ബോർഡർ ഗവാസ്കർ ട്രോഫി പരമ്പരയിലെ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ സൂപ്പർ താരം ഉണ്ടാകില്ല. നട്ടെല്ലിനെറ്റ പരിക്കു മൂലം സൂപ്പർതാരം ശ്രേയസ് അയ്യർ ആയിരിക്കും പുറത്തിരിക്കുക. പി ടി ഐയുടെ റിപ്പോർട്ട് അനുസരിച്ചാണ് സൂപ്പർതാരം പുറത്തിരിക്കും എന്ന് അറിഞ്ഞത്.
നിലവിൽ ബാംഗ്ലൂരിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് താരം ഉള്ളത്. ചിലപ്പോൾ താരത്തിന്റെ തിരിച്ചുവരവ് മൂന്നാം ടെസ്റ്റിന് ആയിരിക്കും. പരിക്കു മൂലം ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയും താരത്തിന് നഷ്ടമായിരുന്നു. ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ് മത്സരവും താരം കളിച്ചിരുന്നില്ല.
താരത്തിന് പകരമായി കളത്തിൽ ഇറങ്ങിയത് സൂര്യ കുമാർ യാദവ് ആയിരുന്നു. തകർപ്പൻ ഫോമിൽ കളിച്ചുകൊണ്ടിരിക്കുന്ന ശ്രേയസ് അയ്യർ പോലെയുള്ള കളിക്കാരന്റെ അഭാവം ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ്. പകരക്കാരനായി ഇറങ്ങിയ സൂര്യകുമാർ യാദവിന് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല.
കഴിഞ്ഞവർഷം നടന്ന ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലാണ് താരം അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്. ഈ വർഷം ഏകദിന ലോകകപ്പ് വരുന്നതിനാൽ താരത്തെ വച്ച് അധികം റിസ്ക് എടുക്കുവാൻ നോക്കില്ല. എന്തുതന്നെയായാലും പരിക്കിൽ നിന്നും മോചിതനായി താരം ഉടൻതന്നെ ടീമിലെത്തും എന്നാണ് എല്ലാവരുടെയും പ്രതീക്ഷ.