2023 ഐസിസി ഏകദിന ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്‍റായി ഇന്ത്യന്‍ താരം വിരാട് കോഹ്ലിയെ തിരഞ്ഞെടുത്തു. 11 മത്സരങ്ങളില്‍ 765 റണ്‍സാണ് വിരാട് കോഹ്ലി നേടിയത്.
6 ഫിഫ്റ്റിയും 3 സെഞ്ചുറികളും വിരാട് കോഹ്ലി നേടിയിരുന്നു. നിര്‍ണായകമായ സെമിഫൈനലില്‍ ന്യൂസിലന്‍റിനെതിരെ സെഞ്ചുറി നേടിയ വിരാട് കോഹ്ലി, ഫൈനലിലും അര്‍ധസെഞ്ചുറി നേടി. 63 പന്തില്‍ 4 ഫോര്‍ സഹിതം 54 റണ്‍സാണ് കോഹ്ലി സ്കോര്‍ ചെയ്തത്.
ടൂര്‍ണമെന്‍റില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടിയത് വിരാട് കോഹ്ലിയാണ്. രോഹിത് ശര്‍മ്മ (597) ഡീകോക്ക് (594) എന്നിവരാണ് തൊട്ടു പിന്നില്‍. ബോളിംഗില്‍ മുഹമ്മദ് ഷമി (24) ആദം സാംപ (23) എന്നിവരാണ് മുന്നില്‍ എത്തിയത്.