ആഷസ് ക്രിക്കറ്റ് ടെസ്റ്റ് പരമ്പര അത്യന്തം ആവേശകരമായി തന്നെയാണ് ഇപ്പോൾ നാലാം ടെസ്റ്റ് മത്സരത്തോടെ നടക്കുന്നത്. നേരത്തെ ഒന്നാം ഇന്നിങ്സിലും ബാറ്റിങ് തകർച്ച നേരിട്ട ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന് കരുത്തായി മാറിയത് സ്റ്റാർ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ജോണി ബെയർസ്റ്റോയുടെ സെഞ്ച്വറിയാണ്.തന്റെ മറ്റൊരു ക്ലാസ്സ് ടെസ്റ്റ് സെഞ്ച്വറിയിൽ കൂടി ഇംഗ്ലണ്ട് ടീമിനെ കൂട്ടതകർച്ചയിൽ നിന്നാണ് താരം രക്ഷിച്ചത്.
നേരത്തെ പരമ്പരയിലെ ആദ്യത്തെ മൂന്ന് ടെസ്റ്റുകളും ജയിച്ച ഓസ്ട്രേലിയ പരമ്പര ഉറപ്പാക്കി കഴിഞ്ഞു കൂടാതെ ടെസ്റ്റ് പരമ്പരയിൽ 5-0ന് ജയിക്കാമെന്നാണ് ഓസ്ട്രേലിയൻ ടീമും ലക്ഷ്യമിടുന്നത്. എന്നാൽ വളരെ ഏറെ ക്രിക്കറ്റ് ആരാധകരെയും ഞെട്ടിച്ച ഒരു രസകരമായ സംഭവം മൂന്നാമത്തെ ദിനം അരങ്ങേറി.
മൂന്നാം ദിനത്തിലെ ആദ്യ സെക്ഷനിലാണ് കാണികളെയും അതുപോലെ രണ്ട് ടീമിലെ താരങ്ങളെയും ഞെട്ടിച്ച ഒരു സംഭവം പിറന്നത്. ഒരുവേള ഓൺ ഫീൽഡ് അമ്പയർമാർക്ക് പോലും എന്താണ് സംഭവിച്ചതെന്ന് മനസ്സിലായില്ല. മത്സരത്തിൽ ഇംഗ്ലണ്ട് രക്ഷാപ്രവർത്തനം അഞ്ചാം വിക്കറ്റിൽ സ്റ്റോക്സ് : ജോണി ബെയർസ്റ്റോ സഖ്യം നടത്തുമ്പോൾ ഏറെ മികച്ച ഒരു ബോളിൽ പേസർ ഗ്രീൻ സ്റ്റോക്സ് വിക്കറ്റ് വീഴ്ത്തിയതാണ്.
പക്ഷേ നിർഭാഗ്യത്താൽ ആ വിക്കറ്റ് ഓസ്ട്രേലിയ ടീമിന് നഷ്ടമാകുകയായിരുന്നു.ഗ്രീനിന്‍റെ മനോഹര ഇൻസ്വിങ്ങറിലാണ് സ്റ്റോക്സിന്‍റെ വിക്കറ്റ് നഷ്ടമാകേണ്ടിയിരുന്നത്. പക്ഷേ നിർഭാഗ്യത്താൽ ബൗൾ സ്റ്റമ്പിൽ വന്ന് കൊണ്ടിട്ടും ബെയിൽസ് വീഴുകയോ താഴേക്ക് പതിക്കുകയൊ ചെയ്തില്ല.
ഇൻസ്വിങ്ങർ സ്റ്റമ്പിൽ കൊണ്ടിട്ടും ഒരു ബെയിൽസ് പോലും അനങ്ങാതെ വന്നത്തോടെയാണ് സ്റ്റോക്സിന് ലൈഫ് ലൈൻ ലഭിച്ചത്. വിക്കറ്റ് നഷ്ടമായെന്ന് കരുതി തിരികെ നോക്കിയ ബാറ്റ്‌സ്മാൻ സ്റ്റോക്ക്സിനും കാര്യം പിടികിട്ടിയില്ല. ഞെട്ടലിൽ താരം പകച്ചുനിന്നത് വീഡിയോ ദൃശ്യങ്ങളിൽ വ്യക്തം.സ്റ്റമ്പിൽ ബോൾ കൊണ്ടിട്ടും ബെയിൽസ് വീഴാതെ ബാറ്റ്‌സ്മാൻ രക്ഷപെട്ട ഈ സംഭവം സോഷ്യൽ മീഡിയയിൽ അടക്കം ഹിറ്റായി മാറി കഴിഞ്ഞു.