ചോദിച്ചു മേടിച്ച ദുരന്തം ; ഗോള്‍ഡന്‍ ഡക്കുമായി ഡേവിഡ് വാര്‍ണര്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അവസാന ഘട്ട മത്സരങ്ങള്‍ നടക്കുമ്പോള്‍ ടീമുകളൊന്നും ഇതുവരെ പ്ലേയോഫ് സ്ഥാനം ഉറപ്പിച്ചട്ടില്ലാ. ഓരോ ടീമുകളുടേയും മത്സരം ജീവന്‍ – മരണ പോരാട്ടം എന്ന നിലയിലാണ് നടക്കുക. പഞ്ചാബ് – ഡല്‍ഹി പോരാട്ടത്തില്‍ ടോസ് നേടിയ മായങ്ക് അഗര്‍വാള്‍, ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

ഡല്‍ഹി നിരയില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തിയാണ് കളിക്കാന്‍ ഇറങ്ങിയത്. ചേതന്‍ സക്കറിയ, ശ്രീകാര്‍ ഭരത് എന്നിവര്‍ക്ക് പകരം ഖലീല്‍ അഹമ്മദ്, സര്‍ഫ്രാസ് ഖാന്‍ എന്നിവര്‍ക്ക് അവസരം ലഭിച്ചു. ഡേവിഡ് വാര്‍ണറിനൊപ്പം സര്‍ഫ്രാസ് ഖാനാണ് ഓപ്പണ്‍ ചെയ്തത്. സ്ട്രൈക്ക് ചെയ്യാന്‍ ആദ്യം എത്തിയത് സര്‍ഫ്രാസ് ഖാനായിരുന്നു.

18d5be42 2211 4e90 8378 a0940e219169

എന്നാല്‍ ബോളര്‍ ലിയാം ലിവിങ്ങ്സ്റ്റോണ്‍ എന്ന് കണ്ടതോടെ ബാറ്റിംഗ് സൈഡ് മാറ്റാന്‍ ഡേവിഡ് വാര്‍ണര്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ആദ്യ ബോളില്‍ ഇംഗ്ലണ്ട് താരത്തെ അടിക്കാനുള്ള ശ്രമത്തിനിടെ എഡ്ജ് ആയി പോയിന്‍റില്‍ നിന്ന രാഹുല്‍ ചഹറിനു ക്യാച്ച് നല്‍കുകയായിരുന്നു. അവസാന നിമിഷം സൈഡ് മാറി പണി കിട്ടിയതിന്‍റെ നിരാശയിലാണ് ഗോള്‍ഡന്‍ ഡക്കായി വാര്‍ണര്‍ മടങ്ങിയത്.

Delhi Capitals: 1 David Warner, 2 Sarfaraz Khan, 3 Mitchell Marsh, 4 Rishabh Pant (capt, wk), 5 Rovman Powell, 6 Lalit Yadav, 7 Axar Patel, 8 Shardul Thakur, 9 Kuldeep Yadav, 10 Anrich Nortje, 11 Khaleel Ahmed

4bc75a56 5aa4 43e7 bc19 eecad22e6e7c

Punjab Kings: 1 Shikhar Dhawan, 2 Jonny Bairstow, 3 Bhanuka Rajapaksa, 4 Liam Livingstone, 5 Mayank Agarwal (capt), 6 Jitesh Sharma (wk), 7 Rishi Dhawan, 8 Harpreet Brar, 9 Kagiso Rabada, 10 Rahul Chahar, 11 Arshdeep Singh