ഐപിൽ വേദികളുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു : ബിസിസിഐയെ എതിർപ്പ് അറിയിച്ച് ഫ്രാഞ്ചൈസികൾ

ഐപിഎല്‍ പതിനാലാം  സീസണിലെ മത്സരങ്ങൾ ആരംഭിക്കുവാനായി ആവേശത്തോടെയാണ് ക്രിക്കറ്റ് പ്രേമികൾ കാത്തിരിക്കുന്നത് .ഇത്തവണ ഐപിൽ ഇന്ത്യയിൽ തന്നെ നടത്തും എന്നാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കിയത് . കോവിഡ് സാഹചര്യങ്ങൾ പരിശോധിച്ച് അന്തിമ തീരുമാനം ബിസിസിഐ ഫ്രാഞ്ചൈസികളെ അറിയിക്കും എന്നാണ് ലഭിക്കുന്ന സൂചനകൾ .

എന്നാൽ രാജ്യത്തെ ആറ് വേദികളിലായി  ഐപിൽ ഇത്തവണ നടത്താനുള്ള ബിസിസിഐയുടെ നീക്കത്തിനെതിരെ അതൃപ്തിയുമായി  ചില ടീമുകൾ രംഗത്ത് വന്ന് കഴിഞ്ഞു . ഇക്കാര്യം ടീമുകള്‍ ബിസിസിഐയെ രേഖാമൂലം അറിയിക്കും. കൊവിഡ് മഹാമാരിയുടെ  പശ്ചാത്തലത്തില്‍ ഐപിഎല്‍ ഡല്‍ഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, കൊല്‍ക്കത്ത, അഹമ്മദാബാദ് എന്നീ ആറ് നഗരങ്ങളില്‍ നടത്താനാണ് ബിസിസിഐയുടെ ആലോചന.   2021 സീസണിലെ മത്സര വേദികളുടെ കാര്യത്തില്‍   അടുത്തയാഴ്ചത്തെ
ഐപിഎല്‍ ഭരണസമിതി യോഗത്തില്‍ അന്തിമ തീരുമാനമാവുമെന്നാണ് ഏവരും  പ്രതീക്ഷിക്കുന്നത്.

ആറ് നഗരങ്ങളില്‍ മത്സരങ്ങള്‍ നടത്തിയാല്‍ രാജസ്ഥാന്‍ റോയല്‍സ്, പഞ്ചാബ് കിംഗ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവര്‍ക്ക് ഹോം മത്സരങ്ങള്‍ നഷ്ടമാവും. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ടീമുകള്‍ പരാതി നല്‍കാനൊരുങ്ങുന്നത്. ഇതിനെതിരെ രാജസ്ഥാന്‍ റോയല്‍സ്, പഞ്ചാബ് കിംഗ്‌സ്, സണ്‍ റൈസേഴ്‌സ്  ഹൈദരാബാദ് ടീമുകളാണ് തങ്ങളുടെ  പ്രതിഷേധവുമായി ഇപ്പോൾ  രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോൾ വ ബിസിസിഐ നീക്കം ഒരുതരത്തിലും അംഗീകരിക്കില്ലെന്നും ബോര്‍ഡിനും ഐപിഎല്‍ ഭരണ സമിതിക്കും പരാതി നല്‍കുമെന്നും ടീമുകള്‍ ശക്തമായ ഭാഷയിൽ പ്രതികരിച്ചു .

മിക്ക ടീമുകളും ഹോം ഗ്രൗണ്ടില്‍ മികച്ച പ്രടനം നടത്തുന്നവരാണെന്നും ആറ് വേദികളിലാണ് മത്സരങ്ങള്‍ നടക്കുന്നതെങ്കില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, മുംബൈ ഇന്ത്യന്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നിവര്‍ക്ക് മാത്രമാണ് ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യം വരുന്ന സീസണിൽ ലഭിക്കുക  എന്നും  ചൂണ്ടിക്കാണിക്കുന്ന മറ്റ്  ടീമുകൾ ഇതിനെതിരെ ഭാവി നടപടികൾക്കായുള്ള ആലോചനയിലാണ് .

Previous articleകോഹ്‌ലിയുടെ ആധിപത്യം ഇനിയും ഒരുപാട് നാളുകൾ ക്രിക്കറ്റിൽ തുടരും -അദ്ദേഹത്തിൽ നിന്ന് ഒരുപാട് പഠിക്കുവാനുണ്ട് : അടുത്ത സീസൺ ഐപിഎല്ലിലെ കുറിച്ചുള്ള പ്രതീക്ഷകൾ പങ്കുവെച്ച്‌ ഗ്ലെൻ മാക്‌സ്‌വെൽ
Next articleസ്റ്റാർ പേസ് ബൗളർ ഏകദിന പരമ്പരയും കളിച്ചേക്കില്ല : ഇന്ത്യൻ ആരാധകർ കടുത്ത നിരാശയിൽ