ഇല്ലാ ഞാന്‍ അവസാനിപ്പിച്ചട്ടില്ലാ. ഇനി എത്ര കാണാന്‍ കിടക്കുന്നു

PicsArt 10 16 10.36.23 scaled

ഐപിഎല്ലിലെ ആവേശകരമായ പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ തോല്‍പ്പിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ് നാലം കിരീടത്തില്‍ മുത്തമിട്ടു. ഫൈനലില്‍ 27 റണ്‍സിന്‍റെ വിജയമാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് നേടിയത്. കഴിഞ്ഞ സീസണ്‍ ഏഴാമത് ഫിനിഷ് ചെയ്ത ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ശക്തമായ തിരിച്ചുവരവാണ് യുഏഈയില്‍ കണ്ടത്.

അവോാന മത്സരത്തിനു ശേഷം ധോണിയോട് ചോദിച്ചു. മഞ്ഞയിൽ ഇത് താങ്കളുടെ അവസാന മത്സരമായിരിക്കുമോ? ധോനിയുടെ മറുപടി ഇങ്ങനെയായിരുന്നു – ഒരിക്കലും അല്ല.  ശക്തമായി തിരിച്ചുവരുമെന്നായിരുന്നു ധോണിയുടെ വാക്കുകൾ. ഇത്തവണ കിരീട നേട്ടത്തോടെ തന്റെ വാക്ക് ധോണി പാലിക്കുകയും ചെയ്തു.

വീണ്ടും ഇത്തവണയും ധോണിയുടെ മുന്‍പില്‍ ചോദ്യമുയര്‍ന്നു. അടുത്ത സീസണ്‍ ഐപിഎല്ലിനുണ്ടാകുമോ എന്ന് ചോദിച്ചത് കമന്‍റേറ്ററായ ഹര്‍ഷ ഭോഗ്ലെയായിരുന്നു. അതിനു ധോണി നല്‍കിയ മറുപടി വൈറലായി മാറുകയാണ്. അത് ഞാൻ മുമ്പ് പറഞ്ഞിട്ടുണ്ട്. അത് ബിസിസിഐയെ ആശ്രയിച്ചിരിക്കുന്നു. രണ്ട് പുതിയ ടീമുകൾ വരുന്നു. സി.എസ്.കെയ്ക്ക് എന്താണ് നല്ലതെന്ന് ഞങ്ങൾക്ക് തീരുമാനിക്കണം. ഞാൻ ആദ്യ മൂന്നിലോ നാലിലോ ഉണ്ടായിരിക്കുക എന്നതല്ല, ഫ്രാഞ്ചൈസി കഷ്ടപ്പെടില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി ശക്തമായ സംഘത്തെ കെട്ടിപ്പടുക്കുക എന്നതാണ്. അടുത്ത ഒരു 10 വർഷത്തേക്ക് ആർക്കൊക്കെ സംഭാവന ചെയ്യാൻ സാധിക്കുമെന്ന് നോക്കേണ്ടതുണ്ട്.

Read Also -  ജയസ്വാൾ എന്തിനാണ് തിടുക്കം കാട്ടുന്നത്? പതിയെ കളിക്കണമെന്ന് മുഹമ്മദ് ഷാമി.

സിഎസ്കെയില്‍ ഉണ്ടാക്കിയെടുത്ത പാരമ്പര്യത്തില്‍ താങ്കള്‍ക്ക് അഭിമാനിക്കാമെന്ന് പറഞ്ഞുകൊണ്ട് ഹര്‍ഷ ബോഗ്ലെ അവസാനിപ്പിച്ചപ്പോള്‍ ആ ലെഗസി താന്‍ ഇതുവരെയും ഉപേക്ഷിച്ചിട്ടില്ലെന്നായിരുന്നു ധോണിയുടെ പൊട്ടിച്ചിരിച്ചു കൊണ്ടുളള മറുപടി.

Scroll to Top