കിരീടം അവർ നേടും :വമ്പൻ പ്രവചനവുമായി ഷെയ്ൻ വോൺ

എല്ലാ ക്രിക്കറ്റ്‌ ആരാധകരും വളരെ ഏറെ അകാക്ഷയോടെ കാത്തിരിക്കുന്ന ടി :20 ക്രിക്കറ്റ്‌ ലോകകപ്പ് ഫൈനൽ നാളെയാണ് ശക്തരായ ഓസ്ട്രേലിയയും കിവീസും പോരാടുമ്പോൾ മത്സരം തീപാറുമെന്ന് എല്ലാവരും കരുതുന്നു. നിർണായക സെമി ഫൈനൽ മത്സരങ്ങളിൽ ഇരു ടീമുകളും കാഴ്ചവെച്ച പ്രകടനം ഫൈനൽ മത്സരം പ്രവചനാതീതമാക്കി മാറ്റുന്നു. സൂപ്പർ 12 റൗണ്ടിൽ അസാധ്യമായ പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുള്ള കിവീസ് ടീമിന് ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിന് പിന്നാലെ ടി :20 ക്രിക്കറ്റ്‌ ലോകകപ്പ് കിരീടം കൂടി നേടാൻ കഴിഞ്ഞാൽ അത് ചരിത്രനേട്ടമായി മാറും. അതേസമയം ഐസിസി ലോകകപ്പിൽ എല്ലാ തവണയും ജയിച്ച ചരിത്രമാണ് ഓസ്ട്രേലിയൻ ടീമിനുള്ളത്. കൂടാതെ കിവീസിന് എതിരായി എല്ലാ ലോകകപ്പ് വേദിയിലും കരസ്ഥമാക്കിയ ജയങ്ങളും ആരോൺ ഫിഞ്ചിനും ടീമും വളരെ ഏറെ ആധിപത്യം നൽകുന്നുണ്ട്.

എന്നാൽ നാളത്തെ ടി :20 ലോകകപ്പ് ഫൈനലിന് മുൻപായി ആര് കിരീടം നേടുമെന്നുള്ള പ്രവചനം നടത്തുകയാണ് ഇപ്പോൾ മുൻ ഓസ്ട്രേലിയൻ സ്പിന്നർ ഷെയ്ൻ വോൺ.വാശി നിറഞ്ഞ ഈ ഒരു ടൂർണമെന്റിൽ സെമി ഫൈനൽ പോലും ത്രില്ലർ മാറിയെന്നു പറഞ്ഞ വോൺ ഈ ഫൈനലിൽ ടീമുകൾ ഏറ്റുമുട്ടുമ്പോൾ താൻ മികച്ച മത്സരവും അവസാന ബോൾ വരെ പോരാട്ടവുമാണ് ഒരുവേള ആഗ്രഹിക്കുന്നതെന്നും മുൻ ഓസീസ് താരം വ്യക്തമാക്കുന്നുണ്ട്.

എന്നാൽ പാകിസ്ഥാൻ എതിരെ ത്രില്ലർ ജയം നേടിയ ഓസ്ട്രേലിയൻ ടീം ഈ ഫൈനലിൽ ജയിച്ചേക്കനാണ് എല്ലാ സാധ്യതകളും താൻ കാണുന്നതെന്നും വോൺ തന്റെ ട്വിറ്റർ വീഡിയോയിൽ കൂടി വെളിപ്പെടുത്തി. കൂടാതെ വരാനിരിക്കുന്ന ഫൈനലിൽ ഓസ്ട്രേലിയൻ ടീം ഏതാനും ചില മാറ്റങ്ങൾ കൊണ്ടുവരണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.”ഓസ്ട്രേലിയൻ ടീം അവരുടെ എല്ലാ കരുത്തും നേടി കഴിഞ്ഞു അവർക്ക് പ്രഥമ ടി :20 ലോകക്കപ്പ് കൂടി ഈ വർഷം നേടുവാൻ കഴിയുമെന്ന് ഞങ്ങൾ എല്ലാം പ്രതീക്ഷിച്ചിരുന്നതാണ്. സ്മിത്തിന് മുൻപായി മാക്സ്വൽ, മിച്ചൽ മാർഷ് എനിവർ ബാറ്റ് ചെയ്യണം “വോൺ നിരീക്ഷിച്ചു