പിങ്ക് ബോള്‍ ടെസ്റ്റില്‍ സൂപ്പര്‍ റെക്കോഡ് സ്വന്തമാക്കി മിച്ചല്‍ സ്റ്റാര്‍ക്ക്.

Mitchell Starc celebration

ആഷസ് പരമ്പരയിലെ രണ്ടാം മത്സരം പകല്‍ – രാത്രി മത്സരമാണ് ഒരുക്കിയിരിക്കുന്നത്. അഡലെയ്ഡില്‍ നടക്കുന്ന മത്സരത്തില്‍ സൂപ്പര്‍ റെക്കോഡ് ഇട്ടിരിക്കുകയാണ് ഓസ്ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്. പിങ്ക് ബോള്‍ ടെസ്റ്റില്‍ 50 വിക്കറ്റുകള്‍ തികച്ച ആദ്യ ബോളറായി മാറിയിരിക്കുകയാണ് ഈ ഓസ്ട്രേലിയന്‍ താരം. ഇംഗ്ലണ്ടിന്‍റെ ആദ്യ ഇന്നിംഗ്സില്‍ നാലാം വിക്കറ്റ് വീഴ്ത്തിയാണ് മിച്ചല്‍ സ്‌റാര്‍ക്ക് റെക്കോഡിനവകാശിയായത്.

Mitchell Starc vs Rory Burns

റോറി ബേണ്‍സ്, ഡേവിഡ് മലാന്‍, ജോസ് ബട്ട്ലര്‍, സ്റ്റുവര്‍ട്ട് ബ്രോഡ് എന്നിവരുടെ വിക്കറ്റുകളാണ് വീഴ്ത്തിയത്. ഇതാദ്യമായാണ് ഒരു താരം ഡേ-നൈറ്റ് ടെസ്റ്റില്‍ 50 വിക്കറ്റുകള്‍ വീഴ്ത്തുന്നത്. തന്‍റെ  9ാം ഡേ-നൈറ്റ് ടെസ്റ്റിലാണ് മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ 50 വിക്കറ്റ് നേട്ടം.

എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് മിച്ചല്‍ സ്റ്റാര്‍ക്ക് 50 വിക്കറ്റ് തികച്ചത്. 7 ടെസ്റ്റില്‍ നിന്നായി 32 വിക്കറ്റ് നേടിയ ജോഷ് ഹേസല്‍വുഡാണ് രണ്ടാമത്. 32 വിക്കറ്റുമായി നഥന്‍ ലയണും, 26 വിക്കറ്റുമായി പാറ്റ് കമ്മിന്‍സുമാണ് ഇവരുടെ പുറകില്‍. ലിസ്റ്റിലെ ആദ്യ നാലു താരങ്ങളും ഓസ്ട്രേലിയന്‍ താരങ്ങളാണ് എന്നതാണ് ശ്രദ്ധേയം.

See also  17ആം ഓവർ എറിയാനെത്തിയ പാണ്ഡ്യയെ തടഞ്ഞ് രോഹിത്. വിജയം കണ്ട രോഹിതിന്റെ "പ്ലാൻ ബി".
Scroll to Top