അവൻ വേറെ ലെവൽ താരം : മികച്ച ബാറ്റർ ആരെന്ന് പറഞ്ഞ് സ്‌റ്റെയ്‌ൻ

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ന് വളരെ ഏറെ സജീവമായ ഒരു ചോദ്യത്തിനുള്ള ഉത്തരം നൽകുകയാണ് മുൻ സൗത്താഫ്രിക്കൻ ഫാസ്റ്റ് ബൗളറും ഐപിഎല്ലിൽ ഹൈദരാബാദ് ടീം ബൗളിംഗ് കോച്ചുമായ ഡെയ്ൽ സ്‌റ്റെയ്‌ൻ. ലോക ക്രിക്കറ്റിൽ നിലവിൽ 3 ഫോർമാറ്റിലും അധിപത്യം പുലർത്തുന്ന ബാറ്റ്‌സ്മന്മാർ ധാരാളമുണ്ട്.

ഇന്ത്യൻ താരമായ വിരാട് കോഹ്ലി, ഇംഗ്ലണ്ട് നായകനായ ജോ റൂട്ട്, ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത്, ന്യൂസിലാൻഡ് താരം കെയ്ൻ വില്യംസൺ, പാക് താരമായ ബാബർ അസം എന്നിവരാണ് ഈ ലിസ്റ്റിൽ മുന്നിൽ. എന്നാൽ ആരാണ് ഇവരിൽ നിലവില്‍ ഏറ്റവും ബെസ്റ്റ് എന്നുള്ള ചോദ്യത്തിന് ഒരു ഉത്തരം നൽകുകയാണ് സ്‌റ്റെയ്‌ൻ. പാക് ടീം സ്റ്റാർ ബാറ്റ്‌സ്മാൻ ബാബർ അസത്തെ കുറിച്ചാണ് സ്‌റ്റെയ്‌ന്‍റെ നിരീക്ഷണം.

നിലവിലെ മൂന്ന് ഫോർമാറ്റുകളും എടുത്താൽ പാകിസ്ഥാൻ താരമായ ബാബർ അസമാണ്‌ നിലവിൽ ലോകത്തെ ബെസ്റ്റ് എന്നാണ് സ്‌റ്റെയ്‌ന്‍റെ അഭിപ്രായം.നിലവിൽ മിന്നും ബാറ്റിങ് ഫോമിലാണ് ബാബർ അസം. ഓസ്ട്രേലിയൻ ടീമിന്റെ പാകിസ്ഥാൻ പര്യടനത്തിൽ അടക്കം ബാബർ അസമിന്‍റെ പ്രകടനം ശ്രദ്ധേയമായി.

താരം ടെസ്റ്റ്‌, ഏകദിന, ടി :20 ബാറ്റിങ് റാങ്കിങ്കിൽ ടോപ് പത്തിലുള്ള ബാറ്റ്‌സ്മാനുമാണ്.പാകിസ്ഥാൻ എതിരായ ടെസ്റ്റ്‌ പരമ്പരയിലെ രണ്ടാമത്തെ ടെസ്റ്റിൽ താരം 196 റൺസ്‌ നേടിയിരുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വളരെ സജീവമായ താരത്തിനോട് ഒരു ക്രിക്കറ്റ്‌ ആരാധകനാണ് താങ്കളുടെ അഭിപ്രായത്തിൽ ആരാണ് നിലവിൽ മൂന്ന് ഫോർമാറ്റിലും ഏറ്റവും മികച്ച താരമെന്നുള്ള ചോദ്യത്തിനാണ് ബാബർ അസം എന്നുള്ള ഉത്തരവുമായി ഡെയ്ൽ സ്‌റ്റെയ്‌ൻ എത്തിയത്.

നേരത്തെ വിരാട് കോഹ്ലിക്ക് ഒപ്പം ബാംഗ്ലൂർ ടീമിൽ അടക്കം കളിച്ച സ്‌റ്റെയ്‌ൻ വിരാട് കോഹ്ലിയുടെ പേര് പറഞ്ഞില്ല എന്നത് ശ്രദ്ധേയം.