വിവാദങ്ങള്‍ അവസാനിച്ചില്ലാ. അതിനുമുന്‍പ് മറ്റൊരു നോണ്‍ സ്ട്രൈക്ക് റണ്ണൗട്ട് ശ്രമവുമായി ഡീന്‍

നോണ്‍സ്ട്രൈക്ക് എന്‍ഡില്‍ പുറത്താകിയതിന്‍റെ വിവാദങ്ങള്‍ അവസാനിച്ചട്ടില്ലാ. ചര്‍ച്ചകള്‍ തുടരുന്നതിനിടെ ഇംഗ്ലണ്ട് ആഭ്യന്തര മത്സരത്തിൽ ബൗൾ ചെയ്യുന്നതിനിടെ ക്രീസ് വിട്ടിറങ്ങിയ എതിർ ടീം താരത്തിന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഡീൻ. കഴിഞ്ഞ ദിവസമായിരുന്നു വിജയത്തിലേക്ക് പോവുകയായിരുന്നു ഇംഗ്ലണ്ടിനെ, ഡീനിനെ നോണ്‍ സ്ട്രൈക്ക് എന്‍ഡില്‍ റണ്ണൗട്ടാക്കി ഇന്ത്യ വിജയം നേടിയത്.

നോർത്തേൺ ഡയമണ്ട്സും സതേൺ വൈപേഴ്സും തമ്മിൽ നടന്ന മത്സരത്തിനിടെയാണ് സതേൺ വൈപേഴ്സിന് കളിക്കുന്ന ഡീൻ ക്രീസ് വിട്ടിറങ്ങിയ എതിർ ടീം നോൺ സ്ട്രൈക്കർക്ക് മുന്നറിയിപ്പ് നൽകിയത്.

ഇത് കണ്ട ബാറ്റര്‍ക്കും സഹകളിക്കാര്‍ക്കും കമന്‍റേറ്റര്‍മാര്‍ക്കും ചിരിയടക്കാനായില്ലാ. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി.