എട്ട് വര്‍ഷം മുന്‍പ് നടത്തിയ വംശീയ അധിഷേപ പോസ്റ്റുകള്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തു എന്ന കാരണത്താല്‍ ഇംഗ്ലണ്ട് ടീമില്‍ നിന്നും ഒല്ലി റോബിന്‍സണിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. പകരക്കാരനായി ടീമിലേക്ക് തിരഞ്ഞെടുത്തത് സ്പിന്നര്‍ ഡോം ബെസിനെയാണ്.
ടീമിലേക്ക് വിളിയെത്തിയതിനു ശേഷം ബീസ് ആദ്യം ചെയ്തത് ട്വിറ്റര്‍ അക്കൗണ്ട് ഒഴിവാക്കി. എന്നാല്‍ ആരാധകര്‍ മറ്റ് സോഷ്യല്‍ അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ തുടങ്ങി. പരിശോധനയില്‍ സമാനമായ സംഭവങ്ങളും ഡോം ബീസിന്‍റെ ഭാഗത്തു നിന്നുണ്ടായിരുന്നു.
ഇന്‍സ്റ്റാഗ്രാമില്‍ ഇന്ത്യന്‍ ടീമിനെയും, ദേശിയ ഗാനത്തെയും, മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിയെ പരിഹസിച്ചുള്ള പോസ്റ്റുകളാണ് ഇന്‍സ്റ്റാഗ്രാമില്‍ കണ്ടെത്തിയത്.2013 ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ താരങ്ങള്‍ ദേശിയ ഗാനം ആലപിക്കുമ്പോള്‍ ” ഏറ്റവും പരിഹാസ്യമായ ദേശിയ ഗാനം ” എന്ന അടികുറിപ്പോടെയാണ് താരം പോസ്റ്റിട്ടത്. കളിക്കിടെ ബാറ്റ് മാറ്റാനായി ഒരുങ്ങുന്ന ധോണിയോട് നിങ്ങള്‍ക്ക് കളിക്കാന്‍ എത്ര ബാറ്റുകള്‍ വേണം എന്നായിരുന്നു ഡോം ബീസിന്‍റെ ചോദ്യം. ചിത്രത്തോടൊപ്പം ധോണി, വിഡ്ഢി എന്ന ഹാഷ്ടാഗും ഉപയോഗിച്ചിരുന്നു.
പകരം എത്തിയ താരവും അധിഷേപത്തില്‍ മുന്നിലായതോടെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് വെട്ടിലായി. സമാനമായ ശിക്ഷണവും ഡോം ബീസിനു നല്‍കണം എന്നാണ് ആരാധകരുടെ ആവശ്യം.