സൗഹൃദം ഗ്രൗണ്ടിന് വെളിയില്‍. താരങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് ഗൗതം ഗംഭീര്‍.

gautam gabhir

ഏഷ്യാ കപ്പിലെ ഇന്ത്യ – പാക്ക് പോരാട്ടം മഴ കാരണം ഉപേക്ഷിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48.5 ഓവറില്‍ 266 റണ്‍സില്‍ എല്ലാവരും പുറത്തായിരുന്നു. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങാന്‍ കഴിയാത്ത വിധം മഴ പെയ്തതോടെ മത്സരം ഉപേക്ഷിച്ചു.

മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയ ഇഷാന്‍ കിഷനെ പുറത്താക്കിയപ്പോള്‍ പാക്ക് ബോളര്‍ ഹാരിസ് റൗഫ് അമിതമായ സെലിബ്രേഷന്‍ നടത്തിയിരുന്നു. ഇറങ്ങി പോ എന്ന തരത്തിലുള്ള ആംഗ്യമാണ് പാക്ക് ബോളര്‍ കാണിച്ചത്. അതേ സമയം മത്സരത്തിനു മുന്നോടിയായി രോഹിത് ശര്‍മ്മയും വിരാട് കോഹ്ലിയുമടക്കമുള്ള താരങ്ങള്‍ പാക്ക് താരങ്ങളുമായി സൗഹൃദം പങ്കിട്ടിരുന്നു.

അതേ സമയം മത്സരത്തില്‍ നിന്നും സൗഹൃദപരമായി പെരുമാറുന്നത് നിര്‍ത്താന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. ബൗണ്ടറിക്ക് പുറത്ത് മാത്രം സൗഹൃദം മതിയെന്നാണ് ഗംഭീര്‍ പറയുന്നത്.

“നിങ്ങളുടെ ദേശീയ ടീമിനായി മൈതാനത്ത് കളിക്കുമ്പോൾ, നിങ്ങൾ സൗഹൃദം ബൗണ്ടറികള്‍ക്ക് പുറത്ത് ഉപേക്ഷിക്കണം. ഗെയിം ഫെയ്‌സ് ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. മത്സരത്തിനു ശേഷം സൗഹൃദം പുറത്ത് തുടരാം. ഇരു ടീമിന്‍റെയും കളിക്കാരുടെയും കണ്ണുകളിൽ ഒരു ആക്രമണോത്സുകത ഉണ്ടായിരിക്കണം. ആ ആറോ ഏഴോ മണിക്കൂർ ക്രിക്കറ്റിന് ശേഷം നിങ്ങൾക്ക് ഇഷ്ടം പോലെ സൗഹൃദം പുലർത്താം,” സ്റ്റാർ സ്‌പോർട്‌സിൽ ഗംഭീർ പറഞ്ഞു.

See also  "ഡിവില്ലിയേഴ്‌സിന്റെ ഒരു കൂടിയ വേർഷനാണ് സൂര്യകുമാർ". എല്ലാത്തിനും അവന്റെ കയ്യിൽ ഉത്തരമുണ്ടെന്ന് ഹർഭജൻ.

“ആ മണിക്കൂറുകൾ വളരെ പ്രധാനമാണ്, കാരണം നിങ്ങൾ നിങ്ങളെ പ്രതിനിധീകരിക്കുക മാത്രമല്ല, ഒരു കോടികണക്കിന് ആരാധകര്‍ വരുന്ന ഒരു രാജ്യത്തെ പ്രതിനിധീകരിക്കുകയാണ്. മത്സരത്തിനിടെ എതിരാളികളായ ടീമുകളുടെ കളിക്കാർ പരസ്പരം മുതുകിൽ തട്ടുന്നതെല്ലാം ഈ ദിവസങ്ങളിൽ നിങ്ങൾ കാണുന്നു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് നിങ്ങൾ അത് ഒരിക്കലും കാണില്ല. നമ്മള്‍ സൗഹൃദ മത്സരമല്ലാ കളിക്കുന്നത് ” ഗംഭീര്‍ പറഞ്ഞു.

Scroll to Top