ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിച്ചു ഗുജറാത്ത് ടൈറ്റന്‍സ് പോയിന്‍റ് ടേബിളില്‍ ഒന്നാമത് എത്തി. ഗുജറാത്ത് ഉയര്‍ത്തിയ 192 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സ് നേടാനാണ് സാധിച്ചുള്ളു. അര്‍ദ്ധസെഞ്ചുറിയുമായി ജോസ് ബട്ട്ലര്‍ നല്‍കിയ തുടക്കം മറ്റുള്ള താരങ്ങള്‍ക്ക് മുതലാക്കാനായില്ലാ.
അതേ സമയം രാജസ്ഥാന്‍ ബാറ്റിംഗ് നിരയില്‍ അശ്വിനെ മൂന്നാമത് ഇറക്കാനുള്ള തീരുമാനം ഏറെ അശ്ചര്യപ്പെടുത്തിയിരുന്നു. റാഷീദ് ഖാനെ സിക്സ് അടിച്ച താരം 8 റണ്‍സുമായി മടങ്ങി. രാജസ്ഥാന്‍റെ ഈ പരീക്ഷണത്തിനെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ബെന്‍ കട്ടിങ്ങ്. മൂന്നാം നമ്പറില്‍ ഇറക്കിയതിന്‍റെ യുക്തി മനസ്സിലാവുന്നില്ലെന്നും മികച്ച താരങ്ങള്‍ ഉള്ളപ്പോള്‍ രാജസ്ഥാന്‍റെ ഈ തീരുമാനം മനസ്സിലാകുന്നില്ലാ എന്നാണ് ഓള്‍റൗണ്ടര്‍ രേഖപ്പെടുത്തിയത്.
” ജയ്സ്വാള്‍ ഇല്ലാത്തതിനാല്‍ മൂന്നാം നമ്പറില്‍ വരേണ്ടത് സഞ്ചു സാംസണാണ്. മികച്ച തുടക്കം ലഭിക്കാത്തതിനാല്‍ അശ്വിനെ ഇറക്കാനുള്ള സമയം ശരിയായിരുന്നില്ലാ. ആവശ്യമില്ലാത്ത നീക്കമായിരുന്നു. വലിയ മണ്ടത്തരമാണിത് ” കട്ടിങ്ങ് പറഞ്ഞു.
ബട്ട്ലറുടെ വിക്കറ്റ് വീഴ്ത്തിയ ഫെര്‍ഗൂസനെയും താരം പ്രശംസിച്ചു. കീവിസ് താരത്തിനെ സിക്സ് പറത്തിയതിനു ശേഷമാണ് ഫെര്‍ഗൂസന്‍ ബട്ട്ലറെ ബൗള്‍ഡാക്കിയത്. ”ബട്‌ലറുടെ സവിശേഷ ഇന്നിങ്‌സായിരുന്നു. എന്നാല്‍ അവനെ പുറത്താക്കിയ പന്തും സവിശേഷമായിരുന്നു. സ്ലോ യോര്‍ക്കറിലൂടെ മികച്ച ഫോമില്‍ നില്‍ക്കുന്ന ബട്‌ലറെ പുറത്താക്കിയത് ലോക്കിയുടെ മികവാണ് ” കട്ടിങ്ങ് അഭിപ്രായപ്പെട്ടു.