വരവറിയിച്ച് ഷഹീന്‍ അഫ്രീദി. അഫ്ഗാന്‍ താരം തിരിച്ചുപോയത് സഹതാരത്തിന്‍റെ തോളിലേറി

ടി20 ലോകകപ്പിനു മുന്നോടിയായുള്ള പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് സൂപ്പര്‍ 12ലേക്ക് യോഗ്യത നേടിയ ടീമുകള്‍. പാക്കിസ്ഥാനെതിരെയുള്ള പോരാട്ടത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സ് നേടി.

ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ഗുര്‍ബാസിനെ മടങ്ങി ഷഹീന്‍ അഫ്രീദി പാക്കിസ്ഥാനെ മുന്നിലെത്തിച്ചിരുന്നു. വിക്കറ്റിനു മുന്നില്‍ കുടങ്ങിയാണ് ഗുര്‍ബാസ് പുറത്തായത്.

ഷഹീന്‍റെ അതിവേഗ പന്ത് കാലില്‍കൊണ്ട ഗുര്‍ബാസിനു പരിക്കേറ്റു. നടക്കാന്‍ പോലും സാധിക്കാതിരുന്ന താരത്തെ സഹതാരത്തിന്‍റെ തോളിലേറിയാണ് പവലിയനില്‍ എത്തിയത്.

FfZwjSwWAAAR8aP

പരിക്കില്‍ നിന്നും മുക്തമായാണ് ഷഹീന്‍ ലോകകപ്പിനു എത്തുന്നത്. ഇപ്പോഴിതാ ഈ വിക്കറ്റിലൂടെ എതിരാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് ഷഹീന്‍ അഫ്രീദി.