ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം സീസണിന് ഗംഭീര തുടക്കം നൽകി ചെന്നൈ സൂപ്പർ കിങ്‌സ് : കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരം. ആദ്യ മത്സരത്തിൽ ടോസ് ഭാഗ്യം കൊൽക്കത്ത നായകനായ ശ്രേയസ് അയ്യർക്ക് ഒപ്പം നിന്നപ്പോൾ ചെന്നൈക്ക് ലഭിച്ചത് മോശം തുടക്കം. തുടക്ക ഓവറുകളിൽ തകർന്നടിഞ്ഞ ചെന്നൈക്ക് കരുത്തായി മാറിയത് വിക്കെറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ധോണിയുടെ വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ
മൂന്ന് വർഷങ്ങൾക്ക് ശേഷം ഐപിഎല്ലിൽ തന്റെ അർദ്ധ സെഞ്ച്വറി നേട്ടത്തിലേക്ക് എത്തിയ ധോണി അപൂർവ്വം ചില റെക്കോർഡുകൾക്കും അവകാശിയായി മാറി. പവർപ്ലേയിൽ തന്നെ ഓപ്പണർമാരായ ഋതുരാജ് ഗെയ്ക്ഗ്വാദ്, കോൺവേ എന്നിവർ വിക്കറ്റുക നഷ്ടമായ ചെന്നൈക്ക് വേണ്ടി അവസാന ഓവറുകളിൽ മുൻ നായകനായ ധോണി പുറത്തെടുത്തത് മാസ്മരികമായ പ്രകടനം.
വെറും 38 ബോളിൽ നിന്നും 7 ഫോറും ഒരു സിക്സ് അടക്കം 50 റൺസുമായി പുറത്താകാതെ നിന്ന ധോണി ഐപിൽ ക്രിക്കറ്റിൽ 2019ന് ശേഷം ആദ്യമായിട്ടാണ് അർദ്ധ സെഞ്ച്വറി നേടിയത്. മിഡിൽ ഓർഡറിൽ ബാറ്റ് ചെയ്യവേ ഏറ്റവും അധികം ഫിഫ്റ്റി നേടിയ ബാറ്റ്‌സ്മാനായും ധോണി ഇതോടെ മാറി.മുൻ ഇന്ത്യൻ താരം മിഡിൽ ഓർഡറിൽ എത്തിയ ശേഷം നേടുന്ന 24ആം ഫിഫ്റ്റിയാണ്.23 ഫിഫ്റ്റി ഈ ലിസ്റ്റിൽ നേടിയ ഡിവില്ലേഴ്‌സിനെയാണ് ധോണി മറികടന്നത്. മത്സരത്തിലെ ആദ്യത്തെ 23 ബോളിൽ നിന്നും വെറും 15 റൺസ് അടിച്ച ധോണി പിന്നീട് നേരിട്ട 13 ബോളിൽ നിന്നും 35 റൺസ് അടിച്ചുകൂട്ടി.
അതേസമയം ഐപിഎല്ലിൽ പുറത്താകാതെ ഏറ്റവും അധികം ഫിഫ്റ്റി നേടുന്ന രണ്ടാമത്തെ താരമായി ധോണി മാറി. ഐപിഎല്ലിൽ താരം ഇരുപതാം തവണയാണ് പുറത്താകാതെ ഫിഫ്റ്റി നേടുന്നത്.കൂടാതെ ഐപിഎല്ലിൽ ഫിഫ്റ്റി അടിച്ചെടുക്കുന്ന പ്രായം കുറഞ്ഞ ഇന്ത്യൻ ബാറ്റ്‌സ്മാനായും ഇന്നത്തെ ബാറ്റിങ് പ്രകടനത്തോടെ ധോണി മാറി. 40 വയസ്സും 162 ദിവസം പ്രായമുള്ളപ്പോൾ ഈ നേട്ടത്തിലേക്ക് എത്തിയ രാഹുൽ ദ്രാവിഡിനെയാണ് മഹേന്ദ്ര സിംഗ് ധോണി മറികടന്നത്.40 വയസ്സും 262 ദിവസവുമാണ് ധോണിയുടെ പ്രായം.