ഒടുവിൽ ക്രിക്കറ്റ് ആരാധകരുടെ എല്ലാം ആകാംക്ഷക്കും സംശയങ്ങൾക്കും വിരാമം. വരാനിരിക്കുന്ന ടി :20 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം സത്യം സ്‌ക്വാഡിനെ ഔദ്യോഗികമായി തന്നെ പ്രഖ്യാപിച്ച് ബിസിസിഐ. ഇന്ത്യൻ സീനിയർ സെലക്ഷൻ കമ്മിറ്റി നായകൻ വിരാട് കോഹ്ലിക്കും ഹെഡ് കോച്ച് രവി ശാസ്ത്രിക്കും ഒപ്പം വിശദമായ ചർച്ചകൾ നടത്തിയാണ് ഇപ്പോൾ അന്തിമ ടി :20 സ്‌ക്വാഡിനെ പ്രഖ്യാപിച്ചത്. വരുന്ന ടി :20 ലോകകപ്പിനായി 15 അംഗ സ്‌ക്വാഡിനെ ഇന്ത്യൻ ടീം അണിനിരത്തുമ്പോൾ ടീമിന്റെ ക്യാപ്റ്റനായി വിരാട് കോഹ്ലിയും ഒപ്പം വൈസ് ക്യാപ്റ്റനായി രോഹിത് ശർമ്മയും എത്തുന്നു.
നിലവിൽ ഇംഗ്ലണ്ടിലുള്ള കോച്ച് രവി ശാസ്‌ത്രി, ക്യാപ്റ്റൻ വിരാട് കോലി എന്നിവരുമായുളള വിശദമായ ചര്‍ച്ചക്ക് ശേഷമാണ് സെലക്‌ടര്‍മാർ മുംബൈയിൽ ഇന്ത്യൻ സ്‌ക്വാഡിനെ പ്രഖ്യാപിച്ചത്.വളരെ അധികം സർപ്രൈസ് തീരുമാനമായി ഇന്ത്യൻ മുൻ നായകൻ മഹേന്ദ്ര സിങ് ധോണി ടീമിനോപ്പം മെൻർ റോളിൽ എത്തും. മുൻ നായകനെ പുതിയ ചുമതലയിലാണ് ഇന്ത്യൻ ടീം ലോകകപ്പിനായി അയക്കുന്നത്.
നിലവിലെ താരങ്ങളുടെ ഫോമും ഒപ്പം അനുഭവ പരിചയവും കൂടി വിശദമായി പരിഗണിച്ചുള്ള സ്‌ക്വാഡിനെയാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ബാറ്റിങ് നിരക്ക് ഒപ്പം ശക്തമായ ബൗളിംഗ് നിരക്കും പ്രാധാന്യം നൽകിയുള്ള സ്‌ക്വാഡിൽ 3 ഫാസ്റ്റ് ബൗളർമാരും 3 സ്പിന്നർമാരും ഇടം നേടി. റിഷാബ് പന്തിന് പുറമേ മറ്റൊരു വിക്കറ്റ് കീപ്പർ റോളിൽ ഇഷാൻ കിഷൻ സ്‌ക്വാഡിലേക്ക് എത്തുമ്പോൾ ഹാർദിക് പാണ്ട്യ, ജഡേജ, അക്ഷർ പട്ടേൽ എന്നിവരാണ് ടീമിലെ ആൾറൗണ്ടർമാർ.
അതേസമയം മലയാളികളുടെ എല്ലാം പ്രതീക്ഷിയായിരുന്ന മലയാളി വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ സഞ്ജു സാംസൺ ലോകകപ്പ് ടീമിൽ ഇടം പിടിച്ചില്ല. പക്ഷേ ഇത്തവണ ഐപിഎല്ലിൽ അടക്കം മികച്ച പ്രകടനം പുറത്തെടുത്ത സഞ്ജുവിനെ ഒഴിവാക്കിയത് ആരാധകരെ അടക്കം ചൊടിപ്പിച്ചിട്ടുണ്ട്. കൂടാതെ താരം ഇക്കഴിഞ്ഞ നിർണായകമായ ശ്രീലങ്കക്കും ഒപ്പം ഓസ്ട്രേലിയക്കും എതിരായ ടി :20 പരമ്പരയിൽ അവസരം ഉപയോഗിച്ചില്ല എന്നും ക്രിക്കറ്റ് ആരാധകർ വിലയിരുത്തുന്നുണ്ട്. താരം ടി :20 പരമ്പരയിലെ മൂന്ന് മത്സരത്തിലും മോശം ഫോമാണ് കാഴ്ചവെച്ചത്
യൂഎയിൽ ഒക്ടോബർ 23ന് ആരംഭം കുറിക്കുന്ന ടി :20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ ആദ്യ എതിരാളികൾ പാകിസ്ഥാൻ ടീമാണ്.ഇന്ത്യ,പാകിസ്ഥാൻ ടീമുകൾ ഉൾപ്പെടുന്ന രണ്ടാം ഗ്രൂപ്പിൽ ന്യൂസിലാൻസ്, അഫ്ഗാനിസ്ഥാൻ ഗ്രൂപ്പ് ബിയിലെ വിജയി, ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാർ എന്നിവർ സൂപ്പർ 12 പോരാട്ടങ്ങൾ ഭാഗമായി ഏറ്റുമുട്ടും. ഒക്ടോബർ 17 മുതൽ നവംബർ 14 വരെ ആണ് ഐസിസി ടി :20 ലോകകപ്പ്. ആദ്യം യോഗ്യത റൗണ്ട് മത്സരങ്ങൾക്ക് തുടക്കം കുറിക്കുമ്പോൾ നാല് ടീമുകളാണ് പിന്നീട് സുപ്പർ 12 റൗണ്ടിലേക്ക് യോഗ്യത നേടുക
യോഗ്യത റൗണ്ടിൽ രണ്ട് ഗ്രൂപ്പായി എട്ട് ടീമുകൾ കളിക്കും.എ ഗ്രൂപ്പിൽ ശ്രീലങ്ക, നമീബിയ, അയർലൻഡ്,നേതർലാൻസ് ടീമുകൾ ഏറ്റുമുട്ടുമ്പോൾ ഗ്രൂപ്പ് ബിയിൽ ഒമാൻ, പാപ്പുവ ന്യൂ ഗിനിയ,ബംഗ്ലാദേശ് ഒപ്പം സ്കോട്ലാൻഡ് ടീമുകൾ ഏറ്റുമുട്ടും
ഇന്ത്യൻ സ്‌ക്വാഡ് – Virat Kohli (Capt), Rohit Sharma (vc), KL Rahul, Suryakumar Yadav, Rishabh Pant (wk), Ishan Kishan (wk), Hardik Pandya, Ravindra Jadeja, Rahul Chahar, Ravichandran Ashwin, Axar Patel, Varun Chakravarthy, Jasprit Bumrah, Bhuvneshwar Kumar, Mohd Shami.
സ്റ്റാൻഡ് ബൈ താരങ്ങൾ Shreyas Iyer, Shardul Thakur, Deepak Chahar.