ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തെ പിടിച്ചു കുലുക്കുന്ന ബോംബ് വീണു. ഒളിക്യാമറയില്‍ വീണത് ഞെട്ടിക്കുന്ന കാര്യങ്ങള്‍

chethan Sharma

ക്രിക്കറ്റ് ലോകത്തെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി ഇന്ത്യൻ ചീഫ് സെലക്ടർ ചേതൻ ശർമ്മ. സീ ന്യൂസ് നടത്തിയ ഒളിക്യാമറ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ ചേതൻ ശർമ്മ നടത്തിയത്.

ഇന്ത്യന്‍ താരങ്ങള്‍ കളിക്കാന്‍ ഫിറ്റല്ലെങ്കിലും ഇഞ്ചക്ഷന്‍ ചെയ്ത് കളിക്കാന്‍ തയ്യാറാകും എന്ന് ചേതന്‍ ശര്‍മ്മ വെളിപ്പെടുത്തി. വേദന സംഹാരി കഴിച്ചാല്‍ ഉത്തജക മരുന്നില്‍ വരും എന്നാല്‍ ഇഞ്ചക്ഷന്‍ ഡോപ്പിങ്ങ് ടെസ്റ്റില്‍ വരില്ലാ എന്നും ചേതന്‍ ശര്‍മ്മ പറയുന്നുണ്ട്. ചില താരങ്ങൾക്ക് പോലും ക്രിക്കറ്റ് ബോർഡിന് പുറത്ത് വ്യക്തിഗത ഡോക്ടർമാരുണ്ട്, അവർക്ക് ഉദ്ദേശ്യം നിറവേറ്റാൻ അത്തരം കുത്തിവയ്പ്പുകൾ നൽകുന്നു.

വിരാട് കോഹ്ലി ഗാംഗുലിയ്ക്കെതിരെ നടത്തിയ ആരോപണങ്ങൾ നുണയായിരുന്നുവെന്നും ടി20 ക്യാപ്റ്റൻ സ്ഥാനത്തുനിന്നും ഒഴിയുന്നതിനെ കുറിച്ച് വീണ്ടും ചിന്തിക്കണമെന്ന് കോഹ്ലിയോട് ഗാംഗുലി ആവശ്യപെട്ടിരുന്നുവെന്നും ചേതൻ ശർമ്മ പറഞ്ഞു. “വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും തമ്മിൽ പ്രശ്നമില്ലാ, പക്ഷേ ഈഗോയുണ്ട്. ഇരുവരും വലിയ സിനിമാതാരങ്ങളെപ്പോലെയാണ്, അമിതാഭ് ബച്ചനും ധർമ്മേന്ദ്രയും.”

Read Also -  ടെസ്റ്റ്‌ സ്റ്റൈലിൽ കോഹ്ലിയുടെ "ഇഴച്ചിൽ ഇന്നിങ്സ്". 43 പന്തുകളിൽ 51 റൺസ്. കളി മറന്നോ കിങ് ?

T20I ഫോർമാറ്റിൽ, വിരാട് കോഹ്‌ലി, രോഹിത് ശർമ്മ തുടങ്ങിയ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയത് ഗില്ലിന് അവസരം ശല്‍കുന്നതിനു വേണ്ടിയാണ്. ഹാർദിക് പാണ്ഡ്യ ക്യാപ്റ്റനായി ചുമതലയേൽക്കുമെന്നും രോഹിത് ശർമ്മ ഇനി ടി20 ടീമിന്‍റെ ഭാഗമാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഹാര്‍ദിക് അടക്കം പല താരങ്ങളും വീട്ടിലെ സന്ദര്‍ശകരായിരുന്നു, ക്രിക്കറ്റ് ഭാവിയെ കുറിച്ച് അവര്‍ താനുമായി ചര്‍ച്ച നടത്തിയിരുന്നു’ എന്നുമൊക്കെ ചേതന്‍ ശര്‍മ്മ ഒളിക്യാമറയില്‍ വെളിപ്പെടുത്തിയതായി സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു

സഞ്ചു സാംസണെ ഉള്‍പ്പെടുത്തുന്നില്ലെങ്കില്‍ ട്വിറ്റില്‍ ഞങ്ങള്‍ക്കെതിരെ വിമര്‍ശനം ഉയരും. ബംഗ്ലാദേശിനെതിരായ ഇഷാൻ കിഷൻ്റെ ഡബിൾ സെഞ്ചുറി സഞ്ജു സാംസൺ, ശിഖാർ ധവാൻ, കെ എൽ രാഹുൽ എന്നീ താരങ്ങളുടെ കരിയർ തന്നെ അപകടത്തിലാക്കിയെന്നും ഇന്ത്യന്‍ ചീഫ് സെലക്ടര്‍ പറയുന്നുണ്ട്. ആ പ്രകടനം കാരണം ധവാൻ ടീമിൽ നിന്നും പുറത്തായെന്നും സഞ്ജു ഏറെക്കുറെ ടീമിൽ നിന്നും പുറത്തായെന്നും ചേതൻ ശർമ്മ പറഞ്ഞു.

ചേതൻ ശർമ്മയുടെ വെളിപ്പെടുത്തലുകൾ ആരാധകരിൽ വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. വരും ദിവസങ്ങളിൽ ചേതൻ ശർമ്മയ്ക്കെതിരെ കടുത്ത നടപടി തന്നെ ബിസിസിഐ എടുത്തേക്കും.

Scroll to Top