ഇന്ത്യൻ ക്രിക്കറ്റ് ടീമിനും ആരാധകർക്കും വളരെ നിർണായകമായ മത്സരമാണ് നാളെ. ടി :20 ലോകകപ്പിലെ സെമി ഫൈനലിൽ ഇത്തവണ സ്ഥാനം നേടണം എങ്കിൽ ഈ മത്സരം ജയിക്കണം എന്ന സ്ഥിതിവിശേഷത്തിലുള്ള ടീം ഇന്ത്യക്ക് നാളെ ജയത്തിൽ കുറഞ്ഞത് ഒന്നും തന്നെ ചിന്തിക്കാൻ കഴിയില്ല.10 വിക്കറ്റ് തോൽവി പാകിസ്ഥാൻ ടീമിനോടായി വഴങ്ങിയ വിരാട് കോഹ്ലിക്കും ടീമിനും ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേട് അവസാനിപ്പിക്കാൻ കിവീസ് ടീമിനെ കൂടി വീഴ്ത്തണം. മത്സരത്തിനിറങ്ങുമ്പോൾ ഇന്ത്യൻ ടീം പ്ലെയിങ് ഇലവൻ എപ്രകാര ആയിരിക്കുമെന്നുള്ള ചർച്ചകൾ കൂടി സജീവമാകുകയാണ്. മോശം ഫോമിലുള്ള ഹാർദിക് പാണ്ട്യയെ പ്ലെയിങ് ഇലവനിൽ നിന്നും ഒഴിവാക്കുവാൻ നായകൻ വിരാട് കോഹ്ലിയും കോച്ച് രവി ശാസ്ത്രിയും കൂടി തയ്യാറാകുമോയെന്നതാണ് ശ്രദ്ധേയം.
എന്നാൽ നിലവിലെ ഇന്ത്യൻ ടീമിനെതിരെ അതിരൂക്ഷ വിമർശനവുമായി രംഗത്ത് എത്തുകയാണ് മുൻ ഇന്ത്യൻ താരം ദിലീപ് ദോഷി. പാകിസ്ഥാൻ എതിരായ തോൽവി ഇന്ത്യൻ ടീമിന് എങ്ങനെയാണ് മറക്കാൻ കഴിയുകയെന്നും അദ്ദേഹം ചോദിക്കുന്നു. മുൻപ് എപ്പോയൊക്കെയോ ഇന്ത്യൻ ടീമിൽ മികച്ച പ്രകടനം കാഴ്ചവെച്ചു എന്ന ഒരൊറ്റ കാരണത്താൽ ചില താരങ്ങൾ ഇപ്പോഴും പ്ലേയിംഗ് ഇലവനിൽ തന്നെ തുടരുകയാണെന്നുംകൂടി ദിലീപ് ദൊഷി പരിഹസിച്ചു. “ഇന്ത്യൻ ടീമിൽ ഇപ്പോൾ ചില താരങ്ങൾ ഇടം നേടുന്നത് മുൻപ് ടീമിനായി കളിച്ച പ്രകടനത്തിന്റെ കൂടി അടിസ്ഥാനത്തിലാണ്.അവരുടെ എല്ലാം നിലവിലെ ഫോം ഒരു പ്രശ്നമല്ലാതെ ആയി മാറിയിരിക്കുന്നു”ടീമിൽ മോശം ഫോമിലുള്ള ഹാർദിക് പാണ്ട്യ, ഭുവനേശ്വർ കുമാർ എന്നിവരെ ചൂണ്ടികാട്ടി മുൻ താരം അഭിപ്രായം വിശദമാക്കി.
“ഹാർദിക് പാണ്ട്യ വളരെ കഴിവുകളുള്ള ഒരു താരമാണ്.130 കിലോമീറ്റർ സ്പീഡ് സ്ഥിരതയോടെ എറിയുവാൻ ഹാർദിക് ശ്രമിക്കണം. കൂടാതെ ടീമിനായി തന്റെ എല്ലാ റോളും നിർവഹിക്കാൻ താരവും തയ്യാറാവണം. ഹാർദിക് പാണ്ട്യ ഈ മോശം ഫോം തുടരുകയാണെങ്കിൽ പകരം താക്കൂർ ടീമിലേക്ക് എത്തണം. കൂടാതെ ഭുവിക്കും പഴയ താളത്തിൽ എത്തേണ്ടിയിരിക്കുന്നു. ദീപക് ചഹാർ മികച്ച ബൗളറാണ്. അദ്ദേഹവും ടീമിൽ സ്ഥാനം അർഹിക്കുന്നുണ്ട് “ദിലീപ് ജോഷി നിരീക്ഷിച്ചു