ഗംഭീറിന് പുത്തൻ ചുമതല :ഇനി സൂപ്പർ ടീമിനായി മെന്റർ റോളിൽ

276216 1

ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം വരാനിരിക്കുന്ന ഐപിൽ സീസണിനെ കുറിച്ചുള്ള വളരെ അധികം ചർച്ചകളിലാണ്.പുതിയ രണ്ട് ടീമുകൾ അടക്കം 10 ഐപിൽ ടീമുകൾ ഏറ്റുമുട്ടുമ്പോൾ ഐപിഎല്ലിൽ പോരാട്ടം കനക്കുമെന്നത് തീർച്ച. മെഗാ താരലേലം അടുത്ത മാസം ആരംഭിക്കാനാണ് ഇന്ത്യൻ ക്രിക്കറ്റ്‌ ബോർഡ്‌ പദ്ധതി. 2 പുതിയ ടീമുകൾക്ക്‌ മൂന്ന് താരങ്ങളെ വീതം സ്‌ക്വാഡിലേക്ക് എത്തിക്കാനുള്ള സമയം ഈ മാസം 25 വരെയാണ്.

പക്ഷേ വമ്പൻ ഒരു തീരുമാനത്തിനാൽ ഇപ്പോൾ ക്രിക്കറ്റ്‌ ലോകത്തെ ഞെട്ടിക്കുകയാണ് ലക്ക്നൗ ടീം. മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീറിനെയാണ് ലക്ക്നൗ ടീം ഇപ്പോൾ മെന്റർ റോളിൽ നിയമിക്കുന്നത്. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്സ് ടീമിനെ രണ്ട് തവണ കിരീട ജയത്തിലേക്ക് നയിച്ച ക്യാപ്റ്റനാണ് ഗൗതം ഗംഭീർ. താരം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും നേരത്തെ തന്നെ വിരമിച്ചിരുന്നു.

അതേസമയം കഴിഞ്ഞ ദിവസം ലക്ക്നൗ ടീം അവരുടെ ടീം ഹെഡ് കോച്ചായി ആന്റി ഫ്ലവറിനെ നിയമിച്ചിരുന്നു. ഇപ്പോൾ ഇതിന് പിന്നാലെയാണ് ഗൗതം ഗംഭീറിന്‍റെ സേവനം കൂടി ടീമിനായി ഉറപ്പാക്കുന്നത്. വിവിധ തരം ചർച്ചകൾ നടത്തുന്ന ലക്ക്നൗ ടീം ഉടമകൾ മികച്ച ഒരു കോച്ചിംഗ് പാനൽ സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ്.ഏറെ ദിവസങ്ങളായി ലക്ക്നൗ ടീം ചർച്ചകളിൽ സജീവ പങ്കാളിയായ ഗൗതം ഗംഭീർ ടീം മെന്റർ റോളിൽ തനിക്ക് തിളങ്ങാനായി കഴിയുമെന്നുള്ള ഉറച്ച വിശ്വാസത്തിലാണ്. കൊൽക്കത്ത, ഡൽഹി ടീമുകളെ ഐപിൽ ക്രിക്കറ്റിൽ നയിച്ചിട്ടുള്ള ഗൗതം ഗംഭീർ എക്സ്പീരിയൻസ് ടീമിന് വളരെ ഗുണകരമായി മാറുമെന്നാണ് ലക്ക്നൗ ടീമും പ്രതീക്ഷിക്കുന്നത്.

Read Also -  സ്ലോ പിച്ചിൽ രാജസ്ഥാനെ കുടുക്കി ചെന്നൈ. 5 വിക്കറ്റ് വിജയം

“ഗൗതം ഗംഭീർ അദ്ദേഹത്തിന് ലക്ക്നൗ ടീമിലേക്ക് സ്വാഗതം. അദേഹത്തിന്റെ ക്രിക്കറ്റ്‌ ബുദ്ധിയെയും എക്സ്പീരിയൻസ് എല്ലാം ഞങ്ങൾ ബഹുമാനിക്കുന്നു. അദ്ദേഹത്തിന് ഒപ്പം പ്രവർത്തിക്കാനായി വളരെ ആകാംക്ഷയോടെ ഇപ്പോൾ നോക്കുകയാണ് “ലക്ക്നൗ ടീമിന്റെ ഉടമസ്ഥർ പ്രസ്താവനയിൽ പറഞ്ഞു. “ഒരു ടീമിനെ കിരീടത്തിലേക്ക് നയിക്കാൻ എല്ലാ ആവേശവും എന്നിലുണ്ട്. ലക്ക്നൗ ടീമിനോപ്പം പ്രവർത്തിക്കാൻ ലഭിക്കുന്ന അവസരം ഉപയോഗിക്കാമെന്ന് ഞാൻ കരുതുന്നു “ഗംഭീർ പുത്തൻ റോളിനെ കുറിച്ച് വാചാലനായി

Scroll to Top