റൺസ്‌ അടിക്കാനും പ്രതിരോധിക്കാനും അവൻ മിടുക്കൻ :പുകഴ്ത്തി മുൻ താരം

Rishab pant shot

സൗത്താഫ്രിക്കക്ക്‌ എതിരായ രണ്ടാം ക്രിക്കറ്റ്‌ ടെസ്റ്റ്‌ മത്സരത്തിൽ വമ്പൻ തോൽവി വഴങ്ങിയ ടീം ഇന്ത്യക്കും ആരാധകർക്കും പൂർണ്ണ നിരാശയായി മാറിയത് ബാറ്റിങ് നിരയുടെ മോശം പ്രകടനമാണ്. നായകൻ വിരാട് കോഹ്ലി മൂന്നാം ടെസ്റ്റിൽ തിരികെ എത്തുമ്പോൾ ഇന്ത്യൻ ടീം കൂടുതൽ ശക്തമായി മാറുമെന്നാണ് ക്രിക്കറ്റ്‌ ലോകം വിലയിരുത്തുന്നത്. എങ്കിലും പൂജാര, രഹാനെ എന്നിവർക്ക്‌ രണ്ടാം ഇന്നിങ്സിലെ മികവ് നിർണായകമായ മൂന്നാം ടെസ്റ്റിൽ പുറത്തെടുക്കാനായി സാധിക്കുമോയെന്നതാണ് പ്രധാന ചോദ്യം. അതേസമയം മോശം ഷോട്ട് സെലക്ഷനിന്റെ പേരിൽ അതിരൂക്ഷ വിമർശനം കേൾക്കുകയാണിപ്പോൾ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ റിഷാബ് പന്ത്. ഇക്കഴിഞ്ഞ പരമ്പരകളിൽ ഒന്നും തന്നെ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാനായി കഴിയാത്ത റിഷാബ് പന്തിനെതിരെ മുൻ താരങ്ങൾ അടക്കം രംഗത്തെത്തി കഴിഞ്ഞു.

എന്നാൽ ഇന്ത്യൻ ടീമിൽ റിഷാബ് പന്തിന്‍റെ പ്രാധാന്യം എന്തെന്ന് പറയുകയാണ് മുൻ ഇന്ത്യൻ താരം സഞ്ജയ്‌ മഞ്ജരേക്കർ. അന്താരാഷ്ട്ര ക്രിക്കറ്റിൽ റിഷാബ് പന്തിനെ പോലെ താരങ്ങൾ ചുരുക്കമാണെന്നും മുൻപ് ചർച്ചകളിൽ അദ്ദേഹം തുറന്ന് പറഞ്ഞിരുന്നു.. അറ്റാക്കിംഗ് ശൈലിയിൽ കളിക്കാൻ സാധിക്കുന്ന റിഷാബ് പന്ത് നല്ലത് പോലെ പ്രതിരോധിച്ച് കളിക്കാൻ സാധിക്കുന്ന ഒരു ബാറ്റ്‌സ്മാണെന്നും മഞ്ജരേക്കർ പുകഴ്ത്തി.

See also  "അധികം ആലോചിക്കേണ്ട. സഞ്ജുവും പന്തും ലോകകപ്പിൽ വേണം". നിർദ്ദേശവുമായി ഗില്‍ക്രിസ്റ്റ്.

“തന്റെ ഈ ഒരു ചെറിയ ടെസ്റ്റ്‌ കരിയറിൽ തന്നെ രണ്ട് അസാധ്യമായ ഇന്നിങ്സുകൾ കളിച്ച താരമാണ് റിഷാബ് പന്ത്. അവൻ ഇംഗ്ലണ്ട് മണ്ണിലും ഓസ്ട്രേലിയക്ക്‌ എതിരായ ടെസ്റ്റ്‌ പരമ്പരയിലും സെഞ്ച്വറി നേടിയപ്പോൾ എല്ലാം ഇത്തരം ആക്രമണ ഷോട്ടുകൾ കണ്ടതാണ്. ഇതാണ്‌ അവന്റെ ശൈലി. കൂടാതെ നല്ലത് പോലെ പ്രതിരോധിച്ച് കളിക്കാനും റിഷാബ് പന്തിന് അറിയാം ” സഞ്ജയ്‌ മഞ്ജരേക്കർ വാചാലനായി.

“അസാധ്യമായ ഷോട്ടുകൾ റിഷാബ് പന്തിന്‍റെ സവിശേഷതയാണ്. അതാണ് അവന്റെ ബാറ്റിങ് മികവും മറ്റുള്ളവരിൽ നിന്നും അവന്റെ ബാറ്റിംഗിനെ വ്യത്യസ്തമാക്കി മാറ്റുന്നതും എല്ലാം. ഷോർട്ട് ബോളുകൾ ഒന്നും അയാൾക്ക് ഒരു പ്രശ്നം അല്ല. അവൻ സാഹസികമായി റൺസ്‌ നേടി കുതിക്കുമ്പോൾ അംഗീകരിക്കുന്നവർ ഇതും അംഗീകരിക്കണം “മുൻ ഇന്ത്യൻ താരം അഭിപ്രായം വിശദമാക്കി.

Scroll to Top