ഐപിൽ പതിനാലാം സീസൺ ആവേശം അവസാനിച്ച വിഷമത്തിലാണ് ക്രിക്കറ്റ് പ്രേമികൾ പലരും. അത്യന്തം ആകാംക്ഷ നിറഞ്ഞുനിന്ന ഫൈനലിൽ കൊൽക്കത്ത ടീമിനെ 27 റൺസിന് തോൽപ്പിച്ചാണ് ചെന്നൈ സൂപ്പർ കിങ്‌സ് ടീം കിരീടം കരസ്ഥമാക്കിയത്. ഐപിഎല്ലിലെ നാലാം കിരീടം സ്വന്തമാക്കിയ ചെന്നൈ സൂപ്പർ കിങ്‌സ് ടീം എല്ലാ ഹേറ്റേഴ്‌സിനുള്ള മറുപടി കൂടി ഫൈനലിലെ ജയത്തിനും ഒപ്പം നൽകി. ആരാധകരുടെ എല്ലാം പ്രതീക്ഷ നിലനിർത്തുവാൻ മിക്ക ടീമുകൾക്കും കഴിഞ്ഞപ്പോൾ ഈ സീസണിൽ മോശം പ്രകടനത്താൽ ആരാധകരെ എല്ലാം നിരാശരാക്കിയ ടീമുകളാണ് രാജസ്ഥാൻ റോയൽസ്, ഹൈദരാബാദ്, പഞ്ചാബ് കിങ്‌സ്, മുംബൈ ഇന്ത്യൻസ്. എന്നാൽ ബാറ്റിങ്, ബൗളിംഗ് എല്ലാ മേഖലകളിലും തിളങ്ങി ഇത്തവണ കിരീടം നേടുമെന്ന് ക്രിക്കറ്റ് നിരീക്ഷകരും മുൻ താരങ്ങൾ അടക്കം അഭിപ്രായപെട്ടിരുന്ന ഒരു ടീമാണ് ഡൽഹി ക്യാപിറ്റൽസ്. റിഷാബ് പന്ത് നായകനായ ടീം പ്ലേഓഫിൽ നിന്നും ഏറെ അവിചാരിതമായി പുറത്തായപ്പോൾ ഡൽഹി ക്യാപ്റ്റൻ റിഷാബ് പന്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.
സീസണിൽ തുടർ ജയങ്ങളോടെ 20 പോയിന്റ് വരെ സ്വന്തമാക്കി പോയിന്റ് ടേബിളിൽ ഒന്നാമത് എത്തി പ്ലേഓഫിൽ നിന്നും പുറത്തായ ഡൽഹി ടീം വളരെ അധികം ആക്ഷേപങ്ങളാണ് തോൽവിക്ക് ശേഷം കേട്ടത്. കൂടാതെ റിഷാബ് പന്തിന്‍റെ മോശം ക്യാപ്റ്റൻസിയാണ് തോൽവിക്ക് കാരണമെന്നും മുൻ താരങ്ങൾ അടക്കം അഭിപ്രായപ്പെട്ട് കഴിഞ്ഞു. അതേസമയം വരുന്ന സീസൺ മുൻപായി റിഷാബിനെ നായക സ്ഥാനത്ത് നിന്നും മാറ്റണം എന്ന് ആവശ്യപെടുകയാണിപോൾ മുൻ താരം ഗൗതം ഗംഭീർ.2022ലെ ഐപിഎല്ലിൽ റിഷാബ് പന്തിന്റെ ക്യാപ്റ്റൻസി സ്ഥാനം മാറുമെന്ന് വിശ്വസിക്കുന്നതായി ഗൗതം ഗംഭീർ പറഞ്ഞു.
“ഈ സീസണിലും കിരീടം നേടുവാൻ ഡൽഹി ടീമിന് സാധിച്ചിട്ടില്ല.സീസണിൽ മികച്ച പ്രകടനമാണ് ഈ യുവനിര കൂടി കാഴ്ചവെച്ചത്.എന്നാൽ വരുന്ന 2022ലെ ഐപിൽ സീസണിൽ പുതിയ ഒരു ക്യാപ്റ്റനെ ഡൽഹി കളിപ്പിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.ഞാൻ അശ്വിന്റെ ഒരു ആരാധകനാണ്. എന്റെ ആവശ്യം അദ്ദേഹത്തെ ക്യാപ്റ്റനാക്കുവാനായി ഡൽഹി ടീം തയ്യാറാവണം. അവരുടെ എല്ലാ മികവും പുറത്തെടുക്കുവാൻ അശ്വിൻ ക്യാപ്റ്റനാകണം. ഞാനാണ് ഡൽഹി ക്യാപിറ്റൽസ് ടീമിലുണ്ടാകുക എങ്കിൽ അശ്വിനെ തന്നെ ക്യാപ്റ്റൻ സ്ഥാനത്ത് കൊണ്ടുവന്നേനെ “ഗംഭീർ അഭിപ്രായപ്പെട്ടു