ബോഡി ഫിറ്റ്നസ് നോക്കൂ രോഹിത് :പണി കിട്ടുമെന്ന് ആരാധകർ

അത്യന്തം നാടകീയതകൾക്ക് ഒടുവിലാണ് സൗത്താഫ്രിക്കക്ക്‌ എതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ സ്‌ക്വാഡിനെ സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചത്. യുവ താരങ്ങൾ അടക്കം ചില സർപ്രൈസ് തീരുമാനങ്ങൾ കൂടി ഇടം നേടിയ ഏകദിന സ്‌ക്വാഡിൽ എല്ലാവരിലും ഞെട്ടലായി മാറിയത് നായകൻ രോഹിത് ശർമ്മയുടെ പിന്മാറ്റമാണ്. പരിക്കിൽ നിന്നും പൂർണ്ണ മുക്തി നേടിയിട്ടില്ലാത്ത രോഹിത്തിനെ ഏകദിന പരമ്പരയിൽ കളിപ്പിക്കേണ്ട എന്നാണ് സെലക്ഷൻ കമ്മിറ്റി തീരുമാനം കൈകൊണ്ടത്.

നേരത്തെ ഹാംസ്ട്രിങ് ഇഞ്ചുറി കാരണം ടെസ്റ്റ്‌ പരമ്പരയിലും രോഹിത് കളിച്ചിരുന്നില്ല. കൂടാതെ താരം കിവീസിന് എതിരായ ഡിസംബർ മാസം അവസാനിച്ച ടെസ്റ്റ്‌ പരമ്പരയിൽ നിന്നും പിന്മാറിയിരുന്നു.വിരാട് കോഹ്ലിക്ക് പകരം ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ നായകനായി നിയമിതനായ രോഹിത് ശർമ്മയുടെ നേതൃത്വത്തിലാണ് ഇന്ത്യൻ ടീം വരുന്ന 2022ലെ ടി :20 ലോകകപ്പും 2023ലെ ഏകദിന ലോകകപ്പും കളിക്കുക.

അതിനാൽ തന്നെ തുടർച്ചയായ രോഹിത് ശര്‍മ്മയുടെ പരിക്കുകള്‍ ആരാധകരിലും ഇന്ത്യൻ ടീം മാനേജ്മെന്റിലും ആശങ്കകൾ വളരെ അധികം സൃഷ്ടിക്കുന്നുണ്ട്. നേരത്തെ പല വിദേശ പര്യടനങ്ങളും സമാനമായ പരിക്ക് കാരണം രോഹിത്തിന് നഷ്ടമായി. കൂടാതെ ഇക്കഴിഞ്ഞ ഐപിഎല്ലിൽ താരം കളിച്ചിരുന്നില്ല. ഇനിയും ഫിറ്റ്നസ് ശ്രദ്ധിക്കാതെ മുന്നോട്ട് പോകുന്നത് രോഹിത് കരിയറിനെ തന്നെ വളരെ ഏറെ ബാധിക്കുമെന്നാണ് ആരാധകരും ചില മുൻ താരങ്ങളും അഭിപ്രായപെടുന്നത്. രോഹിത് ശർമ്മയുടെ തുടർച്ചയായ ഈ പരിക്കുകൾ ഒരിക്കലും ടീം ഇന്ത്യക്ക് ഒരു നല്ല സൂചനയല്ലെന്ന് പറഞ്ഞ മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര ദീർഘകാലത്ത് ഇത് ഒരു പ്രശ്നമായി മാറുന്നുണ്ടെന്നും ചൂണ്ടികാട്ടി.

images 2022 01 02T090428.911

അതേസമയം ക്രിക്കറ്റ്‌ പ്രേമികൾ പലരും ബോഡി ഫിറ്റ്നസ് നോക്കാത്ത രോഹിത് ശർമ്മയെയാണ് വിമർശിക്കുന്നത്.തന്റെ ഫിറ്റ്നസ് പ്രശ്നങ്ങൾ ഇനിയും വളരെ വിശദമായി പരിഹരിച്ചില്ലെങ്കിൽ രോഹിത് ശർമ്മയുടെ ടീമിലെ സ്ഥാനം പോലും നഷ്ടമായേക്കും ഇന്നും ആരാധകർ സംശയിക്കുന്നുണ്ട്. കൂടാതെ ഇങ്ങനെ പോയാൽ ഒരു ഫോർമാറ്റിൽ പോലും സ്ഥിരമായി കളിക്കാൻ രോഹിത്തിന് കഴിഞ്ഞേക്കില്ലയെന്നും ആരാധകർ വിമർശനം കടുപ്പിച്ചു.എന്നാൽ ഫിറ്റ്നസ് കാര്യത്തിൽ വിരാട് കോഹ്ലിയെ നോക്കി പഠിക്കണമെന്ന് പറയുന്ന ആരാധകരും സജീവമാണ്. സോഷ്യൽ മീഡിയയിൽ ഇത്തരം ചർച്ചകൾ വ്യാപിക്കുകയാണ്. ടീമിൽ സ്ഥിരമായി കളിക്കാൻ കഴിഞ്ഞില്ല എങ്കിൽ രോഹിത് ശർമ്മ ലിമിറ്റഡ് ഓവർ ക്യാപ്റ്റൻസി കോഹ്ലിയിലേക്ക് വീണ്ടും എത്താനും സാധ്യതകൾ ഇപ്പോഴും വളരെയേറെയാണ്.

Previous articleഞാൻ ഒന്നും പറഞ്ഞില്ല അവർ എല്ലാം തീരുമാനിച്ചു :വെളിപ്പെടുത്തലുമായി രവി ശാസ്ത്രി
Next articleബുംറ എങ്ങനെ വൈസ് ക്യാപ്റ്റനായി : കാരണം പറഞ്ഞ് മുൻ സെലക്ടർ