സ്ലോ ഓവർ റേറ്റിൽ പുതിയ നിയമം റെഡി :ഐസിസിയുടെ കടുത്ത തീരുമാനം

images 2022 01 07T144140.551

ക്രിക്കറ്റ്‌ ലോകം ഓരോ വർഷവവും മാറ്റം സ്വീകരിക്കുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ തന്നെ ഇക്കഴിഞ്ഞ വർഷങ്ങളിൽ അനേകം മാറ്റങ്ങളാണ് വന്നിട്ടുള്ളത്. കൂടാതെ ചില ക്രിക്കറ്റ് നിയമങ്ങളിൽ വന്നിട്ടുള്ള മാറ്റങ്ങൾ പലപ്പോഴും ബാറ്റ്‌സ്മാന്മാർക്ക് മാത്രം അനുകൂലമായി വരാറുണ്ട് എന്നും പല കോണുകളിൽ നിന്നും വിമർശനം ഉയരാറുണ്ട്. ഇപ്പോൾ വ്യത്യസ്തമായ ഒരു തീരുമാനവുമായി ഐസിസി വീണ്ടും ബൗളർമാർക്ക് മുകളിൽ കടുത്ത ഒരു തീരുമാനം കൊണ്ടുവരികയാണ്. ഇന്ന് മിക്ക ലിമിറ്റഡ് ഓവർ മത്സരങ്ങളിലും ടീമുകൾ കൃത്യമായ സമയങ്ങളിൽ ഓവറുകൾ ഏറിഞ്ഞുതീരാത്തത് പതിവ് കാഴ്ചയാണ്. സ്ലോ ഓവർ റേറ്റിന് പല തവണകളിലും ഐസിസി പിഴശിക്ഷ നൽകാറുണ്ട് എങ്കിലും ഈ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്തുകയാണ് ഐസിസി.

ഐസിസിയുടെ പുത്തൻ തീരുമാനം പ്രകാരം ഇനിമുതൽ ടി :20 ഫോർമാറ്റിൽ സ്ലോ ഓവർ റേറ്റിന് പിന്നാലെ പുതിയ ശിക്ഷയാണ് നൽകുന്നത്. സ്ലോ ഓവർ റേറ്റ് പിന്നാലെ ശേഷിക്കുന്ന ഓവറുകളിൽ നിശ്ചിത സമയം വരെ ഒരു ഫീൽഡറേ 30 വാര സർക്കിളിന് പുറത്ത് ഫീൽഡ് ചെയ്യുന്നത് വിലക്കാനാണ് തീരുമാനം. ജനുവരി 16ന് നടക്കുന്ന വെസ്റ്റ് ഇൻഡീസ് :അയർലൻഡ് ടി :20 മത്സരം മുതലാണ് പുത്തൻ ഐസിസി റൂൾ നിലവിൽ വരുന്നത്. ഇത് പ്രകാരം സ്ലോ ഓവർ റേറ്റിൽ അവസാനിക്കുന്ന ഓവർ ശേഷം ഇന്നിങ്സിൽ 30 വാര സർക്കിൾ പുറത്ത് ഫീൽഡ് ചെയ്യുന്ന ഫീൽഡർമാർ എണ്ണം അഞ്ചിൽ നിന്നും നാലാക്കി ചുരുക്കും. കൂടാതെ നിശ്ചിത സമയത്തിന് ഉള്ളിൽ ഓവറുകൾ ഫിനിഷ് ചെയ്യാൻ അമ്പയർമാരുടെ കൃത്യമായ അറിയിപ്പ് കൂടിയുണ്ടാകും.

See also  ഇത് പഴയ പരാഗല്ല, ഇന്ത്യൻ സെലക്ടർമാർ ഒന്ന് ശ്രദ്ധിച്ചോളൂ. അവിശ്വസനീയ പ്രകടനമെന്ന് ഗവാസ്കർ.

ഉദാഹരണത്തിനു ഇന്ത്യക്ക് 90 മിനിറ്റില്‍ 20 ഓവര്‍ പൂര്‍ത്തിയാക്കണമായിരുന്നു. എന്നാല്‍ 18.3 ഓവറുകള്‍ മാത്രമാണ് ഈ സമയത്തിനുള്ളില്‍ എറിയാന്‍ സാധിച്ചത്. ശേഷിക്കുന്ന 1.3 ഓവറുകളില്‍ 30 യാര്‍ഡ് സര്‍ക്കിളിനു പുറത്ത് ഒരു ഫീല്‍ഡറിനെ നിര്‍ത്താന്‍ സാധിക്കില്ലാ. അതായത് നിലവിലെ നിയമം അനുസരിച്ച് അഞ്ച് ഫീല്‍ഡറിനു പകരമായി സ്ലോ ഓവര്‍ നിയമം പാലിക്കാതിരുന്നാല്‍ നാല് താരങ്ങളെയാണ് 30 യാര്‍ഡ് സര്‍ക്കിളിനു പുറത്ത് നിര്‍ത്താന്‍ സാധിക്കുക.

കൂടാതെ ഓരോ  ടി :20 പരമ്പരയുടെയും തന്നെ തുടക്കത്തിൽ ഇരു ടീമിലെയും അംഗങ്ങൾ തമ്മിലുള്ള കരാറിന് കൂടി വിധേയമായി ഓരോ ഇന്നിംഗ്സിന്റെയും മധ്യ പോയിന്റിൽ രണ്ട് മിനിറ്റും മുപ്പത് സെക്കൻഡും ഓപ്ഷണൽ ഡ്രിങ്ക് ബ്രേക്ക് എടുക്കാനുള്ള അനുമതിയും ഐസിസി മീറ്റിംഗ് നൽകി കഴിഞ്ഞു.

Scroll to Top