“ലോകത്തിലെ ഏറ്റവും നിർഭാഗ്യവാനായ മനുഷ്യൻ രോഹിതാണ്”. ഹെഡിന്റെ വാക്കുകൾ.

rohit sharma

ഇന്ത്യക്കെതിരായ ലോകകപ്പ് ഫൈനൽ മത്സരത്തിൽ 6 വിക്കറ്റുകളുടെ വിജയമാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്. ഈ വിജയത്തിൽ ഓസ്ട്രേലിയയെ ഏറ്റവുമധികം സഹായിച്ചത് ഓപ്പണർ ട്രാവസ് ഹെഡിന്റെ ഇന്നിംഗ്സ് ആയിരുന്നു. മത്സരത്തിന്റെ തുടക്കം മുതൽ ഓസ്ട്രേലിയയുടെ ഇന്നിംഗ്സ് നന്നായി കൈകാര്യം ചെയ്യാൻ ഹെഡിന് സാധിച്ചു.

മത്സരത്തിൽ 120 നേരിട്ട ഹെഡ് 137 റൺസാണ് നേടിയത്. എന്നാൽ മത്സരത്തിലെ വിജയറൺ സ്വന്തമാക്കാൻ ഹെഡിന് സാധിച്ചില്ല. ഫൈനലിലെ പ്ലെയർ ഓഫ് ദി മാച്ചായി തിരഞ്ഞെടുത്തതും ഹെഡിനെ ആയിരുന്നു. ഫൈനൽ മത്സരത്തിൽ ഇത്രയും മികച്ച ഇന്നിങ്സ് കളിക്കാൻ സാധിച്ചതിൽ തനിക്ക് അതിയായ സന്തോഷമുണ്ട് എന്ന ഹെഡ് പറഞ്ഞു.

നിലവിൽ ഈ ലോകത്തിലെ ഏറ്റവും നിർഭാഗ്യവാനായ ആൾ രോഹിത് ശർമയാണ് എന്നും ഹെഡ് പറയുകയുണ്ടായി. “ഇത്തരമൊരു ഫൈനൽ ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എന്നെ സംബന്ധിച്ച് വളരെ അവിസ്മരണീയ ഒരു ദിവസം ദിവസം തന്നെയായിരുന്നു ഇത്. വീട്ടിലിരുന്ന് ക്രിക്കറ്റ് കാണുന്നതിലും ഒരുപാട് ഭേദമാണ് ഇത്തരമൊരു ഇന്നിംഗ്സ്. ഓസ്ട്രേലിയയ്ക്കായി ഇത്തരം മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ട്.”

“മത്സരത്തിൽ ഞാൻ കളിച്ച ആദ്യ 20 പന്തുകൾ എനിക്ക് ഒരുപാട് ആത്മവിശ്വാസം നൽകി. പിന്നീട് അത് തുടരാനാണ് ഞാൻ ശ്രമിച്ചത്. മിച്ചൽ മാർഷ് മത്സരത്തിൽ പുറത്തായ ശേഷം ഞാൻ മത്സരത്തിൽ മുൻപിലേക്ക് വരികയായിരുന്നു. വിക്കറ്റ് അല്പം പ്രയാസമേറിയതാണ് എന്ന് എനിക്ക് അറിയാമായിരുന്നു.”- ഹെഡ് പറഞ്ഞു.

Read Also -  "കൂടുതൽ ആംഗിളുകൾ നോക്കണമാരുന്നു. കാട്ടിയത് അബദ്ധം"- സഞ്ജു വിവാദത്തിൽ തേർഡ് അമ്പയറിനെതിരെ മുൻ താരം.

“മത്സരത്തിൽ ടോസ് നേടിയ ശേഷം ബോളിങ് തിരഞ്ഞെടുത്തത് വലിയൊരു തീരുമാനം തന്നെയായിരുന്നു. മത്സരം പുരോഗമിക്കുമ്പോൾ വിക്കറ്റും നന്നായി വരും എന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. എന്തായാലും ഇത്ര വലിയ മത്സരത്തിന്റെ ഭാഗമാകാൻ സാധിച്ചതിൽ സന്തോഷമുണ്ട്. നിലവിൽ രോഹിത് ശർമയാവും ഈ ലോകത്തിലെ ഏറ്റവും നിർഭാഗ്യവാനായ മനുഷ്യൻ.”

“മത്സരത്തിൽ ഞങ്ങൾക്ക് ഫീൽഡിങ്ങിൽ മികവ് പുലർത്താൻ സാധിച്ചിരുന്നു. എന്നാൽ സെഞ്ച്വറി സ്വന്തമാക്കുന്നതിനെ പറ്റി ഞാൻ ചിന്തിച്ചിരുന്നില്ല. അത്തരമൊരു ആഗ്രഹം പോലും മത്സരത്തിന്റെ തുടക്കത്തിൽ എനിക്ക് ഉണ്ടായിരുന്നില്ല. ഈ പ്രകടനത്തിൽ ഞങ്ങളുടെ സഹതാരങ്ങളെയാണ് ഞാൻ ഏറ്റവുമധികം പ്രകീർത്തിക്കുന്നത്.”- ഹെഡ് കൂട്ടിച്ചേർത്തു.

മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയെ 240 എന്ന ചെറിയ സ്കോറിൽ ഒതുക്കാൻ ഓസ്ട്രേലിയക്ക് സാധിച്ചു. ഇന്ത്യൻ നിരയിൽ അർത്ഥസെഞ്ച്വറി നേടിയ രാഹുലും വിരാട് കോഹ്ലിയും മാത്രമാണ് അൽപ്പമെങ്കിലും പിടിച്ചുനിന്നത്.

മറുപടി ബാറ്റിംഗിൽ ട്രാവസ് ഹെഡ് ഒരു തകർപ്പൻ സെഞ്ചുറി സ്വന്തമാക്കിയതോടെ മത്സരത്തിൽ ഇന്ത്യ പരാജയം അറിയുകയായിരുന്നു. ടൂർണമെന്റ്ലെ ആദ്യ പത്തു മത്സരങ്ങളിലും തുടർച്ചയായി വിജയം കണ്ടുവന്ന ഇന്ത്യയെ സംബന്ധിച്ച് വളരെ നിരാശാജനകമായ ഫൈനൽ തന്നെയാണ് അഹമ്മദാബാദിൽ നടന്നത്.

Scroll to Top