ഞാൻ ഒന്നും പറഞ്ഞില്ല അവർ എല്ലാം തീരുമാനിച്ചു :വെളിപ്പെടുത്തലുമായി രവി ശാസ്ത്രി

332483

ഇന്ത്യൻ ക്രിക്കറ്റ്‌ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ജയങ്ങളിലൊന്നാണ് ഗാബ്ബയിൽ ഓസ്ട്രേലിയക്ക്‌ എതിരെ ഇന്ത്യൻ സംഘം നേടിയത്. ഗാബ്ബയിൽ ഒരു ടെസ്റ്റ്‌ മത്സരം തോറ്റിട്ടില്ല എന്നുള്ള ഓസ്ട്രേലിയൻ റെക്കോർഡ് മറികടന്ന ഇന്ത്യൻ സംഘം ടെസ്റ്റ്‌ പരമ്പര 2-1ന് കരസ്ഥമാക്കി.സീനിയർ താരങ്ങൾ പലരും ഗുരുതരമായ പരിക്ക് കാരണം കളിച്ചില്ലെങ്കിലും ഗാബ്ബയിൽ ശക്തരായ ഓസ്ട്രേലിയക്ക്‌ എതിരെ ജയിക്കാനായി കഴിഞ്ഞത് ഇന്ത്യൻ ടീമിന് അഭിമാന നേട്ടമായി മാറിയിരുന്നു. ഹെഡ് കോച്ച് ശാസ്ത്രി തന്റെ പരിശീലന കാലയളവിലെ തന്നെ അവിസ്മരണീയ ജയമായി ഈ ചരിത്ര ജയത്തെ വിശേഷിപ്പിച്ചിരുന്നു.

എന്നാൽ ഈ ജയത്തിനിടയിൽ സംഭവിച്ച രസകരമായ ഒരു സംഭവം ഇപ്പോൾ വിശദമാക്കുകയാണ് മുൻ കോച്ചായ ശാസ്ത്രി.മത്സരത്തിൽ രണ്ടാമത്തെ ഇന്നിങ്സിൽ 91 റൺസ്‌ അടിച്ച ഗില്ലും 89 റൺസുമായി പുറത്താകാതെ നിന്ന റിഷാബ് പന്തും കയ്യടികൾ നേടിയിരുന്നു. ശക്തരായ ഓസ്ട്രേലിയൻ ബൗളിങ്ങിനെ നേരിട്ടാണ് ഇരുവരും അത്ഭുത ബാറ്റിങ് പ്രകടനം കാഴ്ചവെച്ചത്.

315453

“ഇന്ത്യൻ ടീമിന്റെ ഈ ടെസ്റ്റ്‌ ജയം എക്കാലവും ഞാൻ ഓർക്കും. മൂന്ന് വിക്കറ്റ് നഷ്ടമായപ്പോൾ ക്രീസിലേക്ക് എത്തിയ റിഷാബ് പന്തിനോട് ഞാൻ എന്തെങ്കിലും പറയുന്നതിൽ ഒരു അർഥവുമില്ലായിരുന്നു.അതുകൊണ്ട് തന്നെ റിഷാബ് പന്ത് ബാറ്റ് ചെയ്യാനായി പോകുമ്പോൾ ഞാൻ ഒരു നിർദ്ദേശവും നൽകിയില്ല. അവന്റെ ശൈലിയിൽ തന്നെ റൺസ്‌ അടിക്കാൻ അവന് കഴിയുമെന്ന് എനിക്ക് വിശ്വാസമുണ്ടായിരുന്നു. ” രവി ശാസ്ത്രി വാചാലനായി.

See also  "ഡിവില്ലിയേഴ്‌സിന്റെ ഒരു കൂടിയ വേർഷനാണ് സൂര്യകുമാർ". എല്ലാത്തിനും അവന്റെ കയ്യിൽ ഉത്തരമുണ്ടെന്ന് ഹർഭജൻ.
315473

“ടീ ബ്രേക്കിനിടയിൽ ഞാൻ ഡ്രസ്സിംഗ് റൂമിൽ നിന്നും താഴേക്ക് വരുമ്പോൾ ഗില്ലും റിഷാബ് പന്തും സംസാരിക്കുന്നത് കാണാനായി സാധിച്ചു. അവർ എന്തോ പ്ലാൻ ചെയ്യുകയായിരുന്നു. ഞാൻ ഒരു നിമിഷം അവിടെ നിന്നെങ്കിലും ഒന്നും തന്നെ പറയാനായി ശ്രമിച്ചില്ല.

332483 1

അവർ എല്ലാ കാര്യത്തിലും വ്യക്തമായ ധാരണ കൈവന്നവരാണ്. അവർക്ക് പ്ലാനോടെ കളിക്കാനായി സാധിക്കുമെന്നത് എനിക്ക്‌ അറിയാമായിരുന്നു.ഞാൻ അതിനാൽ തന്നെ അവരോട് നടക്കട്ടെയെന്നാണ് പറഞ്ഞത്.ഞാൻ താരങ്ങളുടെ ഇത്തരം കാര്യങ്ങൾ ബഹുമാനിക്കുന്നയാളാണ് ” ശാസ്ത്രി വ്യക്തമാക്കി.

Scroll to Top