ദ്രാവിഡ്‌ വരുന്നുണ്ട് എതിരാളികൾ തോൽക്കാൻ റെഡിയായിക്കോ:മുന്നറിയിപ്പ് നൽകി മുൻ താരം

images 2021 10 16T100826.025

ഇന്ത്യൻ ക്രിക്കറ്റ്‌ ടീം സമൂലമായ ഏതാനും ചില മാറ്റങ്ങൾക്ക് കൂടി അരങ്ങുണർന്ന് കഴിഞ്ഞു. ഐപിൽ പതിനാലാമത്തെ സീസൺ ആവേശം അവസാനിച്ചെങ്കിലും ടി :20 ക്രിക്കറ്റ് ലോകകപ്പ് ആരവവും ഉയർന്ന് കഴിഞ്ഞു. വരുന്ന ടി :20 ലോകകപ്പിന് ശേഷം ഇന്ത്യൻ ടീം ഹെഡ് കോച്ച് സ്ഥാനത്ത് നിന്നും നിലവിലെ പരിശീലകനായ രവി ശാസ്ത്രി സ്ഥാനം ഒഴിയുകയാണെന്ന് വ്യക്തമാക്കി കഴിഞ്ഞു. ലോകകപ്പിന് ശേഷം ആരാകും ഇന്ത്യൻ ടീമിന്റെ പുതിയ കോച്ച് എന്നുള്ള പലവിധ ചർച്ചകൾ സജീവമാണെങ്കിലും കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം മുൻ ഇന്ത്യൻ നായകനും നാഷണൽ ക്രിക്കറ്റ്‌ അക്കാഡമിയുടെ ചെയർമാനുമായ രാഹുൽ ദ്രാവിഡ്‌ ഇന്ത്യൻ പരിശീലക കുപ്പായം അണിയുമെന്നതാണ്. ദ്രാവിഡ് ഒടുവിൽ ഇന്ത്യൻ ക്രിക്കറ്റ്‌ ബോർഡുമായി ഒരു കരാറിൽ എത്തിയെന്നുള്ള സൂചനകൾ പുറത്തുവരുന്നുണ്ട് എങ്കിലും അന്തിമമായ പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല.2023ലെ ഏകദിന ലോകകപ്പ് വരെ ദ്രാവിഡ് ഇന്ത്യൻ ടീം പരിശീലകനായി എത്തും എന്ന് ഉന്നത ബിസിസിഐ വൃത്തങ്ങൾ വിശദമാക്കുന്നുണ്ട്.

എന്നാൽ ദ്രാവിഡിന്‍റെ വരവിനെ ക്രിക്കറ്റ്‌ ലോകവും എതിർ ടീമുകളും ഇതിനകം സ്വാഗതം ചെയ്തുകഴിഞ്ഞു. അന്താരാഷ്ട്ര ക്രിക്കറ്റിൽ അനവധിയായ റെക്കോർഡുകൾ കരസ്ഥമാക്കിയ രാഹുൽ ദ്രാവിഡ് മികച്ച ഒരു ക്രിക്കറ്റ്‌ കരിയറിനും അവകാശിയാണ്. കൂടാതെ നാഷണൽ ക്രിക്കറ്റ്‌ അക്കാഡമിയിൽ അനവധി യുവ താരങ്ങളെ അടക്കം പരിശീലിപ്പിച്ച് ഇന്ത്യൻ ടീമിലേക്ക് വളർത്തി കൊണ്ടുവന്നിട്ടുള്ള രാഹുൽ ദ്രാവിഡ് ഇനി പരിശീലകന്റെ കുപ്പായം അണിയുമ്പോൾ അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്നാണ് എല്ലാവരും വിശ്വസിക്കുന്നത്.ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടുകൾ കൂടി വന്നശേഷം ദ്രാവിഡിനെ അഭിനന്ദിച്ച് മുൻ ക്രിക്കറ്റ്‌ താരങ്ങൾ അടക്കം ഇതിനകം രംഗത്ത് എത്തിക്കഴിഞ്ഞു.

See also  IND VS ENG : സെഞ്ചുറി റെക്കോഡുമായി ഹിറ്റ്മാന്റെ തേരോട്ടം. ഇനി ഗവാസ്കറിനൊപ്പം.

അതേസമയം മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോൺ ദ്രാവിഡ് വരവിനും ഒപ്പം മറ്റുള്ള ടീമുകൾക്ക് എല്ലാം വമ്പൻ മുന്നറിയിപ്പ് നൽകുകയാണ്. രാഹുൽ ദ്രാവിഡ് വരവോടെ ഇന്ത്യൻ ക്രിക്കറ്റ്‌ ടീം ഇനിയും ശക്തമായി മാറുമെന്നും പറഞ്ഞ മൈക്കൽ വോൺ ഇപ്രകാരം ട്വീറ്റിൽ കുറിച്ചു. “ദ്രാവിഡ് ഇന്ത്യയുടെ അടുത്ത പരിശീലകനായി എത്തുമെന്നുള്ള ഒരു വാർത്ത കൂടി വരുന്നുണ്ട്. കേൾക്കുന്നത് ശരിയാണെകിൽ എന്റെ അഭിപ്രായം മറ്റുള്ള ടീമുകൾ എല്ലാം സൂക്ഷിക്കണം “

Scroll to Top