ഇന്ത്യയില്‍ ഒരു പരമ്പര വിജയിക്കണം. അതാണ് എന്‍റെ വലിയ ലക്ഷ്യം.

ഇന്ത്യയില്‍ ഒരു പരമ്പര വിജയമാണ് തന്‍റെ പ്രധാന ലക്ഷ്യമെന്ന് പറഞ്ഞ് ഓഫ്സ്പിന്നര്‍ നഥാന്‍ ലിയോണ്‍. ഓസ്ട്രേലിയയുടെ ടെസ്റ്റ് ഫോര്‍മാറ്റിലെ പകരം വയ്ക്കാനാവത്ത താരമാണ് നഥാന്‍ ലിയോണ്‍. 33 കാരനായ താരം ഓസ്ട്രേലിയക്കായി 100 ടെസ്റ്റുകള്‍ കളിച്ചു. 399 വിക്കറ്റാണ് ഓസ്ട്രേലിയന്‍ ഓഫ് സ്പിന്നര്‍ നേടിയട്ടുള്ളത്.

ഇപ്പോഴിതാ തന്‍റെ പ്രധാനപ്പെട്ട ലക്ഷ്യം ഏതാണ് എന്ന് വെളിപ്പെടുത്തുകയാണ് ഓസ്ട്രേലിയന്‍ താരം. ഇന്ത്യയില്‍ ഓസ്ട്രേലിയ ഒരു ടെസ്റ്റ് പരമ്പര വിജയിച്ചട്ട് 17 വര്‍ഷമായി. ” ഇന്ത്യയില്‍ ടെസറ്റ് പരമ്പര വിജയിക്കുന്ന ഓസ്ട്രേലിയന്‍ ടീമിന്‍റെ ഭാഗമാകാന്‍ ഞാന്‍ ശരിക്കും ആഗ്രഹിക്കുന്നു. അതില്‍ ഒരു വലിയ പങ്ക് വഹിക്കാമെന്നാണ് ഞാന്‍ കരുതുന്നത്. അത് തീര്‍ച്ചയായും എന്‍റെ വലിയ ലക്ഷ്യങ്ങളില്‍ ഒന്നാണ്. ടീമിന്‍റെയും വലിയ ലക്ഷ്യങ്ങളില്‍ ഒന്നാണ് ഇത് ” ഒരു അഭിമുഖത്തില്‍ നഥാന്‍ ലിയോണ്‍ പറഞ്ഞു

lyon rahane crictoday 1611046069

അവസരങ്ങൾ മുതലാക്കാത്തതും അടിസ്ഥാനകാര്യങ്ങൾ നന്നായി ചെയ്യാത്തതും കഴിഞ്ഞ പരമ്പരയിൽ ഓസ്‌ട്രേലിയ ഇന്ത്യയോട് തോറ്റതിന്റെ രണ്ട് പ്രധാന ഘടകങ്ങളാണെന്ന് നഥാൻ ലിയോൺ കണക്കുകൂട്ടി. അടിസ്ഥാനകാര്യങ്ങൾ വളരെക്കാലം ശരിയായി ചെയ്തുകൊണ്ട് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാൻ ഓസ്‌ട്രേലിയ പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയില്‍ ഇതുവരെ 7 ടെസറ്റ് മത്സരങ്ങളാണ് നഥാന്‍ ലിയോണ്‍ കളിച്ചട്ടുള്ളത്. അതില്‍ മൂന്ന് 5 വിക്കറ്റ് പ്രകടനം ഉള്‍പ്പടെ 34 വിക്കറ്റാണ് വീഴ്ത്തിയട്ടുള്ളത്.