എല്ലാവരെയും ഞെട്ടിക്കുന്ന പ്രകടനമായിരുന്നു ദിനേഷ് കാർത്തിക് ഇത്തവണത്തെ ഐപിഎൽ സീസണിൽ കാഴ്ചവച്ചത്. ഐപിഎൽ മെഗാ ലേലത്തിലൂടെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിൽ എത്തിയ താരം മിന്നുന്ന പ്രകടനമായിരുന്നു കാഴ്ചവച്ചത്. എ ബി ഡിവില്ലിയേഴ്സ് വിരമിച്ചതിന് പിന്നാലെ ബാംഗ്ലൂരിന് മികച്ച ഒരു ഫിനിഷറെയാണ് ദിനേഷ് കാർത്തികിലൂടെ ഇത്തവണ ലഭിച്ചത്.
ഇപ്പോളിതാ ഐപിഎല്ലിലെ മികച്ച പ്രകടനം ഇന്ത്യൻ ടീമിലേക്ക് വീണ്ടും തിരിച്ചെത്താൻ സഹായിച്ചിരിക്കുകയാണ് താരത്തിന്. ഐപിഎല്ലിന് ശേഷം നടക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരായ 5 മത്സരങ്ങൾ അടങ്ങുന്ന ട്വെൻ്റി 20 പരമ്പരയിലാണ് താരത്തിന് അവസരം ലഭിച്ചിരിക്കുന്നത്. ഈ പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചാൽ ഒക്ടോബറിൽ ഓസ്ട്രേലിയയിൽ വച്ച് നടക്കുന്ന ട്വൻറി20 വേൾഡ് കപ്പ് ടീമിലും താരത്തിന് സ്ഥാനം ലഭിക്കും.
ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയതിനു പിന്നാലെ തൻ്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ് താരം.”നമ്മൾ നമ്മളിൽ വിശ്വസിച്ചാൽ, എല്ലാം ലക്ഷ്യസ്ഥാനത്ത് എത്തും. പിന്തുണച്ചവർക്കും വിശ്വസിച്ചവർക്കും നന്ദി. കഠിനാധ്വാനം തുടർന്നുകൊണ്ടിരിക്കും”. ഇതായിരുന്നു ദിനേശ് കാർത്തിക ടീമിൽ സ്ഥാനം ലഭിച്ചതിനു പിന്നാലെ ചെയ്ത ട്വീറ്റ്.
ദേശീയ ടീമില്‍ നിന്ന് പുറത്തായശേഷം ഞാന്‍ കമന്‍ററിയിലേക്ക് തിരിഞ്ഞപ്പോള്‍ എനിക്കിനി ക്രിക്കറ്റിലേക്ക് തിരിച്ചുവരാന്‍ താല്‍പര്യമില്ലെന്നുപോലും കരുതിയവരുണ്ട്. എന്നെ എഴുതിത്തള്ളിയവരുണ്ട്. അപ്പോഴും ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുക എന്നതിനായിരുന്നു ഞാന്‍ മുന്‍ഗണന നല്‍കിയത്. കമന്‍ററി ചെയ്തത് സമയം കിട്ടിയപ്പോള്‍ ചെയ്ത കാര്യം മാത്രമാണെന്നും കാര്‍ത്തിക് പറഞ്ഞു
സൺറൈസേഴ്സ് ഹൈദരാബാദ് താരം ഉമ്രാൻ മാലിക്കിനും, പഞ്ചാബ് കിംഗ്സ് താരം അർഷദീപ് സിംഗിനും ആദ്യമായി ഇന്ത്യൻ സ്ക്വാഡിൽ സ്ഥാനം ലഭിച്ചു. അതേസമയം മലയാളി താരം സഞ്ജു സാംസണും, രാഹുൽ ത്രിപാഠിക്കും അവസരം ലഭിച്ചില്ല. രാഹുൽ ത്രിപാഠിക്ക് അവസരം ലഭിക്കാത്തതിൽ കടുത്ത അതൃപ്തിയുമായി ഹർഭജൻ സിംഗും സെവാഗും രംഗത്തെത്തിയിട്ടുണ്ട്.