ഇന്ത്യന്‍ ടീമിനെ ഉയരങ്ങളില്‍ എത്തിക്കാന്‍ ദ്രാവിഡ് വരുന്നു.

ക്രിക്കറ്റ്‌ ആരാധകർ എല്ലാം ഇന്നലെ ഐപിഎല്ലിലെ ആവേശ പോരാട്ടത്തിന്റെ ത്രില്ലിൽ തന്നെയായിരുന്നു. നിർണായക ഫൈനലിൽ കൊൽക്കത്തയെ 27 റൺസ് മാർജിനിൽ തോൽപ്പിച്ച് ചെന്നൈയും ധോണിയും കിരീടം നേടിയപ്പോൾ ഒരു സർപ്രൈസ് വാർത്ത കൂടി ഇപ്പോൾ പുറത്തുവരികയാണ്. ആരാധകരും ക്രിക്കറ്റ്‌ ലോകവും വളരെ ആകാംഷകളോടെ കാത്തിരുന്ന ആ ചോദ്യത്തിന് ഇതാ ഉത്തരം വന്നിരിക്കുന്നു.നിലവിലെ ഇന്ത്യൻ ടീം കോച്ച് രവി ശാസ്ത്രിയുടെ പകരക്കാരനെ ബിസിസിഐ നീണ്ട ചർച്ചകൾക്ക് ശേഷം കണ്ടെത്തി.

ശാസ്ത്രിക്ക് പിന്‍ഗാമിയായി മുൻ ഇന്ത്യൻ നായകൻ രാഹുല്‍ ദ്രാവിഡിനെ ഇന്ത്യയുടെ അടുത്ത പരിശീലകനായി ബിസിസിഐയുടെ സെലക്ഷൻ കമ്മിറ്റി നിയമിച്ചതായാണ് ഇപ്പോൾ വൻ വാർത്താ പ്രാധാന്യം നേടി പുറത്ത് വരുന്ന റിപ്പോര്‍ട്ട്. പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് ഇന്നലെ ചില സുപ്രധാന ബിസിസിഐയിലെ പ്രതിനിധികളെ ഉദ്ദരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം ഇക്കാര്യത്തിൽ ഇതുവരെ ബിസിസിഐയോ രാഹുൽ ദ്രാവിഡോ ഒരു വാക്കുകൾ പോലും പറഞ്ഞിട്ടില്ല മുൻപ് ഇന്ത്യൻ ടീം ക്യാപ്റ്റനായിരുന്ന രാഹുൽ ദ്രാവിഡ് ഇന്ത്യയുടെ തന്നെ എക്കാലത്തെയും ഇതിഹാസ താരം കൂടിയാണ്. മുൻപ് പല തവണയും രാഹുൽ ദ്രാവിഡ് പേര് ഇന്ത്യൻ ടീം ഹെഡ് കോച്ച് സ്ഥാനത്തേക്ക് കേട്ടിരുന്നതാണ് എങ്കിൽ പോലും താരം സമ്മതം മൂളിയില്ല എന്നത് തിരിച്ചടിയായി മാറി. എന്നാൽ നിലവിൽ നാഷണൽ ക്രിക്കറ്റ്‌ അക്കാഡമി ചെയർമാനായ ദ്രാവിഡ്‌ ആ സ്ഥാനത്ത് നിന്നും ഒഴിയാനുള്ള സന്നദ്ധതയും ഒപ്പം ഇന്ത്യൻ ടീം കോച്ച് സ്ഥാനത്തേക്ക് വരാം എന്നുള്ള തീരുമാനവും ബിസിസിഐയെ അറിയിച്ചുവെന്നാണ്‌ സൂചന.ഇതോടെ റിപ്പോർട്ടുകൾ പ്രകാരം രാഹുല്‍ ദ്രാവിഡ് നാഷണല്‍ ക്രിക്കറ്റ് അക്കാദമിയലെ തന്റെ ചുമതലകളിൽ നിന്നും എല്ലാം തന്നെ രാജിവെച്ചേക്കും.കൂടാതെ മുൻ താരം ബിസിസിഐ പ്രസിഡന്റ്‌ സൗരവ് ഗാഗുലിയുമായി ചർച്ചകൾ നടത്തുമെന്ന് കൂടി റിപ്പോർട്ടുകളുണ്ട്.

‘ഇന്ത്യയുടെ അടുത്ത കോച്ചായി ഏറെ വൈകാതെ സ്ഥാനമേല്‍ക്കാന്‍ രാഹുൽ ദ്രാവിഡ് സമ്മതിച്ചിട്ടുണ്ട്. ഉടന്‍ തന്നെ അദ്ദേഹം എന്‍സിഎ ചുമതലയില്‍ നിന്ന് രാജിവെക്കും’ ബിസിസിഐ പ്രതിനിധി പറഞ്ഞ വാക്കുകൾ ഇന്നലെ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.എന്നാൽ കരാർ സംബന്ധിച്ച വിവരങ്ങൾ ചിലത് പുറത്തുവരുന്നുണ്ട്.2023ലെ ഏകദിന ലോകകപ്പ് വരെയാകും ദ്രാവിഡിന്റെ കോച്ച് സ്ഥാനം. 10 കോടി രൂപയുടെ വാർഷിക കരാറാക്കും ദ്രാവിഡുമായി നിലനിൽക്കുക. നേരത്തെ ഇന്ത്യൻ ടീം ലങ്കയിൽ പര്യടനം നടത്തിയപ്പോൾ ദ്രാവിഡ്‌ പരിശീലക കുപ്പായത്തിൽ എത്തിയിരുന്നു.നവംബര്‍- ഡിസംബര്‍ മാസങ്ങളില്‍ ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന പരമ്പര മുതലയിരിക്കും ദ്രാവിഡ് ചുമതല ഏറ്റെടുക്കുക.

Previous articleആഘോഷിക്കാന്‍ സമയമില്ലാ. ആദ്യം തന്നെ പൊള്ളാര്‍ഡിനെ വിളിക്കണം
Next articleഇല്ലാ ഞാന്‍ അവസാനിപ്പിച്ചട്ടില്ലാ. ഇനി എത്ര കാണാന്‍ കിടക്കുന്നു