ആദ്യം ഒറ്റ കൈ സിക്സ്. വീണ്ടും സിക്സ് അടിക്കാനുള്ള ശ്രമത്തിനിടെ പുറത്ത്. ഉത്തരവാദിത്വം മറന്ന് റിഷഭ് പന്ത്

ഐപിഎല്ലിലെ നിര്‍ണായക പോരാട്ടത്തില്‍ പഞ്ചാബിനെതിരെ ടോസ് നഷ്ടമായി ബാറ്റിംഗിനു ഇറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സ്, നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് നേടിയത്. ആദ്യ ബോളില്‍ തന്നെ ഡേവിഡ് വാര്‍ണറെ നഷ്ടമായെങ്കിലും സര്‍ഫ്രാസ് ഖാന്‍ – മിച്ചല്‍ മാര്‍ഷ് കൂട്ടുകെട്ട് മികച്ച തുടക്കം നല്‍കി. ഇരുവരും ചേര്‍ന്ന് 4.5 ഓവറില്‍ 51 റണ്‍സ് കൂട്ടിചേര്‍ത്തു.

അതിനു ശേഷം ലളിത് യാദവിനെയും റിഷഭ് പന്തിനെയും നഷ്ടമായത് ഡല്‍ഹിക്ക് തിരിച്ചടിയായി. നിര്‍ണായക പോരാട്ടത്തില്‍ ക്ഷമയോടെ കളിക്കേണ്ടിയിരുന്ന ക്യാപ്റ്റന്‍ റിഷഭ് പന്ത് വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. ലിയാം ലിവിങ്ങ്സ്റ്റണ്‍ എറിഞ്ഞ 12ാം ഓവറിലെ അഞ്ചാം പന്തില്‍ ഒറ്റ കൈ സിക്സ്, ലോങ്ങ് ഓണിലേക്ക് പറത്തിയിരുന്നു. തൊട്ടടുത്ത പന്തില്‍ റിഷഭ് പന്ത് സ്റ്റെപ്പ് ഔട്ട് ചെയ്യും എന്ന് കരുതി, ആക്ഷന്‍ കാണിച്ചെങ്കിലും പന്തെറിഞ്ഞില്ലാ.

Pant and ponting delhi

അടുത്ത പന്തില്‍ സ്റ്റെപ്പ് ഔട്ട് ചെയ്യാനുള്ള പന്തിന്‍റെ ശ്രമം പാഴായി. പന്ത് മിസ്സാവുകയും വിക്കറ്റിനു പിന്നില്‍ നിന്ന ജിതേഷ് ശര്‍മ്മ ഒട്ടും പാഴാക്കാതെ സ്റ്റംപ് ഇളക്കി. നിര്‍ണായക പോരാട്ടത്തില്‍ 3 പന്തില്‍ 7 റണ്‍സ് മാത്രമാണ് റിഷഭ് നേടിയത്. നിര്‍ണായക പോരാട്ടത്തില്‍ ഉത്തരവാദിത്വം മറന്ന റിഷഭ് പന്തിനെയാണ് കണ്ടത്.

Delhi Capitals (Playing XI): David Warner, Sarfaraz Khan, Mitchell Marsh, Rishabh Pant(w/c), Lalit Yadav, Rovman Powell, Axar Patel, Shardul Thakur, Kuldeep Yadav, Anrich Nortje, Khaleel Ahmed

Punjab Kings (Playing XI): Jonny Bairstow, Shikhar Dhawan, Bhanuka Rajapaksa, Liam Livingstone, Mayank Agarwal(c), Jitesh Sharma(w), Harpreet Brar, Rishi Dhawan, Kagiso Rabada, Rahul Chahar, Arshdeep Singh