വീണ്ടും ആരാധകരുടെ വമ്പന്‍ വരവേല്‍പ്പ്. ക്യാപ്റ്റന്‍ സഞ്ചു സാംസണെ സ്വീകരിച്ചത് കണ്ടോ

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ആരാധക പിന്തുണയുള്ള താരങ്ങളില്‍ ഒരാളാണ് സഞ്ചു സാംസണ്‍. അയര്‍ലണ്ട് തുടങ്ങി അമേരിക്ക വരെ സഞ്ചുവിന് വലിയ ആരാധക പിന്തുണ ലഭിച്ചിരുന്നു. നിലവില്‍ ന്യൂസിലന്‍റിനെതിരെയുള്ള അനൗദ്യോഗിക ഏകദിന പരമ്പരയിലെ നായകനാണ് മലയാളി താരമായ സഞ്ചു സാംസണ്‍.

ചെന്നൈയിലെ ചെപ്പോക്കില്‍ നടക്കുന്ന മത്സരത്തിലും കാര്യങ്ങള്‍ വിത്യസ്തമല്ലാ. ഇന്ത്യയുടെ മത്സരം കാണാന്‍ നിരവധി ആരാധകരാണ് തടിച്ചുകൂടിയിരിക്കുന്നത്. അവിടെയും ഫാന്‍ ഫേവറേറ്റ് സഞ്ചു സാംസണാണ്.

രണ്ടാം ഏകദിനത്തില്‍ നാലാമനായി എത്തിയ സഞ്ചു സാംസണെ ആര്‍പ്പുവിളിയോടെയാണ് ആരാധകര്‍ വരവേറ്റത്. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. മത്സരത്തില്‍ സഞ്ചു സാംസണ്‍ 35 പന്തില്‍ 4 ഫോറും 2 സിക്സുമായി 37 റണ്‍സ് നേടിയിരുന്നു. രണ്ടാം ഏകദിനത്തിലും ന്യൂസിലന്‍റിനെ പരാജയപ്പെടുത്തി ഇന്ത്യ പരമ്പര സ്വന്തമാക്കി.