന്യൂബോൾ ബോക്സിൽ നിന്നും ഇന്ത്യൻ നായകൻ വിരാട് കോഹ്ലി നേതൃത്വത്തിൽ ഇന്ത്യൻ ടീം പുതിയ ഒരു ബോൾ സെലക്ട് ചെയ്തു അശ്വിനും രാഹുലും കോഹ്ലിയും എല്ലാം വിശദ പരിശോധനകൾ നടത്തിയാണ് പുത്തൻ ബോൾ സെലക്ട് ചെയ്തതും ബുംറ ആദ്യത്തെ ഓവർ എറിഞ്ഞതും.