ഏകദിന ടീമിൽ നിന്നും അവനെ ഒഴിവാക്കുമോ :ഇത് അനീതിയെന്ന് ആകാശ് ചോപ്ര

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിൽ സമൂലമായ ഏറെ മാറ്റങ്ങൾക്കാണ് രാഹുൽ ദ്രാവിഡ്‌ ഹെഡ് കോച്ചായ ശേഷം തുടക്കം കുറിച്ചത്. ടി :20 ലോകകപ്പിലെ തോൽവിക്ക് ശേഷം പല താരങ്ങൾക്കും ഇന്ത്യൻ ടീമിലെ സ്ഥാനം നഷ്ടമായി കൂടാതെ വരാനിരിക്കുന്ന ഐസിസി ടൂർണമെന്റുകൾ ലക്ഷ്യമാക്കി പുത്തൻ ടീമിനെ തയ്യാറാക്കാനുള്ള ഉറച്ച പ്ലാനിലാണ് ഇന്ത്യൻ ടീം മാനേജ്മെന്റ്. ഐപിഎല്ലിൽ അടക്കം തിളങ്ങിയ യുവ താരങ്ങൾക്ക്‌ ഇന്ത്യൻ ഏകദിന, ടി :20 ടീമുകളിലേക്ക് സ്ഥാനം ലഭിക്കുമ്പോള്‍ ഓപ്പണർ ശിഖർ ധവാന് സ്ഥാനം നഷ്ടമായി. ടി :20 ലോകകപ്പ് സ്‌ക്വാഡിൽ നിന്നും ഒഴിവാക്കപ്പെട്ട താരത്തിന് വരാനിരിക്കുന്ന സൗത്താഫ്രിക്കൻ പര്യടനത്തിലെ ഏകദിന പരമ്പരയിൽ അവസരം ലഭിക്കുമോ എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം.

ഇപ്പോൾ ശിഖർ ധവാന്റെ കരിയറിന്റെ ഭാവി എന്താകുമെന്ന് പറയുകയാണ്‌ മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഏകദിന ടീമിൽ നിന്നും കൂടി ധവാനെ ഇന്ത്യൻ ടീം സെലക്ഷൻ കമ്മിറ്റി ഒഴിവാക്കിയാൽ അത്‌ ഒരു അനീതിയെന്നാണ് ചോപ്രയുടെ അഭിപ്രായം.ഇക്കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയിൽ അടക്കം നിരാശപെടുത്തിയ ധവാൻ വീണ്ടും ഇന്ത്യൻ ടീമിലേക്ക് എത്തും എന്നാണ് മിക്ക ആരാധകരും തന്നെ വിശ്വസിക്കുന്നത്. ഗെയ്ക്ഗ്വാദ്, പടിക്കൽ എന്നിവരുടെ മികച്ച ബാറ്റിങ് ഫോമും ധവാന് ഇപ്പോൾ തിരിച്ചടിയായി.

“വിജയ് ഹസാരെയിൽ ശിഖർ ധവാൻ മികച്ച പ്രകടനമല്ല കാഴ്ചവെച്ചത് അതിന് അർഥം അവനെ സെലക്ഷൻ കമ്മിറ്റി ഒഴിവാക്കുമെന്നാണോ. എങ്കിൽ അത്‌ അവനോട് ചെയ്യുന്ന ഏറ്റവും വലിയ അനീതി തന്നെയാണ്. അവൻ ഇന്ത്യൻ ടീമിനായി തന്റെ പ്രകടന മികവ് പല തവണ തെളിയിച്ച ബാറ്റ്‌സ്മാനാണ്. മിസ്റ്റർ ഐസിസി എന്നാണ് അവൻ പൊതുവേ അറിയപെടുന്നത് പോലും. ഏകദിന ക്രിക്കറ്റിൽ ധവാൻ ഒരു ചാമ്പ്യൻ ബാറ്റ്‌സ്മാനാണ്. അവന്റെ കരിയർ നേട്ടങ്ങൾ നമുക്ക് അറിയാം “ആകാശ് ചോപ്ര വാചാലനായി

Previous articleഗംഭീറിന് പുത്തൻ ചുമതല :ഇനി സൂപ്പർ ടീമിനായി മെന്റർ റോളിൽ
Next articleപിങ്ക് ബോള്‍ ടെസ്റ്റില്‍ സൂപ്പര്‍ റെക്കോഡ് സ്വന്തമാക്കി മിച്ചല്‍ സ്റ്റാര്‍ക്ക്.