ധോണിക്ക് രണ്ടാം വരവ് :ഇത് ചരിത്ര നിമിഷം

images 2021 09 08T215325.139

ക്രിക്കറ്റ്‌ ലോകത്തിലെ ചർച്ചകൾക്കും ആകാംക്ഷക്കും ഒടുവിൽ വരാനിരിക്കുന്ന ഐസിസി ടി :20 ക്രിക്കറ്റ്‌ ലോകകപ്പിനുള്ള സ്‌ക്വാഡുമായി ഇന്ത്യൻ ടീം. ബിസിസിഐ ഇന്ന് നടത്തിയ പ്രഖ്യാപനം പ്രകാരം 15 അംഗ മെയിൻ സ്‌ക്വാഡും കൂടാതെ മൂന്ന് സ്റ്റാൻഡ് ബൈ ഉൾപ്പെട്ട സംഘവുമാണ് ലോകകപ്പ് കളിക്കാനായി പറക്കുക. എന്നാൽ ആരാധകരെയും ഒപ്പം ക്രിക്കറ്റ്‌ ലോകത്തെയും ഞെട്ടിച്ചുകൊണ്ടുള്ള ഒരു വമ്പൻ തീരുമാനവും ബിസിസിഐ പുറത്തുവിട്ടു.ഇത്തവണ സ്‌ക്വാഡിനൊപ്പം മെന്റർ റോളിൽ മുൻ ഇന്ത്യൻ താരവും ഇതിഹാസ നായകനുമായ മഹേന്ദ്ര സിംഗ് ധോണിയും കൂടി ടി :20 ലോകകപ്പിനായി പോകും. ബിസിസിഐ നായകൻ വിരാട് കോഹ്ലിക്കും കോച്ച് രവി ശാസ്ത്രിക്കും സംസാരിച്ച ശേഷമാണ് ഈ തീരുമാനം കൈകൊണ്ടത്.

എന്നാൽ ഇന്ത്യക്കായി മുൻപ് ഏകദിന, ടി :20, ചാമ്പ്യൻ ട്രോഫി തുടങ്ങിയവ നേടിയ ധോണി വീണ്ടും ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന് ഒപ്പം ടി :20 ലോകകപ്പിന്റെ ഭാഗമായി ചെരുമ്പോൾ വമ്പൻ അത്ഭുതങ്ങളും സൃഷ്ടിക്കാൻ നായകൻ കോഹ്ലിക്കും ടീമിനും കഴിയുമെന്നാണ് എല്ലാ ക്രിക്കറ്റ്‌ ആരാധകരും വിശ്വസിക്കുന്നത്.ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും ഇതിഹാസ നായകൻ ഇന്ത്യൻ കുപ്പായത്തിൽ വീണ്ടും വരുമ്പോൾ ക്രിക്കറ്റ്‌ ലോകവും ത്രില്ലിൽ തന്നെയാണ്.

See also  ഇത് പഴയ പരാഗല്ല, ഇന്ത്യൻ സെലക്ടർമാർ ഒന്ന് ശ്രദ്ധിച്ചോളൂ. അവിശ്വസനീയ പ്രകടനമെന്ന് ഗവാസ്കർ.

ധോണി ക്യാപ്റ്റൻസിയിൽ നിന്നും മാറിയ ശേഷം ഇന്ത്യൻ ടീം നേരിടുന്ന ലോകകപ്പ് കിരീട വരൾച്ചക്ക്‌ ധോണിയുടെ വരവ് മാറ്റങ്ങൾ കൊണ്ടുവരും എന്നും മിക്ക ആരാധകരും വിശ്വസിക്കുന്നുണ്ട്. ഒപ്പം ധോണിയുടെ എക്സ്പീരിയൻസ് കൂടി പ്രധാന ഘടകമാണ്. അതേസമയം ഇന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ വാക്കുകൾ ഇപ്രകാരമാണ് “ഞാൻ ദുബായിൽ വച്ച് ധോണിയോട് ഇക്കാര്യം സംസാരിച്ചു. ടി 20 ലോകകപ്പിൽ ഇന്ത്യൻ ടീമിന് ഒരു ഉപദേഷ്ടാവാകാൻ അദ്ദേഹം സമ്മതിച്ചു “.നേരത്തെ പ്രഥമ ടി :20 ലോകകപ്പ് ധോണിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ടീം ജയിച്ചിരുന്നു

Scroll to Top