ടീം ജയിച്ചു. നാണക്കേടുമായി ആന്ദ്രേ റസ്സല്‍.

ക്രിക്കറ്റ്‌ ലോകം ടി :20 ലോകകപ്പ് ആവേശത്തിലാണ്. ടീമുകൾ എല്ലാം വളരെ ശക്തമായ പോരാട്ടവുമായി കലം നിറയുമ്പോൾ സൂപ്പർ 12 റൗണ്ടിൽ നിന്നും ഏതൊക്കെ 4 ടീമുകൾ സെമി ഫൈനൽ യോഗ്യത നേടുമെന്നത് പ്രവചനങ്ങൾക് അതീതമാണ്. ഇത്തവണ ലോകകപ്പ് കിരീടം നേടുമെന്ന് എല്ലാവരും തന്നെ വിശ്വസിച്ച വെസ്റ്റ് ഇൻഡീസ് ടീമിന് പക്ഷേ ഇത്തവണ പ്രതീക്ഷിച്ച പ്രകടനം പോലും കാഴ്ചവെക്കുവാനായി സാധിച്ചില്ല. ആദ്യ രണ്ട്‌ മത്സരങ്ങളിലും തോൽവി വഴങ്ങിയ വിൻഡീസ് ടീം ഇന്നലെ നടന്ന ത്രില്ലിംഗ് മാച്ചിൽ ബംഗ്ലാദേശ് ടീമിനെ 3 റൺസിന് തോൽപ്പിച്ചു. അവസാന ബോൾ വളരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ ബൗളിംഗ് മികവിലാണ് വെസ്റ്റ് ഇൻഡീസ് ടീം ജയം പിടിച്ചെടുത്തത്. അവസാന ഓവർ വരെ ജയപ്രതീക്ഷയിലായിരുന്ന ബംഗ്ലാദേശ് ടീമിന് തുടർച്ചയായ മൂന്നാം തോൽവിയായിരുന്നു. എന്നാൽ ഇന്നലെ വിൻഡീസ് ജയത്തിനും ഒപ്പം മറ്റൊരു നാണക്കേടിന്റെ റെക്കോർഡ് കൂടി പിറന്നത് ചർച്ചയായി മാറി.

ഐസിസിയുടെ ടി :20 ലോകകപ്പ് ചരിത്രം പരിശോധിച്ചാൽ തന്നെ നിർഭാഗ്യകരമായ രീതിയിൽ പുറത്തായ വെസ്റ്റ് ഇൻഡീസ് താരം അന്ദ്രേ റസ്സൽ വാർത്തകളിൽ നിറയുകയാണ്. മത്സരത്തിൽ ഒരു ബോൾ പോലും നേരിടാതെയാണ് റസ്സൽ ഏറെ സർപ്രൈസായി റൺഔട്ടായി മാറി. വിൻഡീസ് ടീം ബാറ്റിങ് നടക്കവേ 13ആം ഓവറിലാണ് റസ്സൽ ക്രീസിലേക്ക് കൂടി എത്തിയത്. എന്നാൽ ചേസ് അടിച്ച ഷോട്ട് നോൺ സ്ട്രൈക്ക് എൻഡിൽ സ്റ്റമ്പിൽ കൊള്ളുകയായിരുന്നു. ബൗളർ തസ്‌ക്കിൻ അഹമ്മദ്‌ ബൂട്ടിൽ കൊണ്ട് ബൗൾ നോൺ സ്ട്രൈക്ക് എൻഡിൽ കൊണ്ടതോടെ റസ്സൽ പുറത്താകുകയായിരുന്നു. താരം ഈ സമയം ക്രീസിനുവെളിയിൽ നിന്നത് ടിവി റിപ്ലൈകളിൽ നിന്നും വ്യെക്തം.ഒരു ബോൾ പോലും നേരിടാതെ പുറത്തായ റസ്സൽ ടി :20 ലോകകപ്പ് ചരിത്രത്തിലെ തന്നെ അപൂർവ്വമായ റെക്കോർഡിനും കൂടി അർഹനായി.

ടി :20 ലോകകപ്പ് ചരിത്രത്തിൽ കേവലം ഒരു ബോൾ നേരിടാതെ റൺ ഔട്ടായ ആദ്യത്തെ വെസ്റ്റ് ഇൻഡീസ് താരവും ഒപ്പം ഒൻപതാം താരവുമാണ് റസ്സൽ.മുൻപ് ടി :20 ലോകകപ്പിൽ ന്യൂസിലാൻഡ് താരം ഡാനിയൽ വെറ്റോറി, പാകിസ്ഥാൻ താരം മുഹമ്മദ്‌ ആമീർ,ബംഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാൻ,ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ഡേവിഡ് വില്ലി, പാകിസ്ഥാൻ മുൻ ക്യാപ്റ്റൻ മിസ്ബ ഉൾ ഹഖ് എന്നിവർ ഈ രീതിയിൽ നേരത്തെ പുറത്തായിട്ടുണ്ട്.