സ്റ്റാർ പേസ് ബൗളർ ഏകദിന പരമ്പരയും കളിച്ചേക്കില്ല : ഇന്ത്യൻ ആരാധകർ കടുത്ത നിരാശയിൽ

മോട്ടേറയിൽ  മാർച്ച് നാലിന് ആരംഭിക്കുന്ന ഇന്ത്യ :ഇംഗ്ലണ്ട് ടെസ്റ്റ് മത്സരത്തിൽ നിന്ന് ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ പിന്മാറിയത് ഇന്ത്യൻ ആരാധകരെ ഞെട്ടിച്ചിരുന്നു . തന്റെ
വ്യക്തിപരമായ കാരണങ്ങളാൽ അവധി അപേക്ഷിച്ച താരത്തെ ബിസിസിഐ സ്‌ക്വാഡിൽ നിന്ന് ഒഴിവാക്കി .നേരത്തെ  പ്രഖ്യാപിച്ച ടി:20 പരമ്പരയിലും ബുമ്രയെ സ്‌ക്വാഡിൽ ഉൾപ്പെടുത്തിയിരുന്നില്ല .

എന്നാൽ ഇപ്പോൾ ലഭിക്കുന്ന സൂചനകൾ പ്രകാരം  ട്വന്റി 20 പരമ്പരക്ക് പിന്നാലെ നടക്കുന്ന  ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും ഫാസ്റ്റ് ബൗളര്‍ ജസ്പ്രിത് ബുമ്ര കളിച്ചേക്കില്ല എന്നാണ് വിവരം .
പരന്പരയില്‍ വിശ്രമം നല്‍കിയിരുന്നു. ഇംഗ്ലണ്ടുമായി അഞ്ച് ട്വന്റി20യാണ് ഇന്ത്യ കളിക്കുക. തുടര്‍ന്നുള്ള മൂന്ന് ഏകദിനത്തിലും ബുമ്ര ടീമില്‍ തിരിച്ചെത്തിയേക്കില്ല. മാര്‍ച്ച് 23ന് പൂനെയിലാണ് ഏകദിന പരമ്പര ആരംഭിക്കുക. കൊവിഡ്
പശ്ചാത്തലത്തില്‍ കാണികളെ പ്രവേശിപ്പിക്കില്ല. വരുന്ന ഐപിഎല്ലിൽ മാത്രമേ താരത്തിന്റെ ബൗളിംഗ് ഇനി  കാണുവാൻ കഴിയൂ എന്ന നിരാശയിലാണ് ഇന്ത്യൻ ആരാധകരിപ്പോൾ .

ടെസ്റ്റ് പരമ്പരയില്‍ ഇതുവരെ രണ്ട് ടെസ്റ്റ് മാത്രമാണ് ബുമ്ര കളിച്ചത്. ആകെ  48 ഓവറുകള്‍ എറിഞ്ഞപ്പോള്‍ താരം  നാല് വിക്കറ്റുകളും വീഴ്ത്തി. നേരത്തെ രണ്ടാം ടെസ്റ്റിലും അദ്ദേഹത്തിന്  ടീം വിശ്രമം  അനുവദിച്ചിരുന്നു. പകല്‍- രാത്രി ടെസ്റ്റില്‍ ആറ് ഓവറുകള്‍ മാത്രമാണ് എറിഞ്ഞത്. ആദ്യ ഇന്നിങ്‌സിന്  പിന്നാലെ മത്സരത്തിൽ  സ്പിന്നര്‍മാര്‍ ആധിപത്യം ഏറ്റെടുത്തതോടെ പേസര്‍മാരെ ടീം ഇന്ത്യ  ഉപയോഗിച്ചിരുന്നില്ല.

നാലാം ടെസ്റ്റിനുള്ള ഇന്ത്യൻ സ്‌ക്വാഡ് :വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ ( വൈസ് : ക്യാപ്റ്റൻ ), കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, ഋഷഭ് പന്ത്, വൃദ്ധിമാന്‍ സാഹ, ആര്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, അക്സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ഇശാന്ത് ശര്‍മ, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്.

Read More  എന്തുകൊണ്ട് വില്യംസൺ ടീമിൽ ഇല്ല : രൂക്ഷ വിമർശനവുമായി സഞ്ജയ് മഞ്ജരേക്കർ

LEAVE A REPLY

Please enter your comment!
Please enter your name here