എക്കാലവും മലയാളികൾ വളരെ അധികം ഇഷ്ടപ്പെടുന്ന ക്രിക്കറ്റ് താരമാണ് സഞ്ജു സാംസൺ. ക്രിക്കറ്റ് ലോകത്ത് ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഏറെ ആരാധകരെ സൃഷ്ടിച്ച വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ സഞ്ജുവിന് ഇത്തവണത്തെ ടി :20 ലോകകപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡിലേക്ക് ഇടം ലഭിച്ചില്ല. കൂടാതെ സീനിയർ താരങ്ങൾക്ക് എല്ലാം വിശ്രമം അനുവദിച്ച കിവീസിനേതിരായ ടി :20 പരമ്പരക്കുള്ള സ്‌ക്വാഡിലേക്കും സഞ്ജുവിനെ പരിഗണിച്ചില്ല. ഇത്തവണ ഐപിഎല്ലിൽ മികച്ച ബാറ്റിങ് ഫോമും ഒപ്പം സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ തിളങ്ങിയ സഞ്ജുവിനെ സെലക്ടർമാർ ഒഴിവാക്കിയത് വിമർശനത്തിനും കൂടി കാരണമായി മാറിയിരുന്നു. എന്നാൽ ഇപ്പോൾ മറ്റൊരു പ്രവർത്തിയിൽ കൂടി കയ്യടികളും പ്രശംസയും നേടുകയാണ് സഞ്ജു സാംസൺ.
സ്‌പെയിനിലെ പ്രമുഖ മൂന്നാം ഡിവിഷൻ ലീഗ് ക്ലബ്ബായ ഡിപ്പോർട്ടീവോ ലാവിർജെൻ ഡെൽ കാമിനോക്കായി വളരെ ഏറെ ആവേശപൂർവ്വം ഒരു മാസം കാലയളവിൽ നീണ്ടുനിൽക്കുന്ന പരിശീലനത്തിനാണ് മലയാളി ഫുട്ബോളറായ ആദർശിന് അവസരം ലഭിച്ചത്. താരത്തിന്റെ ഈ ഒരു സുവർണ്ണ നേട്ടം ചർച്ചയായി മാറിയെങ്കിൽ പോലും താരത്തിന് പിന്നീട് തന്റെ യത്ര മുടങ്ങുന്ന തരത്തിൽ പ്രശ്നങ്ങൾ കൂടി നേരിടേണ്ടി വന്നു.വിശദമായ ഈ ഒരു പരിശീലനത്തിനായി വൈകാതെ തന്നെ സ്പെയിനിലേക്ക് എത്തുവാൻ ആദർശ് ആഗ്രഹിച്ചുവെങ്കിലും സാമ്പത്തികമായ വെല്ലുവിളി യാത്രക്കുള്ള വമ്പൻ ഒരു വെല്ലുവിളിയായി മാറി.
സാമ്പത്തികമായ പിന്നാക്ക അവസ്ഥ നേരിട്ട താരത്തിന് മുൻപിൽ ഒരു മികച്ച സപ്പോർട്ടുമായി എത്തുകയാണ് സഞ്ജു ഇപ്പോൾ.അതേസമയം പണം പ്രശ്നമായി എത്തില്ല എന്നത് ഉറപ്പ് നൽകിയ സഞ്ജു താരത്തിന്റെ എല്ലാ യാത്രാ ചിലവുകളും വഹിക്കാനായി എത്തുകയാണിപ്പോൾ. സഞ്ജുവിന്റെ ഈ വമ്പൻ പ്രഖ്യാപനം മലയാളികളും സോഷ്യൽ മീഡിയയും ഇപ്പോൾ ഏറ്റെടുത്ത് കഴിഞ്ഞു