റോജര്‍ ബിന്നിയുടെ പണി തുടങ്ങി. സെലക്ഷന്‍ കമിറ്റി സ്ഥാനം തുലാസില്‍

2022 ലെ ടി20 ലോകകപ്പില്‍ ടീം ഇന്ത്യ പ്രതീക്ഷിച്ചതിലും മോശം പ്രകടനം നടത്തിയാല്‍ ചേതന്‍ ശര്‍മ്മയെ, ദേശിയ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റും എന്ന് റിപ്പോര്‍ട്ടുകള്‍. ഓസ്ട്രേലിയന്‍ ലോകകപ്പിനു ശേഷം സെലക്ഷന്‍ കമ്മിറ്റിയിലെ എല്ലാവരും മാറ്റപ്പെടാം എന്നും പിടിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇക്കഴിഞ്ഞ ബിസിസിഐ യോഗത്തില്‍ സൗരവ് ഗാംഗുലിക്ക് പകരം ബിസിസിഐ പ്രസിഡന്‍റായി മുന്‍ ഇന്ത്യന്‍ താരം റോജര്‍ ബിന്നി നിയമിതനായിരുന്നു. ബിസിസിഐയില്‍ പലര്‍ക്കും ചേതന്‍ ശര്‍മ്മ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായിട്ടുള്ളത് തൃപ്തികരമല്ലാ എന്നാണ് ബിസിസിഐ ഉദ്യോഗ്സ്ഥന്‍ വെളിപ്പെടുത്തന്നത്.

“ടി20 ലോകകപ്പിൽ ഇന്ത്യ എങ്ങനെ കളിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും പലതും. ചേതനിൽ ഇപ്പോൾ വളരെയധികം സന്തുഷ്ടരായ ആളുകൾ ഇല്ല. എന്നാൽ ബിസിസിഐ പുതിയ ക്രിക്കറ്റ് ഉപദേശക സമിതിയെ തിരഞ്ഞെടുക്കുന്നത് വരെ അദ്ദേഹം തുടരും.”

2020 ഡിസംബറിലാണ് ചേതന്‍ ശര്‍മ്മ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനാവുന്നത്. ദേബാശിഷ് മൊഹന്തി, സുനില്‍ ജോഷി, ഹര്‍വീന്ദര്‍ സിംഗ് എന്നിവരാണ് പാനലിലെ മറ്റ് അംഗങ്ങള്‍. കഴിഞ്ഞ ടി20 ലോകകപ്പില്‍ പരിചയ സമ്പന്നനായ ചഹലിനെ ഒഴിവാക്കി വരുണ്‍ ചക്രവര്‍ത്തിയേയും രാഹുല്‍ ചഹറിനെയും തിരഞ്ഞെടുത്തത് ഏറെ വിമര്‍ശനത്തിന് വഴി വച്ചിരുന്നു.

Previous articleഇന്ത്യ പാകിസ്ഥാനിലേക്ക് വന്നില്ലെങ്കിൽ ഇന്ത്യയിലേക്ക് ഞങ്ങളും വരില്ല; മുന്നറിയിപ്പുമായി പാക്കിസ്ഥാൻ.
Next articleവരവറിയിച്ച് ഷഹീന്‍ അഫ്രീദി. അഫ്ഗാന്‍ താരം തിരിച്ചുപോയത് സഹതാരത്തിന്‍റെ തോളിലേറി