ഐപിഎൽ ചരിത്രത്തിൽ മറ്റൊരു ടീമിനും ഇല്ലാത്ത നാണക്കേടിൻ്റെ റെക്കോർഡ് കുറിച്ച് നിലവിലെ ജേതാക്കളും നാലുതവണ ഐപിഎൽ ജേതാക്കളും ആയ ചെന്നൈ സൂപ്പർ കിംഗ്സ്. ഇന്നലെ നടന്ന ഗുജറാത്ത് ടൈറ്റൻസ്മായുള്ള മത്സരത്തിലാണ് ബാറ്റിങ്ങിലൂടെ സിഎസ്ക്കെ ആരാധകരെ ബോറടിപ്പിച്ചത്. വിരസമായ ബാറ്റിംഗ് ആയിരുന്നു സി എസ് കെ കാഴ്ചവച്ചത്. ഒമ്പത് വിക്കറ്റ് കയ്യിൽ ഉണ്ടായിട്ടും കാണികളുടെ ക്ഷമ പരീക്ഷിക്കുന്ന രീതിയിലായിരുന്നു സി എസ് കെ താരങ്ങൾ ബാറ്റ് ചെയ്തത്. ഇതോടെയാണ് ഐപിഎൽ ചരിത്രത്തിൽ മറ്റാർക്കുമില്ലാത്ത നാണക്കേടിൻ്റെ റെക്കോർഡ് ചെന്നൈയെ തേടിയെത്തിയത്.
ട്വൻറി 20 ക്രിക്കറ്റിൽ ഏറ്റവും നിർണായക ഓവറുകൾ എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്ന ഓവറുകൾ ആണ് അവസാനത്തെ 5 ഓവർ. ഈ ഓവറുകളിൽ ആയിരുന്നു ആരാധകരെ നിരാശപ്പെടുത്തുന്ന കാണികളുടെ ക്ഷമ നശിപ്പിക്കുന്ന വിരസമായ ബാറ്റിങ് ചെന്നൈ കാഴ്ചവച്ചത്. അവസാനത്തെ ഓവറുകളിൽ ഒരു ബൗണ്ടറി പോലും നേടാനാകാതെ സി എസ് കെ ദുരന്തമായി മാറി. ഐപിഎൽ ചരിത്രത്തിൽ ഇതിനു മുമ്പ് ഒരു ടീമും അവസാനത്തെ ഓവറുകളിൽ ഒരു ബൗണ്ടറി പോലും നേടാനാകാതെ ദയനീയമായ ബാറ്റിങ് കാഴ്ചവച്ചിട്ടില്ല.
അവസാന അഞ്ച് ഓവറിൽ വെറും 24 റൺസ് ആണ് ചെന്നൈ സ്കോർ ചെയ്തത്, അതും എട്ടു വിക്കറ്റുകൾ കൈവശം ഉണ്ടായിട്ട്. 160-170 സ്കോർ സി എസ് കെ സ്കോർ ചെയ്യുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഓവറുകൾ കഴിഞ്ഞപ്പോൾ ചെന്നൈയുടെ ബോർഡിൽ ഉണ്ടായത് അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 133 റൺസ് മാത്രമായിരുന്നു.4, 3,3,8,6 എന്നിങ്ങനെയായിരുന്നു അവസാനത്തെ അഞ്ച് ഓവറിലെ ഓരോ ഓവറിലും ചെന്നൈ നേടിയ റൺസ്.
മത്സരത്തിൽ ചെന്നൈ കനത്ത പരാജയം ഏറ്റുവാങ്ങുകയും ചെയ്തു. ഏഴ് വിക്കറ്റിനായിരുന്നു ഹർദിക് പാണ്ഡ്യയുടെയും സംഘത്തിൻ്റെയും വിജയം. അഞ്ചു പന്തുകൾ ശേഷിക്കേ മൂന്ന് വിക്കറ്റുകളും ബാക്കിനിൽക്കെ ഓപ്പണർ സാഹയുടെ അപരാജിത അർധസെഞ്ചുറിയാണ് ഗുജറാത്തിന് വിജയം എളുപ്പമാക്കിയത്. എട്ടു ബൗണ്ടറികളും, ഒരു സിക്സറുമടക്കം 57 പന്തിൽ 67 റൺസാണ് സാഹ നേടിയത്. 49 പന്തിൽ നാല് ബൗണ്ടറിയും ഒരു സിക്സറുമടക്കം 53 റൺസെടുത്ത ഓപ്പണർ രുതുരാജ് ഗൈക്വാഡ് ആണ് ചെന്നൈയുടെ ടോപ്സ്കോറർ.