ഒടുവില്‍ ജോ റൂട്ടും പടിയിറങ്ങി. ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും ഇറങ്ങി

FB IMG 1650015829775

ക്രിക്കറ്റ്‌ ലോകത്ത് കഴിഞ്ഞ കുറച്ചധികം നാളുകളായി നീണ്ടുനിന്ന ആകാംക്ഷക്ക് ഒടുവിൽ ഇംഗ്ലണ്ട് ടീമിന്റെ ടെസ്റ്റ്‌ നായകന്റെ കുപ്പായം അഴിക്കാൻ തീരുമാനിച്ച് ജോ റൂട്ട്. ടെസ്റ്റ്‌ ഫോർമാറ്റിൽ തുടർ തോൽവികൾ നേരിട്ട് നാണക്കേടിന്റെ റെക്കോർഡിലേക്ക് എത്തിയ ജോ റൂട്ട് ഏറെ നാളത്തെ വിമർശനങ്ങൾക്ക് ഒടുവിലാണ് കടുത്ത തീരുമാനത്തിലേക്ക് എത്തിയത്.

അവസാന 17 ടെസ്റ്റ്‌ മത്സരങ്ങളിൽ ജോ റൂട്ടിന്റെ കീഴിൽ കളിച്ച ഇംഗ്ലണ്ട് ക്രിക്കറ്റ്‌ ടീം ജയിച്ചത് കേവലം ഒരു മത്സരത്തിൽ മാത്രം. കൂടാതെ 11 വമ്പൻ തോൽവികളും അതിൽ ഉൾപ്പെടുന്നുണ്ട്. ടീമിന്റെ മുന്നോട്ടുള്ള ഏറെ നിർണായക കാലയളവിൽ നായകന്റെ റോൾ ഒഴിയുന്നതെന്നുള്ള തിരിച്ചറിവിലാണ് ജോ റൂട്ട് ഈ തീരുമാനം പ്രഖ്യാപിച്ചത്. ഇംഗ്ലണ്ട് സീനിയർ ടീം സെലക്ട്‌ർമാരുമായി എല്ലാം ചർച്ചകൾ നടത്തിയാണ് ജോ റൂട്ടിന്‍റെ ഈ തീരുമാനം.

FB IMG 1650015827244

ഓസ്ട്രേലിയ, ന്യൂസിലാൻഡ്, വെസ്റ്റ് ഇൻഡീസ് ടീമുകളോട് എല്ലാം ഇംഗ്ലണ്ട് ടീം ടെസ്റ്റ്‌ പരമ്പര നഷ്ടമാക്കി. വിൻഡീസ് ടീമിനോട് വഴങ്ങിയ തോൽവിക്ക് പിന്നാലെ ജോ റൂട്ട് വളരെ ഏറെ അസ്വസ്ഥനായിരുന്നു. ഇതിന് പിന്നാലെയാണ് ഈ ഒരു തീരുമാനം.”കരീബിയൻ പര്യടനം ശേഷം എനിക്ക് ചിന്തിക്കാനുള്ള അർഹമായ സമയമായിരിന്നു. അതിനാൽ തന്നെ ഇംഗ്ലണ്ട് പുരുഷ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തിൽ നിന്നും ഞാൻ ഒഴിയുന്നു.എന്റെ കരിയറിൽ ഞാൻ എടുത്ത ഏറ്റവും വലിയ തീരുമാനമാണ്‌ ഇത്‌ “ജോ റൂട്ടിന്‍റെ പ്രസ്താവന പത്രകുറുപ്പിൽ കൂടി ഇംഗ്ലണ്ട് ക്രിക്കറ്റ്‌ ബോർഡ് പുറത്തുവിട്ടു

Read Also -  സഞ്ചുവിന് ലോകകപ്പ് സ്വപനങ്ങള്‍ മറക്കാം. റിസര്‍വ് നിരയില്‍ മാത്രം സ്ഥാനം. റിപ്പോര്‍ട്ട്.

അതേസമയം തുടർന്നും ഒരു കളിക്കാരനായി ഇംഗ്ലണ്ട് ടീമിനോപ്പം തുടരുമെന്ന് പറഞ്ഞ ജോ റൂട്ട് ഈ തീരുമാനം കുടുംബത്തിലും എന്റെ എല്ലാ സുഹൃത്തുക്കൾക്കും ഒപ്പം ഏറെ ചർച്ച നടത്തിയാണെന്നും വിശദമാക്കി.”കഴിഞ്ഞ 5 വർഷ കാലം ഇംഗ്ലണ്ട് നായകനായി ഞാൻ തുടർന്നു. എനിക്ക് ഇതിൽ വളരെ അധികം അഭിമാനമുണ്ട് “റൂട്ട് വ്യക്തമാക്കി.2017ൽ അലിസ്റ്റർ കുക്ക് പിൻഗാമിയായിട്ടാണ് ജോ റൂട്ട് ടെസ്റ്റ്‌ നായകനായി എത്തിയത്. റൂട്ട് നായകന്റെ റോളിൽ 64 ടെസ്റ്റുകളിൽ ഇംഗ്ലണ്ട് ടീമിനെ നയിച്ചു.27 കളികൾ ജയിച്ചപ്പോൾ 26 ടെസ്റ്റ്‌ മത്സരങ്ങളിൽ തോൽവി വഴങ്ങി.സ്റ്റാർ ആൾറൗണ്ടർ ബെൻ സ്റ്റോക്സ് അടുത്ത നായകനായേക്കും എന്നാണ് സൂചനകൾ

Scroll to Top