ഏഷ്യാ കപ്പിലെ ഇന്ത്യ – പാക്ക് പോരാട്ടം മഴ തടസ്സപ്പെടുത്തിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48.5 ഓവറില്‍ 266 റണ്‍സില്‍ എല്ലാവരും പുറത്തായി. പാക്ക് പേസര്‍മാരുടെ മുന്നില്‍ ടോപ്പ് ഓഡര്‍ തകര്‍ന്നപ്പോള്‍ ഇഷാന്‍ കിഷന്‍ (82) ഹര്‍ദ്ദിക്ക് പാണ്ട്യ (87) എന്നിവരുടെ ബാറ്റിംഗാണ് ഇന്ത്യയെ കരകയറ്റിയത്.
മത്സരത്തിന്‍റെ ആദ്യ നിമിഷങ്ങളില്‍ തന്നെ മഴ എത്തിയിരുന്നു. മഴയെ തുടര്‍ന്നുള്ള ബ്രേക്കിന് ശേഷമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെ നഷ്ടമായത്. ഷഹീന്‍ അഫ്രീദിയുടെ പന്തില്‍ രോഹിത് ബൗള്‍ഡായി. ഇത് രണ്ടാം തവണെയാണ് രോഹിത് ഷഹീന്‍ അഫ്രീദിക്ക് മുന്‍പില്‍ വീണത്.
ഏഷ്യാ കപ്പിലെ ആദ്യ പോരാട്ടത്തില്‍ രോഹിത് ശര്‍മ്മ പുറത്തായ രീതിയെ മുന്‍ പാക്ക് ബോളര്‍ ഷോയിബ് അക്തര്‍ വിമര്‍ശിച്ചു. ഇതിനേക്കാള്‍ നന്നായി രോഹിത് ശര്‍മ്മക്ക് കളിക്കാനാവുമായിരുന്നു എന്ന് അക്തര്‍ അഭിപ്രായപ്പെട്ടു.
“ഷഹീൻ അഫ്രീദിയുടെ എന്ത് സ്പെല്ലായിരുന്നു. എന്തൊരു ബൗളറാണ് അവന്‍. അവൻ എന്തുചെയ്യുമെന്ന് എല്ലാവർക്കും അറിയാം, അത് ഫുൾ പിച്ചില്‍ പന്ത് എറിഞ്ഞ് സ്വിങ്ങ് ചെയ്യിക്കും.
“രോഹിത്തിന് ഷഹീനെ മനസ്സിലാക്കാന്‍ സാധിച്ചട്ടില്ലാ. രോഹിത് ഇങ്ങനെ പുറത്താവുന്നത് അത്ര നല്ല കാഴ്ച്ചയല്ലാ. അദ്ദേഹം ഇതിലും മികച്ച കളിക്കാരനാണ്. രോഹിത്തിന് ഇതിലും നന്നായി ബാറ്റ് ചെയ്യാൻ കഴിയും, അവൻ വളരെയധികം പേടിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു. ” അക്തര്‍ തന്‍റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.