ബിസിസിഐ വാര്‍ഷിക കരാര്‍ പ്രഖ്യാപിച്ചു. ഇഷാന്‍ കിഷനെയും ശ്രേയസ്സ് അയ്യരേയും പുറത്താക്കി. സഞ്ചു സാംസണ്‍ സ്ഥാനം നിലനിര്‍ത്തി.

2023-24 വര്‍ഷത്തേക്കുള്ള (2023 ഒക്ടോബർ 1 മുതൽ 2024 സെപ്റ്റംബർ 30 വരെ) ബിസിസിഐ വാര്‍ഷിക കരാര്‍ പ്രഖ്യാപിച്ചു. 4 കാറ്റഗറിയിലായി 30 താരങ്ങളയാണ് പ്രഖ്യാപിച്ചത്. ഇഷാന്‍ കിഷനെയും ശ്രേയസ്സ് അയ്യരേയും പരിഗണിച്ചില്ലാ.

ഈ വാര്‍ഷിക കാലയളവിനുള്ളിൽ കുറഞ്ഞത് 3 ടെസ്റ്റുകളോ 8 ഏകദിനങ്ങളോ അല്ലെങ്കിൽ 10 T20Iകളോ കളിക്കുന്ന താരങ്ങള്‍ ഗ്രേഡ് സിയിൽ എത്തും. ഉദാഹരണത്തിന്, ധ്രുവ് ജുറലും സർഫറാസ് ഖാനും ഇതുവരെ 2 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്, അവർ ധരംശാല ടെസ്റ്റ് മത്സരത്തിൽ, അതായത്, ഇംഗ്ലണ്ടിനെതിരെ നടന്നുകൊണ്ടിരിക്കുന്ന പരമ്പരയിലെ അഞ്ചാം ടെസ്റ്റിൽ പങ്കെടുക്കുകയാണെങ്കിൽ ഗ്രേഡ് സിയിൽ ഉൾപ്പെടുത്തും.

ആകാശ് ദീപ്, വിജയ്കുമാർ വൈശാഖ്, ഉമ്രാൻ മാലിക്, യഷ് ദയാൽ, വിദ്വത് കവേരപ്പ എന്നീ താരങ്ങള്‍ക്ക് ഫാസ്റ്റ് ബൗളിംഗ് കരാര്‍ നല്‍കാനും സെലക്ഷൻ കമ്മിറ്റി ശുപാർശ ചെയ്തിട്ടുണ്ട്. ദേശീയ ടീമിനെ പ്രതിനിധീകരിക്കാത്ത കാലഘട്ടത്തിൽ എല്ലാ താരങ്ങളും ആഭ്യന്തര ക്രിക്കറ്റിൽ പങ്കെടുക്കുന്നതിന് മുൻഗണന നൽകണമെന്ന് ബിസിസിഐ ശുപാർശ ചെയ്തിട്ടുണ്ട്.

Grade A+ (4 Athletes)

Rohit Sharma, Virat Kohli, Jasprit Bumrah and Ravindra Jadeja.

Grade A (6 Athletes)

R Ashwin, Mohd. Shami, Mohd. Siraj, KL Rahul, Shubman Gill and Hardik Pandya.

Grade B (5 Athletes)

Surya Kumar Yadav, Rishabh Pant, Kuldeep Yadav, Axar Patel and Yashasvi Jaiswal.

Grade C (15 Athletes)

Rinku Singh, Tilak Verma, Ruturaj Gaekwad, Shardul Thakur, Shivam Dube, Ravi Bishnoi, Jitesh Sharma, Washington Sundar, Mukesh Kumar, Sanju Samson, Arshdeep Singh, KS Bharat, Prasidh Krishna, Avesh Khan and Rajat Patidar.

Previous articleരോഹിത് ശര്‍മ്മ ധോണിയേപ്പോലെ. കാരണം സുരേഷ് റെയ്‌ന പറയുന്നു.
Next articleതോൽവി പ്രശ്നമല്ല, ഞങ്ങൾ ബാസ്ബോൾ രീതി തുടരും. വെല്ലുവിളിയുമായി ബ്രെണ്ടൻ മക്കല്ലം.